ഇ​​​​​ന്ത്യാ​​​​​സ് മാ​​​​​ർ​​​​​ച്ച് ഫോ​​​​​ർ ലൈ​​​​​ഫ് |ദേ​​​​​ശീ​​​​​യ ജീ​​​​​വ​​​​​സം​​​​​ര​​​​​ക്ഷ​​​​​ണ​​​​​റാ​​​​​ലി​​​​​യാ​​​​​ണ് നാ​​ളെ വി​​​​​വി​​​​​ധ പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ളോ​​​​​ടെ ന​​​​​ട​​​​​ത്ത​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത്.|മ​​​​​നു​​​​​ഷ്യ​​​​​ജീ​​​​​വ​​​​​ന്‍റെ മൂ​​​​​ല്യം ഉ​​​​​യ​​​​​ർ​​​​​ത്തി​​​​​പ്പി​​​​​ടി​​​​​ക്കാ​​​​​നും ന​​​​​മു​​​​​ക്കു കൈ​​​​​കോ​​​​​ർ​​​​​ക്കാം.

മ​നു​ഷ്യ​ജീ​വ​ന്‍റെ മൂ​ല്യം

ദൈ​​​​​വം ത​​​​​ന്‍റെ ഛായ​​​​​യി​​​​​ൽ മ​​​​​നു​​​​​ഷ്യ​​​​​നെ സൃ​​​​​ഷ്ടി​​​​​ച്ചു (​​​​​ഉ​​​​​ല്പ​​​​​ത്തി 1, 27). ദൈ​​​​​വ​​​​​ത്തി​​​​​ന്‍റെ ഛായ​​​​​യി​​​​​ലും സാ​​​​​ദൃ​​​​​ശ്യ​​​​​ത്തി​​​​​ലും സൃ​​​​​ഷ്ടി​​​​​ക്ക​​​​​പ്പെ​​​​​ട്ടി​​​​​രി​​​​​ക്കു​​​​​ന്നു എ​​​​​ന്നു​​​​​ള്ള​​​​​താ​​​​​ണ് മ​​​​​നു​​​​​ഷ്യ​​​​​ജീ​​​​​വ​​​​​നു വി​​​​​ല​​​​​ന​​​​​ൽ​​​​​കു​​​​​ന്ന​​​​​ത്. അ​​​​​തു​​​​​കൊ​​​​​ണ്ടു​​​​​ത​​​​​ന്നെ​​​​​യാ​​​​​ണ് സ​​​​​ഭ മ​​​​​നു​​​​​ഷ്യ​​​​​ജീ​​​​​വ​​​​​നെ അ​​​​​തി​​​​​ന്‍റെ ആ​​​​​രം​​​​​ഭം​​​​​ മു​​​​​ത​​​​​ൽ​​​​​ത​​​​​ന്നെ വി​​​​​ല​​​​​മ​​​​​തി​​​​​ക്കു​​​​​ന്ന​​​​​തും ബ​​​​​ഹു​​​​​മാ​​​​​നി​​​​​ക്കു​​​​​ന്ന​​​​​തും. എ​​​​​ന്നാ​​​​​ൽ, മ​​​​​നു​​​​​ഷ്യ​​​​​സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന്‍റെ നി​​​​​ല​​​​​നി​​​​​ല്പി​​​​​നു​​​​​ത​​​​​ന്നെ അ​​​​​ത്യ​​​​​ന്താ​​​​​പേ​​​​​ക്ഷി​​​​​ത​​​​​മാ​​​​​യ ഈ ​​​​​മൂ​​​​​ല്യം ഇ​​​​​ന്നു നാം ​​​​​ജീ​​​​​വി​​​​​ക്കു​​​​​ന്ന സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ൽ ന​​​​​ഷ്ട​​​​​പ്പെ​​​​​ട്ടു​​​​​തു​​​​​ട​​​​​ങ്ങി​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു.
അ​​​​​മ്മ​​​​​യു​​​​​ടെ ഉ​​​​​ദ​​​​​ര​​​​​ത്തി​​​​​ലു​​​​​ള്ള കു​​​​​ഞ്ഞു​​​​​ങ്ങ​​​​​ളെ വ​​​​​ധി​​​​​ക്കാ​​​​​നു​​​​​ള്ള അ​​​​​വ​​​​​കാ​​​​​ശം സ്ത്രീ​​​​​സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​മാ​​​​​ണ് എ​​​​​ന്ന ചി​​​​​ന്ത സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന്‍റെ പു​​​​​രോ​​​​​ഗ​​​​​തി​​​​​യാ​​​​​യി പ​​​​​ല​​​​​രും ക​​​​​ണ​​​​​ക്കാ​​​​​ക്കു​​​​​ന്നു.

1971ൽ ​​​​​ഇ​​​​​ന്ത്യ​​​​​യി​​​​​ൽ നി​​​​​ല​​​​​വി​​​​​ൽ വ​​​​​ന്ന ഗ​​​​​ർ​​​​​ഭഛി​​​​​ദ്ര​​​​​ത്തെ സം​​​​​ബ​​​​​ന്ധി​​​​​ക്കു​​​​​ന്ന എം​​​​​ടി​​​​​പി ആക്ട് 2021ൽ ​​​​​കൂ​​​​​ടു​​​​​ത​​​​​ൽ ഉ​​​​​ദാ​​​​​ര​​​​​മാ​​​​​ക്ക​​​​​പ്പെ​​​​​ട്ടു. ഗ​​​​​ർ​​​​​ഭാ​​​​​വ​​​​​സ്ഥ​​​​​യി​​​​​ൽ ആ​​​​​റു​​​​​മാ​​​​​സ​​​​​മാ​​​​​യ കു​​​​​ഞ്ഞി​​​​​നെ​​​​​പ്പോ​​​​​ലും അ​​​​​മ്മ​​​​​യു​​​​​ടെ ഉ​​​​​ദ​​​​​ര​​​​​ത്തി​​​​​ൽ​​​​​വ​​​​​ച്ച് വ​​​​​ധി​​​​​ക്കാ​​​​​ൻ ഇ​​​​​ന്ന് ഇ​​​​​ന്ത്യ​​​​​ൻ നി​​​​​യ​​​​​മം അ​​​​​നു​​​​​വ​​​​​ദി​​​​​ക്കു​​​​​ന്നു​​​​​ണ്ട്. അ​​​​​താ​​​​​യ​​​​​ത്, 2021 മു​​​​​ത​​​​​ൽ ഇ​​​​​ന്ത്യ​​​​​യി​​​​​ൽ, ഗ​​​​​ർ​​​​​ഭാ​​​​​വ​​​​​സ്ഥ​​​​​യി​​​​​ൽ ആ​​​​​റു​​​​​മാ​​​​​സ​​​​​ത്തി​​​​​നു​​​​​ ശേഷ​​​​​മേ ജീ​​​​​വി​​​​​ക്കാ​​​​​നു​​​​​ള്ള മൗ​​​​​ലി​​​​​കാ​​​​​വ​​​​​കാ​​​​​ശം ഒ​​​​​രു​​​​​വ​​​​​നു ന​​​​​ൽ​​​​​കു​​​​​ന്നു​​​​​ള്ളൂ.

താ​​​​​ൻ പ്ര​​​​​സ​​​​​വി​​​​​ച്ച കു​​​​​ഞ്ഞി​​​​​നെ കൊ​​​​​ന്ന് ക​​​​​വ​​​​​റി​​​​​ലാ​​​​​ക്കി ഫ്ലാ​​​​​റ്റി​​​​​നു പു​​​​​റ​​​​​ത്തേ​​​​​ക്കെ​​​​​റി​​​​​ഞ്ഞ അ​​​​​മ്മ​​​​​യു​​​​​ടെ വാ​​​​​ർ​​​​​ത്ത ന​​​​​മ്മെ ഞെ​​​​​ട്ടി​​​​​ക്കു​​​​​ന്പോ​​​​​ഴും, അ​​​​​മ്മ​​​​​യു​​​​​ടെ ഉ​​​​​ദ​​​​​ര​​​​​ത്തി​​​​​ൽ​​​​​വ​​​​​ച്ച് കൊ​​​​​ല്ല​​​​​പ്പെ​​​​​ടു​​​​​ന്ന കു​​​​​ഞ്ഞു​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​ നേ​​​​​രേ സ​​​​​മൂ​​​​​ഹം ക​​​​​ണ്ണ​​​​​ട​​​​​യ്ക്കു​​​​​ന്ന​​​​​തു മ​​​​​നു​​​​​ഷ്യ​​​​​ജീ​​​​​വ​​​​​ന്‍റെ മൂ​​​​​ല്യ​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ച് വേ​​​​​ണ്ട​​​​​ത്ര അ​​​​​വ​​​​​ബോ​​​​​ധം ഇ​​​​​ല്ലാ​​​​​ത്ത​​​​​തു​​​​​കൊ​​​​​ണ്ടാ​​​​​ണ്.

പി​​​​​റ​​​​​ന്നു​​​​​വീ​​​​​ണ​​​​​യു​​​​​ട​​​​​നെ കു​​​​​ഞ്ഞി​​​​​നെ ന​​​​​ശി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തു കൊ​​​​​ല​​​​​പാ​​​​​ത​​​​​ക​​​​​വും ആ​​​​​റാം​​​​​ മാ​​​​​സം​​​​​ വ​​​​​രെ അ​​​​​ങ്ങ​​​​​നെ ചെ​​​​​യ്യു​​​​​ന്ന​​​​​ത് ഗ​​​​​ർ​​​​​ഭഛി​​​​​ദ്ര​​​​​വും ആ​​​​​കു​​​​​ന്നു എ​​​​​ന്ന വൈ​​​​​രു​​​​​ധ്യം സ​​​​​മൂ​​​​​ഹം തി​​​​​രി​​​​​ച്ച​​​​​റി​​​​​യു​​​​​ന്നി​​​​​ല്ല. അ​​​​​മ്മ​​​​​യു​​​​​ടെ ഉ​​​​​ദ​​​​​ര​​​​​ത്തി​​​​​ൽ അ​​​​​ക്ഷ​​​​​രാ​​​​​ർ​​​​​ഥ​​​​​ത്തി​​​​​ൽ ക​​​​​ശാ​​​​​പ്പു​​​​​ചെ​​​​​യ്യ​​​​​പ്പെ​​​​​ടു​​​​​ന്ന കു​​​​​ഞ്ഞു​​​​​ങ്ങ​​​​​ൾ സം​​​​​ഘ​​​​​ടി​​​​​ത​​​​​ര​​​​​ല്ല. അ​​​​​വ​​​​​ർ​​​​​ക്ക് ഉ​​​​​ച്ച​​​​​ത്തി​​​​​ൽ നി​​​​​ല​​​​​വി​​​​​ളി​​​​​ക്കാ​​​​​ൻ​​​​​പോ​​​​​ലും ആ​​​​​കു​​​​​ന്നി​​​​​ല്ല. ഈ ​​​​​ശ​​​​​ബ്ദ​​​​​മി​​​​​ല്ലാ​​​​​ത്ത​​​​​വ​​​​​രു​​​​​ടെ ശ​​​​​ബ്ദ​​​​​മാ​​​​​കു​​​​​വാ​​​​​ൻ ന​​​​​മു​​​​​ക്കു ബാ​​​​​ധ്യ​​​​​ത​​​​​യു​​​​​ണ്ട്.

നി​​​​​ഷ്ക​​​​​ള​​​​​ങ്ക​​​​​ ര​​​​​ക്തം ചൊ​​​​​രി​​​​​യു​​​​​ന്ന കേ​​​​​ര​​​​​ളം

ആ​​​​​രോ​​​​​ഗ്യ​​​​​രം​​​​​ഗ​​​​​ത്ത് ഒ​​​​​ന്നാം​​​​​സ്ഥാ​​​​​ന​​​​​ത്തു​​​​​ നി​​​​​ൽ​​​​​ക്കു​​​​​ന്ന ദൈ​​​​​വ​​​​​ത്തി​​​​​ന്‍റെ സ്വ​​​​​ന്തം നാ​​​​​ടാ​​​​​യ കേ​​​​​ര​​​​​ളം ഇ​​​​​ന്നു നി​​​​​ഷ്ക​​​​​ള​​​​​ങ്ക​​​​​ ര​​​​​ക്തം ചൊ​​​​​രി​​​​​യു​​​​​ന്ന നാ​​​​​ടാ​​​​​യി മാ​​​​​റി​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു. ഉ​​​​​ദ​​​​​ര​​​​​ത്തി​​​​​ൽ ഉ​​​​​രു​​​​​വാ​​​​​ക്ക​​​​​പ്പെ​​​​​ട്ട കു​​​​​രു​​​​​ന്നു​​​​​ജീ​​​​​വ​​​​​നു​​​​​ക​​​​​ളെ നി​​​​​ഷ്ക​​​​​രു​​​​​ണം കൊ​​​​​ല​​​​​ചെ​​​​​യ്യു​​​​​വാ​​​​​ൻ സ്വ​​​​​ന്തം അ​​​​​മ്മ​​​​​യ്ക്കു​​​​​പോ​​​​​ലും മ​​​​​ടി​​​​​യി​​​​​ല്ല.

വ​​​​​ന്യ​​​​​ജീ​​​​​വി​​​​​ക​​​​​ൾ​​​​​ക്കും വ​​​​​ള​​​​​ർ​​​​​ത്തു​​​​​മൃ​​​​​ഗ​​​​​ങ്ങ​​​​​ൾ​​​​​ക്കും മ​​​​​നു​​​​​ഷ്യ​​​​​ജീ​​​​​വ​​​​​നേക്കാ​​​​​ൾ വി​​​​​ല​​​​​യു​​​​​ള്ള​​​​​താ​​​​​യി ക​​​​​ണ​​​​​ക്കാ​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന സം​​​​​സ്കാ​​​​​രം രൂ​​​​​പ​​​​​പ്പെ​​​​​ടു​​​​​ന്നു. തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ വ​​​​​ന്യ​​​​​ജീ​​​​​വി ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ൾ​​​​​ മൂ​​​​​ലം മ​​​​​നു​​​​​ഷ്യ​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ടു​​​​​ന്ന അ​​​​​വ​​​​​സ്ഥ​​​​​യാ​​​​​ണ് ന​​​​​മ്മു​​​​​ടെ നാ​​​​​ട്ടി​​​​​ൽ നിലവിലുള്ളത്. ഇ​​​​​ന്ത്യ​​​​​ൻ ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​ന പൗ​​​​​ര​​​​​നു മൗ​​​​​ലി​​​​​കാ​​​​​വ​​​​​കാ​​​​​ശ​​​​​മാ​​​​​യി ന​​​​​ൽ​​​​​കി​​​​​യി​​​​​ട്ടു​​​​​ള്ള സ്വ​​​​​ത്തി​​​​​നും ജീ​​​​​വ​​​​​നു​​​​​മു​​​​​ള്ള സം​​​​​ര​​​​​ക്ഷ​​​​​ണം തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യി ലം​​​​​ഘി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന വാ​​​​​ർ​​​​​ത്ത​​​​​ക​​​​​ളാ​​​​​ണ് ചു​​​​​റ്റും.

മ​​​​​നു​​​​​ഷ്യ​​​​​നു സം​​​​​ര​​​​​ക്ഷ​​​​​ണം ന​​​​​ൽ​​​​​കേ​​​​​ണ്ട​​​​​വ​​​​​ർ മൃ​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​ടെ പ​​​​​ക്ഷ​​​​​ത്തു ചേ​​​​​ർ​​​​​ന്നു​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്നു. മ​​​​​നു​​​​​ഷ്യ​​​​​ന്‍റെ ജീ​​​​​വ​​​​​നും സ്വ​​​​​ത്തി​​​​​നും സം​​​​​ര​​​​​ക്ഷ​​​​​ണം​​​​​ന​​​​​ൽ​​​​​കാ​​​​​ൻ ബാ​​​​​ധ്യ​​​​​ത​​​​​യു​​​​​ള്ള സ​​​​​ർ​​​​​ക്കാ​​​​​ർ സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്ക് അ​​​​​തി​​​​​നു സാ​​​​​ധി​​​​​ക്കാ​​​​​തെ​​​​​വ​​​​​രു​​​​​ന്പോ​​​​​ൾ, ജീ​​​​​വ​​​​​ൻ മു​​​​​റു​​​​​കെ​​​​​പ്പി​​​​​ടി​​​​​ച്ച് പ്രാ​​​​​ണ​​​​​ര​​​​​ക്ഷാ​​​​​ർ​​​​​ഥം, ജീ​​​​​വി​​​​​ക്കു​​​​​ന്ന മ​​​​​ണ്ണ് ഉ​​​​​പേ​​​​​ക്ഷി​​​​​ച്ചു​​​​​പോ​​​​​കേ​​​​​ണ്ട അ​​​​​വ​​​​​സ്ഥ​​​​​യി​​​​​ലാ​​​​​ണ് മ​​​​​ല​​​​​യോ​​​​​ര​​​​​ജ​​​​​ന​​​​​ത.

മ​​​​​നു​​​​​ഷ്യ​​​​​ജീ​​​​​വ​​​​​നേക്കാ​​​​​ൾ മൃ​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​ടെ ജീ​​​​​വ​​​​​നു വി​​​​​ല​​​​​ ക​​​​​ൽ​​​​​പ്പി​​​​​ക്കുന്ന​​​​​വ​​​​​ർ​​​​​ത​​​​​ന്നെ മ​​​​​റു​​​​​വ​​​​​ശ​​​​​ത്തു ഭ്രൂ​​​​​ണ​​​​​ഹ​​​​​ത്യ​​​​​യി​​​​​ലൂ​​​​​ടെ മ​​​​​നു​​​​​ഷ്യ​​​​​ജീ​​​​​വ​​​​​ൻ ഇ​​​​​ല്ലാ​​​​​താ​​​​​ക്കാ​​​​​ൻ നി​​​​​യ​​​​​മ​​​​​നി​​​​​ർ​​​​​മാ​​​​​ണം ന​​​​​ട​​​​​ത്തു​​​​​ന്നു.

ഭാ​​​​​ര​​​​​ത​​​​​ത്തി​​​​​ൽ 2015-19 കാ​​​​​ല​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ൽ 1,66,00,000 ഭ്രൂ​​​​​ണ​​​​​ഹ​​​​​ത്യ​​​​​ക​​​​​ൾ ന​​​​​ട​​​​​ന്ന​​​​​താ​​​​​യി ക​​​​​ണ​​​​​ക്കു​​​​​ക​​​​​ൾ സൂ​​​​​ചി​​​​​പ്പി​​​​​ക്കു​​​​​ന്നു. അ​​​​​താ​​​​​യ​​​​​ത്, വ​​​​​ർ​​​​​ഷം​​​​​തോ​​​​​റും 33,20,000 കു​​​​​ഞ്ഞു​​​​​ങ്ങ​​​​​ൾ വ​​​​​ധി​​​​​ക്ക​​​​​പ്പെ​​​​​ട്ടു (India/Guttmacher Institute). ലോ​​​​​ക​​​​​ത്താ​​​​​ക​​​​​മാ​​​​​നം വ​​​​​ർ​​​​​ഷം​​​​​തോ​​​​​റും ഏ​​​​​താ​​​​​ണ്ട് ഏഴുകോടി 30 ​​​​​ല​​​​​ക്ഷം ഗ​​​​​ർ​​​​​ഭ​​​​​സ്ഥ​​​​​ശി​​​​​ശു​​​​​ക്ക​​​​​ൾ ഗ​​​​​ർ​​​​​ഭഛി​​​​​ദ്ര​​​​​ത്തി​​​​​ലൂ​​​​​ടെ വ​​​​​ധി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്നു.

ഇ​​​​​ന്നു ജ​​​​​ന​​​​​ന​​​​​ശേ​​​​​ഷം വ​​​​​ധി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന കു​​​​​ഞ്ഞു​​​​​ങ്ങ​​​​​ളു​​​​​ടെ വാ​​​​​ർ​​​​​ത്ത​​​​​ക​​​​​ൾ നാം ​​​​​കേ​​​​​ൾ​​​​​ക്കു​​​​​ന്നു. ഭാ​​​​​ര​​​​​ത​​​​​ത്തി​​​​​ൽ പ​​​​​ല ഇ​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലും ഉ​​​​​ള്ള പെ​​​​​ണ്‍​ശി​​​​​ശു​​​​​ഹ​​​​​ത്യ​​​​​പോ​​​​​ലെ​​​​​യു​​​​​ള്ള അ​​​​​തി​​​​​ക്ര​​​​​മ​​​​​ങ്ങ​​​​​ൾ ഇ​​​​​ന്നു കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലും ന​​​​​ട​​​​​ക്കു​​​​​ന്നു. ഗ​​​​​ർ​​​​​ഭഛി​​​​​ദ്രം എ​​​​​ന്ന ഓ​​​​​മ​​​​​ന​​​​​പ്പേ​​​​​രി​​​​​ൽ ഭ്രൂ​​​​​ണ​​​​​ഹ​​​​​ത്യ​​​​​യി​​​​​ലൂ​​​​​ടെ കോ​​​​​ടി​​​​​ക്ക​​​​​ണ​​​​​ക്കി​​​​​നു മ​​​​​നു​​​​​ഷ്യ​​​​​ജീ​​​​​വ​​​​​നു​​​​​ക​​​​​ളാ​​​​​ണ് കൊ​​​​​ല​​​​​ചെ​​​​​യ്യ​​​​​പ്പെ​​​​​ട്ട​​​​​ത്.

ജീ​​​​​വ​​​​​നും ജീ​​​​​വി​​​​​ത​​​​​വും സം​​​​​ര​​​​​ക്ഷി​​​​​ക്ക​​​​​പ്പെ​​​​​ട​​​​​ണം

ഈ ​​​​​സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ൽ ജീ​​​​​വ​​​​​നും ജീ​​​​​വി​​​​​ത​​​​​വും സം​​​​​ര​​​​​ക്ഷി​​​​​ക്ക​​​​​പ്പെ​​​​​ട​​​​​ണം എ​​​​​ന്ന ആ​​​​​ശ​​​​​യം മു​​​​​ൻ​​​​​നി​​​​​ർ​​​​​ത്തി, 1971ലെ ​​​​​എം​​​​​ടി​​​​​പി ആ​​​​​ക്ട് ഭ്രൂ​​​​​ണ​​​​​ഹ​​​​​ത്യാ​​​​​നി​​​​​യ​​​​​മം റ​​​​​ദ്ദു​​​​​ചെ​​​​​യ്യ​​​​​ണ​​​​​മെ​​​​​ന്നാ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു​​​​​കൊ​​​​​ണ്ട് ഭാ​​​​​ര​​​​​ത ക​​​​​ത്തോ​​​​​ലി​​​​​ക്ക മെ​​​​​ത്രാ​​​​​ൻ സ​​​​​മി​​​​​തി​​​​​യു​​​​​ടെ കീ​​​​​ഴി​​​​​ൽ സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന മൂ​​​​​ന്നാ​​​​​മ​​​​​ത്തെ ഇ​​​​​ന്ത്യാ​​​​​സ് മാ​​​​​ർ​​​​​ച്ച് ഫോ​​​​​ർ ലൈ​​​​​ഫ് എ​​​​​ന്ന ദേ​​​​​ശീ​​​​​യ ജീ​​​​​വ​​​​​സം​​​​​ര​​​​​ക്ഷ​​​​​ണ​​​​​റാ​​​​​ലി​​​​​യാ​​​​​ണ് നാ​​ളെ തൃ​​​​​ശൂ​​​​​ർ സെ​​​​​ന്‍റ് തോ​​​​​മ​​​​​സ് കോ​​​​​ള​​​​​ജി​​​​​ൽ വി​​​​​വി​​​​​ധ പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ളോ​​​​​ടെ ന​​​​​ട​​​​​ത്ത​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത്.

ഇ​​​​​ന്ത്യ​​​​​യിലെ മു​​​​​ഴു​​​​​വ​​​​​ൻ സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്നും രൂ​​​​​പ​​​​​ത​​​​​ക​​​​​ളി​​​​​ൽ​​​​​നി​​​​​ന്നു​​​​​മു​​​​​ള്ള പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ളെ പ​​​​​ങ്കെ​​​​​ടു​​​​​പ്പി​​​​​ച്ചു​​​​​കൊ​​​​​ണ്ട് ന​​​​​ട​​​​​ത്തു​​​​​ന്ന പ​​​​​രി​​​​​പാ​​​​​ടി വ​​​​​ൻ​​​​​വി​​​​​ജ​​​​​യ​​​​​മാ​​​​​ക​​​​​ട്ടെ എ​​​​​ന്ന് ആ​​​​​ശം​​​​​സി​​​​​ക്കു​​​​​ന്നു. ദൈ​​​​​വം ദാ​​​​​ന​​​​​മാ​​​​​യി ത​​​​​ന്ന മ​​​​​നു​​​​​ഷ്യ​​​​​ജീ​​​​​വ​​​​​ൻ ഇ​​​​​ല്ലാ​​​​​താ​​​​​ക്കാ​​​​​ൻ മ​​​​​നു​​​​​ഷ്യ​​​​​ന് അ​​​​​വ​​​​​കാ​​​​​ശ​​​​​വും അ​​​​​ധി​​​​​കാ​​​​​ര​​​​​വു​​​​​മി​​​​​ല്ല എ​​​​​ന്ന അ​​​​​വ​​​​​ബോ​​​​​ധം സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ൽ സൃ​​​​​ഷ്ടി​​​​​ക്കാ​​​​​നും മ​​​​​നു​​​​​ഷ്യ​​​​​ജീ​​​​​വ​​​​​ന്‍റെ മൂ​​​​​ല്യം ഉ​​​​​യ​​​​​ർ​​​​​ത്തി​​​​​പ്പി​​​​​ടി​​​​​ക്കാ​​​​​നും ന​​​​​മു​​​​​ക്കു കൈ​​​​​കോ​​​​​ർ​​​​​ക്കാം.

മാ​​​​​ർ ആ​​​​​ൻ​​​​​ഡ്രൂ​​​​​സ് താ​​​​​ഴ​​​​​ത്ത്

(പ്ര​​​​​സി​​​​​ഡ​​​​​ന്‍റ്, ‌ഭാ​​​​​ര​​​​​ത ക​​​​​ത്തോ​​​​​ലി​​​​​ക്ക മെ​​​​​ത്രാ​​​​​ൻ സ​​​​​മി​​​​​തി)

നിങ്ങൾ വിട്ടുപോയത്