പലർക്കും ഇഷ്ടപ്പെട്ടില്ലെങ്കിലും പറയാതെ വയ്യ. പണ്ടത്തെപ്പോലെയല്ല കാര്യങ്ങൾ.

നമ്മുടെ മക്കളെ വിമർശിക്കാൻ ധൈര്യപ്പെടുന്നവർ നമ്മോടു കൂടുതൽ സ്നേഹമുള്ളവരായിരിക്കാനാണ് കൂടുതൽ സാധ്യത.മക്കളുടെ പ്രീതി നേടാൻ അവരെ നിഷ്ക്കരുണം വലിച്ചു കീറുന്നത് മണ്ടത്തരമാണ്.

കാരണം, തിരുത്തുന്നവരെ തിരിഞ്ഞു കൊത്തിയാൽ മേലില്‍ ആരും അങ്ങനെയൊരു തിരുത്ത് നമ്മുടെ മക്കൾക്ക് കൊടുക്കാൻ തയ്യാറാവില്ല. അതൊരു നികത്താനാകാത്ത നഷ്ടമാണ്.അടയ്ക്കാക്കാലത്തിൽത്തന്നെ തിരുത്തുകൊടുക്കേണ്ടതുണ്ട്.

അടയ്ക്കാമരക്കാലമായാൽ മടിയിലൊതുങ്ങില്ലല്ലോഅതുപോലെതന്നെ, മക്കളോടുള്ള അമിത സ്നേഹത്താൽ പ്രേരിതരായി അവരെ കണ്ണടച്ച് വിശ്വസിക്കുന്നത് മണ്ടത്തരമാണ്.

(പ്രത്യേകിച്ച് മൊബൈൽ ഫോൺ ഉപയോഗിക്കുന്ന കാര്യത്തിൽ) നിരവധി അനുഭവങ്ങൾ സാക്ഷി.

– സൈ

നിങ്ങൾ വിട്ടുപോയത്