ഈ ചിറ്റമ്മ നയമാണ് ഇടത് വലത് രാഷ്ട്രീയക്കാരെ ഒരു രാഷ്ട്രീയത്തിനും അടിമകൾ അല്ലാത്ത ഒരു വിഭാഗം ക്രൈസ്തവ വിശ്വാസികളെ ബിജെപിയിലേക്ക് അടുപ്പിച്ചത്.
ഒരു പാർട്ടിയെയും മാറ്റിനിർത്തേണ്ട കാര്യം ക്രൈസ്തവർക്കില്ല ആരാണോ നമുക്ക് സംരക്ഷണം തരുന്നത് നമ്മുടെ രാജ്യത്തെ ഒറ്റിക്കൊടുക്കാത്തത് രാജ്യത്തെ സ്നേഹിക്കുന്നത് രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കുന്നത് അവരുടെ കൂടെ നിൽക്കുന്നതിൽ എന്താണ് തെറ്റുള്ളത്.
( ഉത്തരേന്ത്യയിൽ നടക്കുന്ന പീഡനങ്ങൾ കാണാത്തതുകൊണ്ടല്ല അവിടെ നടക്കുന്ന ക്രൈസ്തവ പീഡനങ്ങൾക്ക് ഒരു പരിധി വരെ കാരണം ക്രൈസ്തവിഭാഗത്തിലുള്ള ഒരു വിഭാഗം ആളുകളാണ് അവരുടെ പ്രചരണങ്ങളുടെ രീതിയാണ് എന്നുള്ളത് ബോധമുള്ള ആർക്കും മനസ്സിലാവും.)
നമ്മുടെ പെൺകുട്ടികളെ മറ്റൊരു മതസ്ഥർ സ്നേഹിച്ച ആണെങ്കിലും ചതിച്ചാണെങ്കിലും ഏതു വിധേനയും കൊണ്ടുപോകുന്നത് കാണുമ്പോൾ നമുക്കുണ്ടായ വിഷമമാണ് ഇപ്പോൾ നമ്മളെ പ്രതികരിക്കാൻ പ്രാപ്തരാക്കിയത്.
പ്രണയിച്ചു വിവാഹം കഴിച്ചു മാന്യമായി അവരെ പോറ്റി ഇവിടെജീവിക്കുന്നതാണെങ്കിൽ കുഴപ്പമില്ല…എങ്കിലും വിശ്വാസ ഉപേക്ഷിച്ചു പോകുന്നത് വിഷമം തന്നെയാണ് ഇത് പക്ഷേ ചില കാര്യങ്ങൾ അങ്ങനെയല്ലല്ലോ ഇവിടെ കേരളത്തിൽ നടന്നിട്ടുള്ളത് അത് തെളിവ് സഹിതം ബോധ്യപ്പെട്ടത് ആണല്ലോ. എന്നിട്ടും അങ്ങനെയൊന്നും നടന്നിട്ടില്ല എന്ന് പച്ചക്കള്ളം പറയാൻ ചില രാഷ്ട്രീയക്കാർക്കും മാധ്യമങ്ങൾക്കും സാധിക്കുന്നത് എങ്ങനെയാണോ എന്തോ.?
അതുപോലെ ഹിന്ദു വിഭാഗത്തിലുള്ള ആളുകൾക്കും അവരുടെ ആളുകൾ ക്രൈസ്തവ മതത്തിലോട്ട് വരുന്നതിന് എതിർപ്പുണ്ടാകും അതിനു നമ്മൾ കുറ്റം പറഞ്ഞിട്ട് കാര്യമില്ല … വാഗ്ദാനങ്ങൾ നൽകി പ്രലോഭിപ്പിച്ച് ഏതു മതത്തിലോട്ട് മതം മാറ്റിയാലും അത് ചതി തന്നെയാണ്.. യഥാർത്ഥത്തിൽ മാനസിക പരിവർത്തനം വഴി മാറ്റം വരുന്നവർ തീർച്ചയായും എന്തെല്ലാം പ്രതിബന്ധങ്ങൾ അതിനെതിരെ വന്നാലും തങ്ങൾ അറിഞ്ഞ യഥാർത്ഥ ദൈവത്തെ ഉപേക്ഷിച്ച് വന്ന മാർഗ്ഗത്തിലോട്ട് തിരിച്ചു പോകില്ല. പ്രലോഭനത്തിൽ വീണ് വന്ന ആളുകളാണ് തിരിച്ച് തങ്ങളായിരുന്ന വിശ്വാസത്തിലേക്ക് പോകുന്നത്.
ക്രൈസ്തവ വിശ്വാസം അവരുടെ പുരോഹിതരെയും സന്യാസിനിമാരെയും അവഹേളിക്കുന്ന സിനിമകൾ നാടകങ്ങൾ എഴുത്തുകൾ കോമഡി സ്കിറ്റുകൾ ഇവയെല്ലാം ആവിഷ്കാര സ്വാതന്ത്ര്യം ആണെങ്കിൽ…മറ്റു മതസ്ഥരുടെ ഇടയിലുള്ള ചില ആളുകൾ ചെയ്യുന്ന ഇത്തരം പ്രവർത്തികൾക്കെതിരെയുള്ള സിനിമയും നാടകവും എഴുത്തും ഒക്കെ ആവിഷ്കാര സ്വാതന്ത്ര്യം അല്ലേ.???
ഒരു വിഭാഗം ആളുകൾക്കെതിരെ അതും സത്യസന്ധമായ കാര്യങ്ങളാണ് പറയുന്നത് എന്നിട്ടും എന്തിനാണ് രാഷ്ട്രീയക്കാരെ എന്തിനുവേണ്ടിയാണ് വോട്ടിനുവേണ്ടി ഒരു വിഭാഗത്തെ മാത്രം ഇനിയും നിങ്ങൾ ഇങ്ങനെ പ്രീതിപ്പെടുത്തി കൊണ്ടേയിരിക്കുന്നത് ഇതൊക്കെ എവിടെയെങ്കിലും എന്നെങ്കിലും ചെന്ന് അവസാനിക്കും കാരണം സത്യം മാത്രമേ എന്നും നിലനിൽക്കുകയുള്ളൂ.
NB:- ആരുടെയും അടിമയാകാതെ ആരെയും മാറ്റിനിർത്താതെ എല്ലാവരെയും സ്നേഹിച്ചു നോക്കാമെന്നെ ആരും മാറ്റി നിർത്തപ്പെടേണ്ടവരല്ലല്ലോ എല്ലാവരെയും ശത്രുവിനെ പോലും സ്നേഹിക്കാൻ അല്ലേ നമ്മൾ ക്രൈസ്തവർ പഠിച്ചിട്ടുള്ളത് അതുകൊണ്ട് ഒന്ന് പരീക്ഷിച്ചു നോക്കാം ഇനിയെങ്കിലും നേരെ ആകുമോ ഇല്ലയോ എന്ന് ഇല്ലെങ്കിൽ വേണ്ട എന്ന് വയ്ക്കുക അത്രമാത്രം.
സംഘിണി ചാണകം എന്നുള്ള വിളികളോട് വിളിച്ചേ അടങ്ങൂ എന്ന് നിർബന്ധമുള്ളവർക്ക് വിളിക്കാം
Rini Joseph