ലോക പരിസ്ഥിതി ദിനത്തിലെ ഒരു ചിന്താ വിഷയം !!!
നാമൊക്കെ പരിസ്ഥിതി സംരക്ഷിക്കാൻ എന്തൊക്കെ ശ്രമങ്ങളാണ് നടത്തുന്നത്.എന്നാൽ പരിസ്ഥിതി സംരക്ഷിക്കാൻ ഉത്തരവാദിത്വപ്പെട്ട മനുഷ്യന്റെ സ്ഥിതിയെന്താണ് ?
പ്രായമേറുന്തോറും അടുത്ത തലമുറ വളർന്നു വരാതിരിക്കാൻ കുരുത്തി വച്ചിരിക്കുകയല്ലേ?
6 മാസം വരെ പ്രായമായ മനുഷ്യ കുഞ്ഞുങ്ങളെ കുരുതി കൊടുക്കാൻ നിയമമുണ്ടാക്കിയിട്ട് ഒന്നുമറിയാത്ത പോലെ പരിസ്ഥിതി സംരക്ഷണത്തിനിറങ്ങി തിരിച്ചിരിക്കുന്നു.
1972 മുതൽ ഐക്യരാഷ്ട്ര സംഘടന പരിസ്ഥിതി ദിനമാചരിക്കാൻ നിശ്ചയിക്കും മുൻപ് ഭാരതം 1971 ൽ തന്നെ പരിസ്ഥിതി സംരക്ഷിക്കേണ്ട മനുഷ്യ ജീവനെ ഇല്ലാതാക്കാൻ MTP Act പ്രാബല്യത്തിലാക്കി.ഇപ്പോഴത് കൂടുതൽ വിപുലമാക്കിക്കൊണ്ടിരിക്കുന്നു.
ഭ്രാന്തുപിടിച്ച ഭാരത നേതാക്കളെ ബോദ്ധ്യപ്പെടുത്താൻ അധികമാരും തുനിയുന്നില്ല.ഇത് അപകടമാണ്.മനുഷ്യ ജീവന് വില കൽപ്പിക്കുന്നിടത്താണ് മറ്റു ജീവജാലങ്ങൾക്കും പ്രകൃതിക്കും സംരക്ഷണം ഉറപ്പാക്കാനാകൂ.
സംരക്ഷകരെ കൊന്നൊടുക്കുവാൻ നിയമമുള്ളിടത്ത് ആര് ആരെ സംരക്ഷിക്കും.അതുകൊണ്ടാണല്ലോ വികസിത രാജ്യങ്ങളിൽ പോലും പ്രായമായവരെ സംരക്ഷിക്കാൻ ആരുമില്ലാതെ പോയത്.
ചൈന കഴിഞ്ഞ 10 വർഷത്തോളമായി ജനന നിയന്ത്രണ മാർഗങ്ങൾ അയവു വരുത്തി ജനനം ഉണ്ടാകുവാൻ ശ്രമിക്കുന്നു.എന്നിട്ടും ജനനം ഉദ്ദേശിച്ച പോലെ നടക്കുന്നില്ല.
നമ്മുടെ ഭാരതം വികസിത രാജ്യങ്ങൾ ഉപേക്ഷിച്ചു കൊണ്ടിരിക്കുന്ന ജനന നിയന്ത്രണ മാർഗങ്ങൾ ഇവിടെ നടപ്പാക്കുവാൻ ഊർജിത ശ്രമങ്ങൾ നടത്തുന്നു.ഇത് പുരോഗതിയിലേക്കല്ല നാശത്തിലേക്കാണ് നയിക്കുക.
ഭാരതമേ കേഴുക ….നിന്റെ മക്കളെ കൊന്നൊടുക്കുവാൻ നിന്റെ മാതൃത്വത്തിൽ പിറന്ന സംരക്ഷകർ തന്നെ കൂട്ടുനിൽക്കുന്നു
….ഇതൊന്നും ചിന്തിക്കാത്ത ജനം ഉദരത്തിൽ ജീവന് കുരുത്തി വച്ച് ഭാരതാംബികയുടെ ഉദരം പിളർന്ന് പരിസ്ഥിതി സംരക്ഷണമെന്ന് ആർത്തു വിളിക്കുന്നു…
..സോദരാ …നിന്റെ സഹോദരന്റെ രക്തം മണ്ണിൽ നിന്നും നിലവിളിക്കുന്നത് വിണ്ണിലെത്തിക്കഴിഞ്ഞു…
.ഇനിയും മനസ്സിലാകാത്തവർക്ക് കോവിഡു – 19 മഹാമാരിയും പ്രകൃതിക്ഷോഭങ്ങളും ഒരു പാഠമല്ലേ?
QUIT MTP ACT – 1971
SAVE HUMAN LIFE
ജെയിംസ് ആഴ്ച്ചങ്ങാടൻ