ദൈവാനുഗ്രഹം വരുന്നത് ഒരു വ്യക്തി തന്റെ ജീവിതത്തെ ദൈവകരങ്ങളിൽ നടത്തുന്ന സമര്‍പ്പണത്തിലൂടെയാണ്. ദൈവത്തിന്‍റെ ഹിതപ്രകാരം തന്‍റെ ജീവിതത്തെ നടത്തുന്നതിനും, തന്‍റെ സമ്പത്തു മുഴുവന്‍ ദൈവഹിതപ്രകാരം ഉപയോഗിക്കുന്നതിനും അബ്രാഹം മനസ്സു കാണിച്ചു. ഈ സമ്പൂര്‍ണ്ണ സമര്‍പ്പണം ദൈവാനുഗ്രഹത്തിന്‍റെ ഒഴുകിയെത്തലില്‍ കാരണമായി. “ഇതാ കര്‍ത്താവിന്‍റെ ദാസി”യെന്ന് സമര്‍പ്പണമനസ്സോടെ മറിയം പറഞ്ഞപ്പോഴാണല്ലോ സ്വര്‍ഗ്ഗം ഭൂമിയിലിറങ്ങി മാതാവിന്‍റെ ഉദരത്തില്‍ യേശു ഗർഭം ധരിച്ചത്. ദൈവത്തിനുവേണ്ടി സമര്‍പ്പിച്ചവരെയെല്ലാം അവിടുന്ന് അനുഗ്രഹിച്ചിട്ടുണ്ട്. പൂര്‍വ്വപിതാക്കന്മാരെയും പ്രവാചകരെയുമെല്ലാം ഇങ്ങനെ അനുഗ്രഹിക്കുന്നതായി നാം കാണുന്നു.

ദൈവത്തിന്റെ അനുഗ്രഹം തന്റെ ഭക്തർക്കുവേണ്ടി ദൈവം പ്രദാനം ചെയ്യുന്നു. അനുഗ്രഹം അവകാശമാക്കുന്നതിനുവേണ്ടി വിളിക്കപ്പെട്ടവരാണല്ലോ നമ്മൾ 1പത്രോ 3: 9 ൽ പത്രോസ് ഓർമപ്പെടുത്തുന്നു. കുടുംബത്തിന്റെ ഏറ്റവും വലിയ സമ്പത്ത് ദൈവാനുഗ്രഹമാണ്. ദൈവത്തിന്റെ തിരുവചനം ശ്രവിച്ച് അതനുസരിച്ച് ജീവിക്കുന്നവരെല്ലാം നിശ്ചയമായും ദൈവത്താൽ അനുഗ്രഹിക്കപ്പെടും എന്നത് അവിടുത്തെ വാഗ്ദാനമാണ്. നിന്റെ ദൈവമായ കർത്താവിന്റെ വാക്കുകേട്ട് ഇന്നു ഞാൻ നിനക്ക് നല്കുന്ന കല്പനകളെല്ലാം സൂക്ഷ്മമായി പാലിക്കുമെങ്കിൽ അവിടുന്ന് നിന്നെ ഭൂമിയിലെ മറ്റെല്ലാ ജനതകളെക്കാൾ ഉന്നതനാക്കും (നിയ. 28:1-2).

നിന്നെ ഞാൻ അനുഗ്രഹിക്കും… അങ്ങനെ നീ ഒരു അനുഗ്രഹമായിരിക്കും’ എന്ന അനുഗ്രഹവാഗ്ദാനം നമ്മുടെ കുടുംബങ്ങൾക്കും അവകാശപ്പെട്ടതാണ്. ഈ വാഗ്ദാനം പ്രാപിക്കാൻ അനുഗ്രഹവഴികളിലൂടെ നാം നടക്കണം. അടിയന്റെ കുടുംബം അങ്ങയുടെ മുൻപിൽനിന്ന് ഒരിക്കലും മാറിപ്പോകാതിരിക്കേണ്ടതിന് അതിനെ അനുഗ്രഹിക്കാൻ തിരുവുള്ളമാക്കേണമേ, എന്ന പ്രാർത്ഥന നമ്മുടേതാക്കി മാറ്റാം. നിശ്ചയമായും ദൈവിക അനുഗ്രഹങ്ങൾ അവകാശമായി നമ്മൾക്ക് ലഭിക്കും. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.


Good morning. May God bless you today, Tuesday, in a very special way with all the blessings of the day
🙏

Phone 9446329343

നിങ്ങൾ വിട്ടുപോയത്