I hold back my feet from every evil way, qin order to keep your word. (Psalm 119:101)

വചനത്തിന് ധാരാളം ശ്രോതാക്കളെ നമുക്ക് കാണാൻ സാധിക്കും. വചനം ശ്രവിക്കാൻ പലപ്പോഴും വൻജനാവലി ഒത്തുകൂടാറുണ്ട്. എന്നാൽ വചനം ശ്രവിക്കുന്നതു കൊണ്ട് മാത്രം പോരാ ശ്രവിക്കുന്ന വചനം അനുസരിക്കുകയും വേണം. ജീവിതത്തിൻറെ പരുപരുത്ത യാഥാർത്ഥ്യങ്ങളിലേക്ക് കടക്കുമ്പോൾ പലപ്പോഴും നമുക്ക് ശ്രവിച്ച വചനം പ്രാവർത്തികമാക്കുകയും അനുസരിക്കുകയും ചെയ്യുക ബുദ്ധിമുട്ടായി മാറും എന്നാൽ ഈ ബുദ്ധിമുട്ട് ഏറ്റെടുക്കാതെ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കാൻ സാധിക്കുകയില്ല. അതിനാൽ നമുക്ക് വചനം കേൾക്കുക മാത്രം ചെയ്യുന്ന ആത്മവഞ്ചകർ ആകാതെ അത് അനുസരിക്കുകയും ചെയ്യുന്നവർ ആകാം.

വിതക്കാരൻറെ ഉപമയിൽ കർത്താവ് പറയുന്നുണ്ടല്ലോ. ‘ ചിലർ വചനം ശ്രവിച്ചെങ്കിലും അവർ വിശ്വസിക്കുകയോ രക്ഷപെടുകയോ ചെയ്യാതിരിക്കുവാൻ വേണ്ടി പിശാചു വന്ന് അവരുടെ ഹൃദയങ്ങളിൽ നിന്നു വചനം എടുത്തുകളയുന്നു’ ( ലൂക്കാ 8:12). അതിൽ അത്ഭുതപ്പെടേണ്ടതില്ല. കാരണം ആദിമുതലേ പിശാചിൻറെ പ്രവർത്തനശൈലി അതുതന്നെയാണ്. ഏദൻ തോട്ടത്തിൽ വച്ചു സർപ്പം ചെയ്തതും അതുതന്നെയാണ്. നന്മതിന്മകളെക്കുറിച്ചുള്ള അറിവിൻറെ വൃക്ഷത്തിലെ ഫലം നീ തിന്നരുത്; തിന്നുന്ന ദിവസം നീ മരിക്കും’ എന്ന ദൈവവചനം ഹവ്വയുടെയും അവളിലൂടെ ആദത്തിൻറെയും ഹൃദയത്തിൽ നിന്ന് എടുത്തുകളയാനാണ് സാത്താൻ ശ്രമിച്ചത്.

നമുക്ക് കിട്ടിയ വചനം നാം എവിടെയാണു സൂക്ഷിച്ചുവച്ചിരിക്കുന്നത്? ബുദ്ധിയിലോ അതോ ഹൃദയത്തിലോ? ബുദ്ധിയിൽ സൂക്ഷിച്ചുവെച്ച വചനങ്ങൾ നമുക്ക് ഒരുപകാരവും ചെയ്യില്ല. എന്നാൽ ‘വചനം കേട്ട്, ഉത്കൃഷ്ടവും നിർമലവുമായ ഹൃദയത്തിൽ അതു സംഗ്രഹിച്ച്, ക്ഷമയോടെ ഫലം പുറപ്പെടുവിക്കുക’ ( ലൂക്കാ 8:15) എന്നതാണു നമ്മിൽ നിന്നു ദൈവം ആഗ്രഹിക്കുന്നത്. നാം ഓരോരുത്തരുടെയും ജീവിതത്തിൽ ദൈവവചനത്തിനു വിരുദ്ധമായ എല്ലാ പ്രവർത്തികളും നമ്മളിൽ നിന്ന് ഉപേക്ഷിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.







“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.
Good morning. May God bless you today, Tuesday, in a very special way with all the blessings of the day🙏




