വചനാദ്ഭുതം!
ആറാം ക്ലാസ്സിൽ പഠിക്കുന്ന പതിനൊന്നു വയസ്സുകാരൻ ജിസ്സ്മോൻ സണ്ണിയാണ് ഈ വർഷത്തെ ലോഗോസ് പ്രതിഭ!
കോതമംഗലം രൂപതയിലെ ബത്‌ലേഹേം ഇടവകയിലെ, സണ്ണിയുടെ ഏകമകനാണ് ജിസ്മോൻ.
രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ സമ്പൂർണ ബൈബിൾ പകർത്തിയെഴുതി ശ്രദ്ധേയനായ ജിസ്മോൻ യുട്യൂബിലൂടെ തിരുവചനങ്ങൾ പ്രചരിപ്പിക്കുകയും ബൈബിൾ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്യാറുണ്ട്.
ഗർഭിണി ആയിരിക്കുമ്പോഴേ കുഞ്ഞിന് വൈകല്യങ്ങളുണ്ടെന്ന് അറിഞ്ഞ അവന്റെ അമ്മ ഉച്ചത്തിൽ വചനം വായിക്കുന്നത് കേട്ടാണ് അവൻ വളർന്നത്. പിയർ റോബിൻ സീക്വൻസ് എന്ന വൈകല്യവുമായി ജനിച്ച ജിസ്മോന് നാവിനു പ്രശ്നമുള്ളതു കൊണ്ടും പല്ലുകൾ നിര തെറ്റി കിടക്കുന്നതു കൊണ്ടും സംസാരിക്കാൻ അല്പം ബുദ്ധിമുട്ട് ഉണ്ടെങ്കിലും ദൈവവചനം പഠിക്കാനും പ്രഘോഷിക്കാനും അതൊന്നും തടസ്സമല്ല!
കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഈ വിദ്യാര്‍ഥി പഠനത്തിലും മിടുമിടുക്കനാണ്.
24 വർഷത്തെ ലോഗോസ് ചരിത്രത്തിൽ A വിഭാഗത്തിൽ നിന്ന് പ്രതിഭാപട്ടം ചൂടുന്ന രണ്ടാമത്തെ കുട്ടിയാണ് ജിസ്സ്മോൻ. അഞ്ചു വർഷം മുമ്പ് ഇരിങ്ങാലക്കുട രൂപതയിൽ നിന്നുള്ള പതിനൊന്നു വയസ്സുകാരി മെറ്റിൽഡ ലോഗോസ് പ്രതിഭയായിരുന്നു.
ക്വിസ് മാസ്റ്റർ: ഫാ. ആൻ്റണി മാർട്ടിൻ OdeM
ആങ്കർ: ജിഷ ജോസഫ് നെല്ലിക്കൽ
സ്റ്റേജ്: ജോസഫ് നെല്ലിക്കൽ
നാലു ലക്ഷത്തി അറുപത്തി രണ്ടായിരം പേരാണ് ഈ വർഷം ലോഗോസ് ക്വിസിൽ പങ്കെടുത്തത്. സംസ്ഥാനതല പരീക്ഷയില്‍ മാറ്റുരച്ച 600 പേരിൽ നിന്ന്, ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടിയ ആറു പ്രായവിഭാഗങ്ങളിലെ ആറു ചാമ്പ്യന്മാർ തമ്മിലായിരുന്നു ലോഗോസ് ഗ്രാൻഡ് ഫിനാലെയിലെ മത്സരം.
Joshyachan Mayyattil
PIERRE ROBIN SEQUENCE (Pierre Robin Syndrome) എന്ന വൈകല്യത്തോടെ ജനിച്ചെങ്കിലും തന്റെ ശാരീരിക ബുദ്ധിമുട്ടുകളെ ഒട്ടും വക വക്കാതെ പരാതിയും പരിഭവവും ഇല്ലാതെ ജീവിക്കുന്ന മൂന്നാം ക്ലാസുകാരൻ ജിസ്‌മോന്റെ വിശേഷങ്ങളുമായി കരുത്ത് (Episode : 2) Positive Reels by CMC Pavanathma Province Kothamangalam