ഇത് എന്റെ മകളുടെ മുറി ഇനി ഞാൻ പറയാൻ പോകുന്നത് നിങ്ങളുടെ മകളുടെ മുറിയെ കുറിച്ചാണ് .നിങ്ങൾക്ക് ഒരു മകൾ ഉണ്ടാകുന്നു. ആദ്യം അമ്മയുടെ ചാരത്ത് കിടക്കുന്നു.പിന്നെ തൊട്ടിലിൽ.വീണ്ടും അച്ഛന്റെയും അമ്മയുടെയും ഒപ്പം കട്ടിലിലേക്ക് .വളർന്നു വരുമ്പോൾ അവൾ മറ്റൊരു മുറിയിൽ തനിയെ കിടക്കുന്നു .
ആ മുറി അവളുടെ മാത്രം സ്വകാര്യ സ്‌പേസ് ആണ് .രാത്രികളിൽ മകൾ ഉറങ്ങിയോ ലൈറ്റ് അണച്ചോ എന്നു പതുക്കെ എത്തി നോക്കുന്ന അമ്മ .ശരിക്കും പുതച്ചു കിടന്നാലും പുതപ്പ് ഒന്നു അനക്കി ഇട്ടിട്ട് പോകുന്ന അച്ഛൻ .അവൾ ഉറങ്ങുക ആണ് എങ്കിലും അച്ഛനും അമ്മയും ചെയ്യുന്നത് ഒക്കെ അവൾ ആത്മാവിൽ അറിയുന്നുണ്ട് .
നിങ്ങളുടെ ആ കരുതലുകൾ
ആ മുറിക്കുള്ളിലെ സുരക്ഷ അവൾ ആസ്വദിക്കുന്നുണ്ട്.മുറിക്ക് പുറത്തു മാതാപിതാക്കൾ ,സഹോദരങ്ങൾ ഇവർ ഉണ്ട് .അവരുടെ കരുതലിന്റെ കാവൽ തനിക്ക് ഉണ്ട് എന്ന ആത്മവിശ്വാസം
മകൾക്കുണ്ട് .
ആ മുറി അവളുടേത് ആണ് .ഈ ലോകത്തു അവൾക്ക് ഏറ്റവും സുരക്ഷിതമായ ഇടം .അവളുടെ സ്വപ്നങ്ങൾ പൂക്കുന്ന ഇടം
അവളുടെ ദുഃഖങ്ങൾ ,ആരും അറിയാതെ ഒരു തലയിണയിൽ കെട്ടിപ്പിടിച്ചു വിതുമ്പി കരയാൻ ഒരു ഇടം .
സന്തോഷത്തിന്റെ , സുരക്ഷിതത്തിന്റെ
,ലാളനയുടെ , സ്വപ്നങ്ങളുടെ ആ ഇടത്ത് അവൾ ബാല്യവും കൗമാരവും യൗവനത്തിന്റെ ഒരു ഭാഗവും ചിലവാക്കിയ ആ മുറിയിൽ നിന്ന് അവളെ ഒഴിപ്പിച്ചു മറ്റേതോ അപരിചിതമായ ചുറ്റുപാടുകളിലേക്ക്
നിങ്ങൾ അയക്കുന്ന പ്രക്രിയ ആണ് കല്യാണം .
ഉള്ള സ്വത്തിന്റെ ഓഹരിയോ അതിലും കൂടുതലോ കൊടുത്തു നിങ്ങൾ അവളെ
അവളുടെ മുറിയിൽ/അവളുടെ ലോകത്തു നിന്നു പുറത്താക്കുന്നു .
ഒരു ചെറിയ തൈ പറിച്ചു നടുന്ന പോലെ .പുതിയ വീട് /സാഹചര്യങ്ങൾ അനുകൂലം എങ്കിൽ അവൾ പുതിയ പരിസ്ഥിതിയിൽ സന്തോഷവതിയാകും.
അല്ല പുതിയ സാഹചര്യത്തിൽ ഒത്തു പോകാൻ പറ്റില്ല എങ്കിൽ…???
വിവാഹം കഴിഞ്ഞു മകൾ ഇറങ്ങുമ്പോൾ നിങ്ങൾ ഒന്നു പറയണം നിന്റെ മുറി എന്നും നിനക്ക് ഉള്ളതാണ് ,മിനിമം ഞങ്ങളുടെ മരണം വരെ.പുതിയ സാഹചര്യത്തിൽ നിനക്ക് ഒത്തു പോകാൻ പറ്റാതെ വന്നാൽ .നിനക്ക് മുന്നിൽ നിന്റെ മുറിയുടെ വാതിൽ തുറന്നാണ് കിടക്കുന്നത്
എന്ന്.
ഇനി ഒരു സംഭവ കഥ
ഡോക്ടർ ബാബുപോളിന്റെ എഴുത്തുകളിൽ എവിടെയോ വായിച്ചത് ആണ് അദ്ദേഹത്തിന്റെ മകൾ ഏതോ പരീക്ഷക്ക് കാര്യമായ മാർക്ക് ഒന്നും വാങ്ങാതെ വീട്ടിൽ വന്നു .സമയം സന്ധ്യ ആയി ,രാത്രി ആയി ,അത്താഴം കഴിഞ്ഞു .അച്ഛനും മകളും തമ്മിൽ മിണ്ടിയിട്ടില്ല അങ്ങിനെ രാത്രി അദ്ദേഹം അദ്ദേഹത്തിന്റെ വായന / എഴുത്തു മുറിയിൽ ഇരിക്കുന്നു .മകൾക്ക് മാർക്ക് കുറഞ്ഞ വിവരം അദ്ദേഹത്തെ ഭാര്യ അറിയിച്ചിരുന്നു .
മകൾ അദ്ദേഹത്തിന്റെ അടുത്തു ചെന്നു .മകൾ ഉള്ളിൽ ഉള്ള ഉത്ക്കണ്ഠ യും സങ്കടത്തോടും കൂടി മാർക്ക് കുറഞ്ഞ കാര്യം പറയാൻ തുടങ്ങി .പറഞ്ഞു മുഴുമിക്കാൻ അദ്ദേഹം സമ്മതിച്ചില്ല അതിനു മുൻപ് മകളെ കെട്ടിപ്പിടിച്ചു നെറ്റിയിൽ ഒരു ഉമ്മ കൊടുത്തിട്ട് അദ്ദേഹം പറഞ്ഞു
മാർക്ക് കുറയുകയോ അബദ്ധങ്ങൾ സംഭവിക്കുകയോ ചെയ്യും . അതുകൊണ്ട് നീ എന്റെ മകൾ അല്ലാതെ ആവുന്നില്ല ,എന്റെ വാത്സല്യം കുറയുകയും ഇല്ല
ഇനി ഒരു വെറും കഥ ഒരിടത്ത് ഒരു വിധവ ആയ സ്ത്രീ ഉണ്ടായിരുന്നു .
അവർക്ക് ഒരു മകളും.മകൾക്ക് വിവാഹപ്രായം ആയി വിവാഹവും കഴിഞ്ഞു .വരന്റെ വീട്ടിലേക്ക് പുറപ്പെടും മുൻപ് അമ്മ മകൾക്ക് ഒരു സീൽ ചെയ്‌ത ചെറിയ കവർ കൊടുത്തു .
എന്നിട്ട് പറഞ്ഞു ” ഭർതൃ വീട്ടിൽ ഇനി നിൽക്കാൻ വയ്യ എന്നൊരിക്കൽ തോന്നിയാൽ മാത്രം ,നീ ഈ കവർ തുറന്നു നോക്കുക .””
ഭർതൃവീട്ടിൽ സന്തോഷകരമായ ജീവിതം ആയത് കൊണ്ട് മകൾക്ക് കവർ തുറക്കേണ്ടി വന്നില്ല . വർഷങ്ങൾക്ക് ശേഷം അമ്മ മരണാസന്ന ആയി കിടക്കുമ്പോൾ ,
മകളോട് ആ കത്തു /കവർ തുറക്കാൻ പറഞ്ഞു .തുറന്നപ്പോൾ ഒരു തുണ്ട് കടലാസും ഏതാനും നോട്ടുകളും പുറത്തു വന്നു തുണ്ട് കടലാസ്സിൽഎഴുതിയിരുന്നത് .
നിനക്കു നിന്റെ വീട്ടിലെക്ക് വരാൻ ഉള്ള ടാക്സികൂലി ഇതിലുണ്ട് .നിങ്ങൾ അവളുടെ /മകളുടെ മുറിയുടെ വാതിൽ അവൾക്ക് മുൻപിൽ കൊട്ടിയടക്കാതിരിക്കുക.
അതു തുറന്നു കിടക്കട്ടെ . ആശകളുടെ ,പ്രതീക്ഷയുടെ ,സുരക്ഷിതത്തിന്റെ ഒരു മുറി /ഒരു ലോകം അവൾക്ക് വേണ്ടി നിങ്ങൾ എന്നും സൂക്ഷിക്കുന്നുണ്ട് എന്ന ചിന്ത അവൾക്ക് ഉണ്ടാവട്ടെ .
Babu James
കടപ്പാട്