I will not leave you until I have done what I have promised you.
(Genesis 28:15) ✝️
കർത്താവിന് നാം ഓരോരുത്തരെകുറിച്ചും പദ്ധതിയുണ്ട്. കർത്താവിൻറെ പദ്ധതി നാശത്തിനുള്ളതല്ല ക്ഷേമത്തിനുള്ളതാണ്. കർത്താവ് ഇന്നത്തെ കാലഘട്ടത്തിൽ നമ്മളോട് സംസാരിക്കുന്നത് വചനത്തിൽ കൂടിയും, പരിശുദ്ധാൽമാവിൽ കൂടിയും ആണ്. നാം ഒരോരുത്തർക്കും നമ്മളെ കുറിച്ചു സ്വപ്നം ഉണ്ട് എന്നാൽ കർത്താവിന് നമ്മളെ കുറിച്ച് കർത്താവിന് ഒരു പദ്ധതിയും ഉണ്ട്. കർത്താവിന് നമ്മളെ കുറിച്ചുള്ള പദ്ധതി ദൈവം നിറവേറ്റുക തന്നെ ചെയ്യും.
ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെയുണ്ട്, സംഭ്രമിക്കേണ്ട, ഞാനാണ് നിന്റെ ദൈവം എന്നു പറഞ്ഞു തുടങ്ങി, നിന്നോട് ഏറ്റുമുട്ടുന്നവർ നശിച്ച് ഒന്നുമല്ലാതായി തീരും, നിന്നോട് പോരാടുന്നവർ ശൂന്യരാകും എന്ന് ഉറപ്പുനൽകി, കുന്നുകളയും മലകളെയും നീ മെതിച്ച് പൊടിയാക്കി പതിരുപോലെ പാറ്റിക്കളയും എന്നു പ്രഖ്യാപിക്കുന്ന സർവ്വശക്തനും ധീരനുമായ, സൈന്യങ്ങളുടെ കർത്താവിന്റെ വാക്കുകളാക്കുന്ന വചനം ദൈവമക്കൾക്കു നല്കുന്ന ആശ്വാസവും പ്രത്യാശയും ചെറുതല്ല. ജീവിതത്തിൽ പലവിധ പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴുംനാം ഒരോരുത്തരുടെയും ജീവിതം കർത്താവിന്റെ കരങ്ങളിൽ സുരക്ഷിതമാണ്.
നാം ഒരോരുത്തർക്കും നമ്മെത്തന്നെ കർത്താവിൻറെ കരങ്ങളിൽ ഏൽപ്പിച്ചു കൊടുക്കാം. നാം ഓരോരുത്തരുടെയും ഭാവിയെ, പ്രതീക്ഷകളെ, ആശങ്കകളെ, വേദനകളെ കർത്താവിൻറെ കരങ്ങളിൽ സമർപ്പിക്കാം. നാം ഓരോരുത്തരുടെയും വേദനകളിൽ കൈവിടുന്ന ദൈവമല്ല നമ്മുടെ കൂടെയുള്ളത്. നാം ഒരോരുത്തരുടെയും വേദനകളിൽ ആശ്വസിപ്പിക്കുകയും, കൈ പിടിച്ചു ഉയർത്തുകയും, വഴിനടത്തുകയും ചെയ്യുന്ന ദൈവമാണ് നമുക്കുള്ളത്. നമ്മളോടൊപ്പം നമ്മുടെ യേശു ഉണ്ട് അതിനാൽ നമുക്ക് ജീവിതത്തിൻറെ പ്രതിസന്ധികളിൽ ധീരമായി പൊരുതാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ