I will celebrate before the Lord.”
‭‭(2 Samuel‬ ‭6‬:‭22‬) ✝️

വികാര വിചാരങ്ങളെ ശരീരത്തിലൂടെ പ്രകടിപ്പിക്കുന്നതാണ് നൃത്തം. മുദ്രകളിലൂടെ അംഗ വിന്യാസങ്ങളിലൂടെ, ചുവടുകളിലൂടെ, പാട്ടിലൂടെ, മുഖാഭിനയത്തിലൂടെ, നൃത്തം യഥാർഥത്തിൽ ശരീരഭാഷയാകുകയാണ്. യെഹൂദന്മാരുടെ ഇടയിൽ സന്തോഷ വേളകളിൽ അവർ നൃത്തം ചെയ്യുമായിരുന്നു. വിവാഹ വേളകളിലും, സന്തോഷവേളകളിലും അവർ അത് ചെയ്തിരുന്നു. അത് അവരുടെ സംസ്കാരത്തിന്റെ ഭാഗം കൂടിയായിരുന്നു. ദൈവവചനം നോക്കിയാൽ ദൈവത്തിന്റെ മുൻപിൽ മതിമറന്ന് നൃത്തം ചെയ്ത വ്യക്തിയാണ് ദാവീദ്. കര്‍ത്താവിന്റെ പേടകം ദാവീദിന്റെ നഗരത്തിലേക്കു കൊണ്ടുവന്നപ്പോൾ ദാവീദ് സന്തോഷത്താൽ ന്യത്തം ചെയ്തു. സാവൂളിന്റെ മകള്‍ മിഖാല്‍ ഇറങ്ങിവന്ന് ആഭാസനെപ്പോലെ ദാവീദ് നൃത്തം ചെയ്തു എന്ന് പറഞ്ഞു ദാവീദിനെ കുറ്റപ്പെടുത്തി അപ്പോൾ ദാവീദ് പറയുന്നതാണ് പ്രസ്തുത വചനം വാക്യം.

ദൈവത്തിന്റെ മഹത്വം അഥവാ സാന്നിധ്യം തൻറെ കൊട്ടാരത്തിലേക്ക് വരുന്നതിന്റെ സന്തോഷത്തിലാണ് ദാവീദ് നൃത്തം ചെയ്തത്. ദാവീദ് ഒരു ആട്ടിടയനായിരുന്നു ആട്ടിടയനായ തന്നെ ദൈവത്തിൻറെ അനുഗ്രഹത്താൽ ഇസ്രായേലിലെ
രാജാവ് വരെ ആയി. ദൈവം തന്നോടു ംതന്റ കുടുംബത്തോടും ചെയ്തു നന്മകളെ ഓർത്ത് ഉള്ള ദൈവത്തോട് ഉള്ള ഒരു നന്ദി പ്രകാശനം കൂടി ആയിരുന്നു ദാവീദിന്റെ ന്യത്തം. ദാവീദ് നൃത്തം ചെയ്യുമ്പോൾ ചുറ്റുമൊന്നു നോക്കാതെ മറ്റുള്ളവർ എന്ത് പറയും എന്ന് വിചാരിക്കാതെ ദൈവത്തെ മാത്രം ശ്രദ്ധയൂന്നി സന്തോഷത്താൽ ദൈവത്തിനുവേണ്ടി നൃത്തം ചെയ്തു

ദൈവത്തിൻറെ മുൻപിൽ മതിമറന്നു ഉള്ള നൃത്തം ദൈവത്തിൻറെ ആത്മാവിനാൽ ലയിച്ചു ഉള്ള ന്യത്തമാണ്. അത് ദൈവത്തിനു നൽകുന്ന ആരാധനയാണ്, മറിച്ച് അത് ലോകം കാണുന്ന രീതിയിൽ ഉള്ള നൃത്തം അല്ല. ആത്മാവായ ദൈവത്തെ സത്യത്തിലും ആത്മാവിലുമാണ് ആരാധിക്കേണ്ടത്. ആരാധന അര്‍പ്പിക്കേണ്ടതു ദൈവത്തിനാണ്.ദൈവത്തോടുള്ള സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും ബഹുമാനത്തിന്റെയും ഭക്തിയുടെയും പ്രകടനമാണ് ആരാധന. നാം ഓരോരുത്തർക്കുംദൈവം ചെയ്ത നന്മകളെ ഓർത്തു ദിനംപ്രതി ദൈവത്തെ സ്തുതിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

നിങ്ങൾ വിട്ടുപോയത്