സമൂഹത്തിൽ സത്യവും നീതിയും ജനാധിപത്യ സംവിധാനങ്ങളും കാര്യക്ഷമമായി നടക്കുവാൻ ജാഗ്രതയോടെ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർ അനിവാര്യമാണ്. അവരെ ഇറച്ചികടയ്ക്ക് മുമ്പിലെ പട്ടികളോട് ഉപമിക്കുന്ന രാഷ്ട്രിയനേതൃത്വം പരസ്യമായി മാപ്പുപറയണം.മാധ്യമങ്ങൾക്ക് നേരെ “ഇറച്ചി കടയിലെ പട്ടികളെപ്പോലെ ” എന്ന പ്രയോഗം അധിക്ഷേപ പ്രയോഗം അനുചിതമായി. ഇത്തരം അതിക്ഷേപ പ്രയോഗം ഒഴിവാക്കാമായിരുന്നു.
വിവരശേഖരണത്തെ വിശപ്പ്മൂലം വിഷമിക്കുന്ന നായയോട് ഉപമിക്കുന്നത് മാധ്യമപ്രവർത്തനത്തിന്റെ അന്തസ്സ് മനസ്സിലാക്കാത്തതുകൊണ്ടാണെന്ന് പറയാതെ വയ്യ .
മാധ്യമ പ്രവർത്തകർ കണ്ണടച്ച് കയ്യും കെട്ടി മൗനം തുടരണം എന്നാണോ വികലമായ പ്രസ്താവന നടത്തുന്നവർ ആഗ്രഹിക്കുന്നത് ?
മാധ്യമ പ്രവർത്തകരെ ആദരിക്കുവാനും അംഗീകരിക്കുവാനുമുള്ള മനോഭാവം രാഷ്ട്രീയ സാമൂഹ്യപ്രവർത്തകർക്കുണ്ടാകാണണം..