I will restore their fortunes and will have mercy on them. (Jeremiah 33:26)
ദൈവമക്കളായ നാം ഒരോരുത്തർക്കും നാം ജീവിതത്തിൽ നഷ്ടപ്പെട്ടു പോയ ഐശ്വര്യം തിരികെ നൽകുന്നവനും, ഐശ്വര്യത്തെ വർദ്ധിപ്പിക്കുന്നവനുമാണ് നമ്മുടെ കർത്താവ്. നമ്മുടെ ശക്തിയാൽ അല്ല ദൈവത്തിന്റെ ശക്തി നമ്മിൽ നിറയുമ്പോൾ ശത്രു നാം ഒരോരുത്തരിൽ നിന്ന് മോഷ്ടിച്ചു കൊണ്ടു പോയ ഐശ്വര്യം ദൈവം തിരികെ നൽകും . നാം വിശുദ്ധിയോടെ ഹൃദയത്തിന്റെ ഉള്ളിൽ കർത്താവിനെ വിളിക്കുമ്പോൾ ഏത് ഭീമമായ ഗർത്തത്തിൽ നിന്നും, രക്ഷപ്പെടാൻ കഴിയാത്ത കുഴഞ്ഞ ചേറ്റിൽ നിന്നും നമ്മെ രക്ഷിക്കും. ശത്രുവിന്റ ശക്തിയെ തോൽപിക്കാനുള്ള കൃപ നൽകുന്നത് കർത്താവാണ്. കർത്താവിന്റെ വചനം സ്വന്തമാക്കുന്തോറും നാം ദൈവശക്തി പ്രാപിച്ചുകൊണ്ടിരുന്നു.
കർത്താവു നാം ഓരോരുത്തർക്കും ഐശ്വര്യം തിരികെ ലഭിക്കണം എങ്കിൽ അഥവാ വിജയം നൽകണമെങ്കിൽ കർത്താവിനെ രക്ഷിതാവായി സ്വീകരിക്കുകയും, വചനം നാം അനുസരിക്കുകയും, ധ്യാനിക്കുകയും ചെയ്യണം. കാരണം ദൈവം മനുഷ്യനോട് സംസാരിക്കുന്നത് തിരുവചനത്തിലൂടെ ആണ്. ലോകത്തിലെ ഐശ്വര്യങ്ങളെ കുറിച്ച് പ്രചോദനം നൽകുന്ന ഏറ്റവും വലിയ ഗ്രന്ഥമാണ് ദൈവത്തിൻറെ വചനം. വചനം ശത്രുവിന്റെമേൽ വിജയത്തെ പരിശീലിപ്പിക്കുകയും ദൈവത്താൽ ഐശ്വര്യം നേടിയവരെപ്പറ്റി പ്രതിപാദിക്കുകയും ചെയ്യുന്നു.
ദൈവത്തിന്റെ കരുണ നമ്മുടെ ശോചനീയമായ അവസ്ഥകണ്ടു സഹതപിക്കുന്ന ഒന്നല്ല. നമ്മുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കി, മനസ്സലിഞ്ഞ്, തനിക്കുള്ളതെല്ലാം നൽകി നമ്മെ രക്ഷിക്കാൻ ദൈവം കാണിച്ച സ്നേഹമാണ് ദൈവത്തിന്റെ കരുണ. പുത്രനായ ദൈവത്തിന്റെ കാൽവരിമലയിലെ ബലിയാണ് പിതാവായ ദൈവത്തിന്റെ കരുണയുടെ മകുടോദാഹരണം. ദൈവത്തിന്‍റെ കരുണ അനുഭവിച്ചവരായ നാം മറ്റുള്ളവരോടു കരുണ കാണിക്കണമെന്നും കരുണയുള്ളവർ ഭാഗ്യവാന്മാരെന്നും ദൈവത്തിന്റെ വചനം നമ്മെ ഓർമ്മിപ്പിക്കുന്നു. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.