I am with you, declares the Lord, to deliver you. (Jeremiah 1:19) ✝️
ജീവിതത്തിൽ നമ്മോടൊപ്പം നടന്ന്, നമ്മുടെ ഓരോ ചുവടുവയ്പ്പുകളിലും നമ്മെ പരിപാലിക്കാൻ ആഗ്രഹിക്കുന്ന ദൈവത്തിന്റെ അനുഗ്രഹം ആണ് രക്ഷ. രക്ഷ എന്നത് ശാപത്തിൽ നിന്നും, പാപത്തിൽ നിന്നും, രോഗത്തിൽ നിന്നും, ആപത്തിൽ നിന്നും ദൈവം നൽകുന്ന മോചനം ആണ് രക്ഷ എന്നതുകൊണ്ട് ഉദേശിക്കുന്നത്. പുതിയനിയമത്തിൽ രക്ഷകനും രക്ഷയും യേശു ക്രിസ്തു തന്നെയാണ്. രക്ഷ കൃപയാലുള്ള കർത്താവിന്റെ ദാനമാണ്. പാപത്തെ വെറുക്കുന്ന ദൈവം പാപികളായ മനുഷ്യരെ സ്നേഹിച്ചു. “ യേശു ഭൂമിയിൽ വന്നത് നീതിമാന്മാരെ വിളിക്കാനല്ല, പാപികളെ പശ്ചാത്താപത്തിലേക്കും രക്ഷയിലേയ്ക്കും നയിക്കാനാണ്.
മനുഷ്യ ചരിത്രത്തിൽ ദൈവത്തിന്റെ പ്രത്യേക പ്രവൃത്തിയാൽ പൂർത്തിയാക്കപ്പെട്ട ഒന്നാണ് രക്ഷ. ഭൗതികവും ആത്മിയവുമായ നൻമയെ കുറിക്കുവാൻ രക്ഷ എന്ന പദം പഴയനിയമത്തിൽ പ്രയോഗിച്ചിട്ടുണ്ട്. ‘എളിയവരെ കർത്താവ് രക്ഷിക്കുന്നു.’ (സങ്കീർത്തനം 34:6) പുതിയനിയമത്തിൽ ‘രക്ഷ’ കൊണ്ട് ഉദേശിക്കുന്നത്. പാപത്തിന്റെ ശക്തിയിൽ നിന്നും അധികാരത്തിൽ നിന്നും യേശുക്രിസ്തുവിന്റെ ക്രുശുമരണം മുഖാന്തരമുള്ള മോചനമാണ്. എന്നാൽ പഴയനിയമ രക്ഷ ഇസ്രായേലിന് മാത്രമുണ്ടായിരുന്നത് ആയിരുന്നു. പഴയനിയമത്തിൽ കഷ്ടങ്ങളിൽ അവർ ദൈവത്തോട് വിളിച്ചപേക്ഷിക്കുമ്പോൾ, രക്ഷകന്മാരായ പ്രവാചകൻമാരെ അയച്ച് ദൈവം അവരെ രക്ഷിക്കുവായിരുന്നു.
ക്രിസ്തു മുഖാന്തരമുള്ള രക്ഷ നിസ്തുലവും സാർവ്വത്രികവും ആണ്. നേരായമാർഗത്തിൽ നടക്കുന്നവന് എന്റെ രക്ഷയെ ഞാൻ കാണിച്ചു കൊടുക്കും എന്നാണ് സങ്കീർത്തനങ്ങൾ 50:23 ൽ പറയുന്നത്. നമുക്ക് വചനത്തിന്റെ അടിസ്ഥാനത്തിലും , ദൈവഹിതത്തിന്റെ അടിസ്ഥാനത്തിലും നമുക്ക് രക്ഷയിലേയ്ക്ക് നയിക്കപ്പെടാം. ദൈവമക്കൾ എന്ന നിലയിൽ മറ്റുള്ളവരെ രക്ഷയിലേയ്ക്കു നയിക്കുന്ന സുവിശേഷം അറിയിക്കുവാൻ നാം കടപ്പെട്ടിരിക്കുന്നു. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ. ❤️