രാവിലെ പത്രം വായിച്ചപ്പോൾ വളരെ വേദനിപ്പിച്ച വാർത്ത ഇതോടൊപ്പം നൽകുന്നു .ഇത് നടന്നത് ദൈവത്തിൻെറ സ്വന്തം നാടെന്ന് വിശേഷിപ്പിക്കുന്ന കേരളത്തിൽ ,അതും കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിലും .’അമ്മ നൊന്തുപെറ്റ കുഞ്ഞിനെ കൊല്ലുവാൻ തയ്യാറായതിൻെറ വാർത്ത നമ്മോട് പലതും സംസാരിക്കുന്നുണ്ട് .ഇതേക്കുറിച്ചു ചിന്തിക്കുമ്പോൾ ശ്രീ ജോജി (Joji Kolenchery)ഫേസ്ബുക്കിൽ എഴുതിയ വാക്കുകൾ വായിക്കുവാൻ സാധിച്ചു .ജീവസമൃദ്ധി എന്ന പേരിൽ നിരവധി കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം എത്തിച്ചുനൽകി മാതൃക കാണിക്കുന്ന അദ്ദേഹത്തിൻെറ അഭിപ്രായം പൂർണമായും അംഗീകരിക്കുന്നു .അത് താഴെ ചേർക്കുന്നു .
“‘ദാരിദ്ര്യം മൂലമാണ് അവർ ഇത് ചെയ്തതെങ്കിൽ ഇതിന്റെ രക്തക്കറ പരിസരവാസികളുടെ മേലും പതിക്കും.. പ്രേത്യേകിച്ചു ക്രിസ്ത്യാനികളുടെ മേൽ.. കാരണം ബൈബിളിലൂടെ ദൈവം വ്യക്തമായി നിങ്ങൾക്ക് പറഞ്ഞുതന്നിരുന്നതാണ്
..മത്തായി 25 : 42-45″എനിക്കു വിശന്നു; നിങ്ങള്‍ ആഹാരം തന്നില്ല. എനിക്കു ദാഹിച്ചു; നിങ്ങള്‍ കുടിക്കാന്‍ തന്നില്ല.ഞാന്‍ പരദേശിയായിരുന്നു; നിങ്ങള്‍ എന്നെ സ്വീകരിച്ചില്ല. ഞാന്‍ നഗ്‌നനായിരുന്നു; നിങ്ങള്‍ എന്നെ ഉടുപ്പിച്ചില്ല. രോഗാവസ്‌ഥയിലും കാരാഗൃഹത്തിലും ആയിരുന്നു; നിങ്ങള്‍ എന്നെ സന്‌ദര്‍ശിച്ചില്ല. അപ്പോള്‍ അവര്‍ ചോദിക്കും: കര്‍ത്താവേ, ഞങ്ങള്‍ നിന്നെ വിശക്കുന്നവനോ, ദാഹിക്കുന്നവനോ, പരദേശിയോ, നഗ്‌നനോരോഗിയോ, കാരാഗൃഹത്തില്‍ കഴിയുന്നവനോ ആയി കണ്ടതും നിനക്കു ശുശ്രൂഷ ചെയ്യാതിരുന്നതും എപ്പോള്‍?അവന്‍ മറുപടി പറയും: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഈ ഏറ്റവും എളിയവരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്യാതിരുന്നപ്പോള്‍ എനിക്കു തന്നെയാണു ചെയ്യാതിരുന്നത്”..1 യോഹന്നാന്‍ 3 : 17-18
“ലൗകിക സമ്പത്ത് ഉണ്ടായിരിക്കെ, ഒരുവന്‍ തന്റെ സഹോദരനെ സഹായമര്‍ഹിക്കുന്ന- വനായി കണ്ടിട്ടും അവനെതിരേ ഹൃദയം അടയ്‌ക്കുന്നെങ്കില്‍ അവനില്‍ ദൈവസ്‌നേഹം എങ്ങനെ കുടികൊള്ളും? കുഞ്ഞുമക്കളേ, വാക്കിലും സംസാരത്തിലുമല്ല നാം സ്‌നേഹിക്കേണ്ടത്; പ്രവൃത്തിയിലും സത്യത്തിലുമാണ്”.പ്രഭാഷകന്‍ 4 : 4″കഷ്‌ടതയനുഭവിക്കുന്ന ശരണാര്‍ഥിയെനിരാകരിക്കുകയോ, ദരിദ്രനില്‍ നിന്നു മുഖം തിരിക്കുകയോ ചെയ്യരുത്”.-–-ജോജിയുടെ വാക്കുകൾ നമുക്ക് പ്രചോദനം നൽകട്ടെ .
അനേകം കുടുംബങ്ങളിൽ കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന അവസ്ഥയാണുള്ളത് .നമ്മുടെ നാട്ടിൽ ദാരിദ്ര്യത്തിന്റെയോ അപമാനത്തിന്റയോ പേരിൽ കുഞ്ഞിനെ ഉപേക്ഷിക്കാനോ കൊല്ലുവാനോ ഇടയാകരുത് .
ഏതെങ്കിലും പള്ളിയിലോ ആശ്രമങ്ങളിലോ അറിയിച്ചാൽ അവർ ഉചിതമായ സഹായം മാർഗനിർദേശങ്ങൾ നൽകുമെന്ന് എനിക്കുറപ്പുണ്ട് .
നമ്മുടെ നാട്ടിൽ ഏതെങ്കിലും കുടുംബം ,മക്കൾക്ക് ആഹാരം ചികിത്സ ..സംരക്ഷണം നൽകുവാൻ വിഷമിക്കുന്നുവെങ്കിൽ അത് യഥാസമയം അറിയുവാനും ,അതിവേഗം ഉചിതമായ സഹായം എത്തിക്കുവാനും ശ്രദ്ധിക്കേണ്ടതുണ്ട് .ജനപ്രതിനിധികളും ഏറ്റവും പ്രാധാന്യം നൽകേണ്ട വിഷയമാണ് .ആർക്കും ഇതുപോലുള്ള കാര്യത്തിൽനിന്നും വിട്ടുനിൽക്കാനാവില്ല
നിരവധി അവസരങ്ങളിൽ കുടുംബ പ്രേഷിത ,പ്രൊ ലൈഫ് വിഭാഗം സഹായം പിന്തുണ ആശ്വാസം പ്രത്യാശ നൽകിയിട്ടുണ്ട് .
കുഞ്ഞിനുവേണ്ടി അമ്മയ്ക്കുവേണ്ടി പ്രാർത്ഥിക്കുന്നു
.വേദനയോടെ ,
സാബു ജോസ് എറണാകുളം