Jesus said to the man with the withered hand, “Come here. (Mark 3:3)
ദൈവത്തിന്റെ പ്രവർത്തികൾ അവിടുത്തെ ഹിതപ്രകാരം മനുഷ്യരിൽ ഫലമണിയുന്നതിനു നമ്മുടെ സഹകരണം അത്യന്താപേക്ഷിതമാണ്. ചെയ്യാനുറച്ചിരിക്കുന്ന പ്രവൃത്തികൾ പ്രാവർത്തികമാക്കുന്നതിൽനിന്നും ദൈവത്തെ തടയാൻ ഒന്നിനും ആകുകയില്ല. ദൈവത്തിന്റെ ഹിതമറിഞ്ഞ് അവിടുത്തെ പ്രവർത്തികളോട് സഹകരിക്കാൻ, ദൈവം നമുക്ക് നൽകിയിരിക്കുന്ന വിശ്വാസം നമ്മെ സഹായിക്കുന്നു. തന്നിൽ കുറ്റമാരോപിക്കാൻ ഫരിസേയരും നിയമജ്ഞരും ശ്രമിക്കുന്നുണ്ട് എന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് യേശു സിനഗോഗിൽവച്ച് കൈശോഷിച്ച വ്യക്തിയെ എണീറ്റ് നടുവിൽ വന്നു നിൽക്കാനായി ക്ഷണിക്കുന്നത്.
ആ അന്തരീക്ഷത്തിൽ നിലനിന്നിരുന്ന പിരിമുറുക്കത്തെക്കുറിച്ച് ആ വ്യക്തിയും തീർച്ചയായും ബോധവാനായിരുന്നിരിക്കണം. യേശുവിന്റെ വാക്കുകൾ അനുസരിച്ചാൽ താൻ യഹൂദപ്രമാണികളുടെ നോട്ടപ്പുള്ളി ആകും എന്നും അയാൾ മനസ്സിലാക്കിയിരുന്നിരിക്കണം. എങ്കിലും, യേശു വിളിച്ചപ്പോൾ എണീറ്റുചെല്ലാനുള്ള ധൈര്യം അയാൾ കാണിച്ചു. യേശു കൈനീട്ടാൻ ആവശ്യപ്പെട്ട സമയത്ത് തന്റെ അവസ്ഥയിൽ തന്നെ സഹായിക്കാൻ യേശുവിനാകും എന്ന വിശ്വാസംമൂലം അയാൾ കൈനീട്ടി, അത് സുഖപ്പെടുകയും ചെയ്തു.
ഇന്നും, നിരവധി ശാരീരികവും മാനസികവും ആത്മീയവുമായ വൈകല്യങ്ങളുമായി മല്ലടിക്കുന്ന നാം ഒരോരുത്തരെയും സൌഖ്യം നൽകുന്നതിനായി ഈശോ തന്റെ അടുത്തേക്ക് വിളിക്കുന്നുണ്ട്. എന്നാൽ, ആ വിളി സ്വീകരിക്കുന്നതിൽനിന്നും നമ്മെ തടയാൻ, നിയമജ്ഞരെയും ഫരിസേയരെയും പോലെ, ഒട്ടേറെ വ്യക്തികളും സാഹചര്യങ്ങളും നമുക്ക് ചുറ്റുമുണ്ട്. അവയെ ഗൗനിക്കാതെയും ഭയപ്പെടാതെയും അവയുടെ നടുവിലൂടെ നടന്ന് യേശുവിനെ സമീപിക്കാനുള്ള വിശ്വാസം നമുക്കുണ്ടോ? നാം ഓരോരുത്തർക്കും യേശു വിളിക്കുമ്പോൾ ധൈര്യമായി യേശുവിന്റെ നടുവിലേയ്ക്ക് ഇറങ്ങിചെല്ലാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.
Good morning. May God bless you today, Tuesday, in a very special way with all the blessings of the day🙏