I will not let you go unless you bless me.
(Genesis 32:26) ✝️
പ്രസ്തുത വചനം പ്രതിപാദിക്കുന്നത് യാക്കോബ് എന്ന ഇസ്രേൽ ദൈവത്തിൻറെ ദൂതനുമായി മൽപ്പിടുത്തം നടത്തി അനുഗ്രഹം വാങ്ങിക്കുന്നതാണ്. ഒരു രാത്രിയാമം മുഴുവൻ മൽപ്പിടുത്തം നടത്തിയാണ് യാക്കോബ് അനുഗ്രഹം വാങ്ങിച്ചത്. പഴയനിയമ കാലഘട്ടത്തിൽ ദൈവമക്കളായവർ ദൈവമായും ദൈവത്തിൻറെ ദൂതന്മാരും ആയി പല രീതിയിൽ സംവേദിക്കുമായിരുന്നു. എന്നാൽ പുതിയനിയമ കാലഘട്ടത്തിൽ ദൈവം ആയിട്ടുള്ള സംവേദന രീതി പ്രാർത്ഥന ആയി മാറി. നാം ഓരോരുത്തർക്കും അനുഗ്രഹം പ്രാർത്ഥന കൊണ്ട് മൽപ്പിടുത്തം നടത്തി പിടിച്ചു വാങ്ങിക്കാം എന്ന കൃപ ദൈവം നമുക്ക് യേശുവിലൂടെ നൽകി
അനുദിന ജീവിതത്തിൽ നമ്മൾ ചെയ്യേണ്ട ഏറ്റവും പ്രാധാന്യമേറിയ കാര്യങ്ങളിലൊന്നാണ് ദൈവത്തോടുള്ള പ്രാർത്ഥന. എന്നാൽ ഒട്ടേറെ വിശ്വാസികൾക്ക്, പ്രാർത്ഥന അവരുടെ തിരക്കേറിയ ജീവിതത്തിലെ അവസാന കാര്യമാണ്. എല്ലാവർക്കും അനുഗ്രഹം വേണം എന്നാൽ പ്രാർത്ഥിക്കാൻ സാധിക്കത്തില്ല. നാം പലപ്പോഴും അനുഗ്രഹം പിടിച്ചു വാങ്ങാൻ വേണ്ടി പ്രാർത്ഥിക്കുമ്പോൾ ഭാഗ്നാശരാകരുത്. കുറേക്കാലം പ്രാർത്ഥിച്ച ഒരു കാര്യം നടക്കാതെ വരുമ്പോൾ, ആദ്യം പ്രാർത്ഥനയെയും പിന്നീട് ദൈവത്തെ തന്നെയും ഉപേക്ഷിക്കുവാനുള്ള പ്രവണത മനുഷ്യസഹജമാണ്. നമ്മൾ പ്രാർത്ഥിക്കുന്ന കാര്യങ്ങൾ നാമാഗ്രഹിക്കുന്ന സമയത്ത് കിട്ടണം എന്നില്ല. യാക്കോബ് ഒരു രാത്രിയാമം കൊണ്ട് അനുഗ്രഹം പിടിച്ചുവാങ്ങിയെങ്കിൽ നാം പലരും എത്ര രാത്രി യാമങ്ങൾ പ്രാർത്ഥിച്ചാൽ ആയിരിക്കും ദൈവത്തിൻറെ അനുഗ്രഹം പ്രാപിക്കുവാൻ സാധിക്കുക.
നമ്മുടെ അനുദിന ജീവിതത്തിൽ നാം കണ്ടുമുട്ടുന്നവരിലേക്ക് സ്നേഹം പകർന്നുകൊടുക്കാൻ കഴിയുമ്പോഴാണ് നമ്മൾ അനുഗ്രഹീതരാകുന്നത്. ദൈവം നമുക്ക് നൽകിയ അനുഗ്രഹം മറ്റുള്ളവരിലേക്ക് പകർന്നു നൽകാനും നാം മടി കാണിക്കരുത്. വിശ്വാസത്തോടെ പ്രാർത്ഥിക്കുവാനും, ദൈവത്തിന്റ അനുഗ്രഹം പ്രത്യാശയോടെ കാത്തിരിക്കുവാനുമുള്ള കൃപ അവിടുത്തെ പരിശുദ്ധാത്മാവിലൂടെ എല്ലാവർക്കും നൽകട്ടെ. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.