
യേശു ക്രിസ്തു തന്റെ ശിഷ്യൻമാർക്കു വേണ്ടി പ്രാർത്ഥിച്ചതാണ് പ്രസ്തുത വചന വാക്യം ദുഷ്ടനിൽ നിന്ന് ശിഷ്യൻമാരെ കാത്തു രക്ഷിക്കണം. അബ്രാഹത്തിന്റെ കാലംമുതല്‍ മാധ്യസ്ഥം വഹിക്കുക, വേറൊരാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന രീതി നിലനിന്നു പോരുന്നു. സ്വന്തം ആവശ്യങ്ങള്‍ മാറ്റിവെച്ച് മറ്റൊരാള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക എന്നത് കാരുണ്യത്തിന്റെ പ്രവര്‍ത്തിയാണ്. യേശുക്രിസ്തു ചോരവിയർത്ത് പ്രാർത്ഥിച്ചത് കുരിശു മരണത്തെ ഓർത്തല്ല, മറിച്ച് തന്റെ ശിഷ്യൻമാർ ലോകത്തിന്റെ സാത്താനിക ശക്തിയിൽ നിന്ന് സാർഗ്ഗീയ പിതാവ് കാത്തു കൊള്ളാൻ വേണ്ടിയാണ് പ്രാർത്ഥിച്ചത്.

ക്രിസ്തു മാത്രമാണ് ഏകമധ്യസ്ഥന്‍. അവിടുന്ന് മാത്രമാണ് എല്ലാ മനുഷ്യര്‍ക്കും വേണ്ടി പിതാവിന്റെ സന്നിധിയില്‍ മാധ്യസ്ഥം വഹിക്കുന്നവന്. ക്രൈസ്തവരുടെ മാധ്യസ്ഥത്തിന് അതിരുകളില്ല, എല്ലാ മനുഷ്യര്‍ക്കുവേണ്ടിയും ഉന്നതസ്ഥാനീയരായ എല്ലാവര്ക്കും വേണ്ടിയും, പീഡകര്‍ക്ക് വേണ്ടിയും സുവിശേഷം നിരസിക്കുന്നവരുടെ രക്ഷയ്ക്കു വേണ്ടിയും ശത്രുക്കള്‍ക്ക് വേണ്ടിയും മാധ്യസ്ഥം വഹിച്ചു പ്രാര്‍ത്ഥിക്കുവാന്‍ ഓരോ ക്രിസ്ത്യാനിയും വിളിക്കപ്പെട്ടിരിക്കുന്നു. നാം മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കുമ്പോൾ നമ്മുടെ സ്വന്തം കാര്യങ്ങൾക്ക് വേണ്ടി എങ്ങനെ പ്രാർത്ഥിക്കുന്നുവോ, അതുപോലെ ആയിരിക്കണം നാം പ്രാർത്ഥിക്കേണ്ടത്.

ക്രിസ്തുവിൻ്റെ ജീവിതം നോക്കൂ. അവനും തന്നെ ഭരമേൽപിച്ചവർ നശിച്ചുപോകാതിരിക്കാൻ പ്രാർത്ഥിക്കുന്നുണ്ട്: ക്രിസ്തു പ്രാർത്ഥിച്ചതുപോലെ തിന്മയുടെ ശക്തിയിൽ നിന്ന് നമ്മെയും നമ്മെ ഭരമേൽപിച്ചിരിക്കുന്നവരെയും സംരക്ഷിക്കണമെന്ന് നമുക്കും തീക്ഷ്ണമായ് പ്രാർത്ഥിക്കാം. സുഹൃത്തുക്കൾ, ശത്രുക്കൾ, അയൽവാസികൾ, മക്കൾക്ക് വേണ്ടി, മാതാപിതാക്കൾക്ക് വേണ്ടി, പ്രാർത്ഥനാ സഹായം ആവശ്യപ്പെടുന്നവർക്കു വേണ്ടി, ബന്ധുജനങ്ങൾ എന്നിവർക്കു വേണ്ടിയെല്ലാം നാം പ്രാർത്ഥിക്കണം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ






