ഞാൻ ഇത് എഴുതുന്നത് കൃപാസനത്തിലൂടെ സംഭവിക്കുന്ന ദൈവീക പദ്ധതി ഇനിയും മനസിലാക്കിയിട്ടില്ലാത്ത നല്ലവരായ ദൈവമക്കൾക്കുവേണ്ടിയാണ്. ദൈവം പ്രവർത്തിക്കുമ്പോൾ കൂടെ നിൽക്കുന്നവരാണ് ദൈവത്തിന്റെ മക്കൾ

ഇത് ശ്രദ്ധിച്ചു വായിക്കൂ

കൃപാസനത്തിന്റെ ഒരു ശുശ്രൂഷയും, ജപമാല റാലി ഉൾപ്പെടെ ജന സാഗരമാകുമ്പോൾ മറ്റു പല പള്ളിമുറ്റ ജനക്കൂട്ടങ്ങളിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത് അത് മുന്നോട്ടു വയ്ക്കുന്ന ആത്മീയതയാണ്

1 ഞാൻ ഈശോയുടേതാകാം എന്ന് വാക്ക് നൽകാത്ത ഒരുവനും ഈ മുന്നേറ്റത്തിന്റെ ഭാഗമാകാൻ ആകില്ല. എന്തിനു അവിടുത്തെ മുഖ്യ ശുശ്രൂഷകനായ വൈദീകനെ കാണാൻ പോലും ആകില്ല. വെറുതെ വരാം പോകാം. വൈദീകന്റെ വിഡിയോ വേണമെങ്കിൽ കാണാം. ഈ നൂറ്റാണ്ടിൽ അത്രയും മതി. പക്ഷെ മുന്നേറ്റത്തിന്റെ ഭാഗമാകാൻ നീ വീണ്ടും ജനിക്കണം

2 ഈ ജനസാഗരത്തിൽ അലിയണംഎങ്കിൽ നീ അനുദിനം ദൈവ വചനം വായിക്കണം

3 ഈ ജനസാഗരത്തിൽ ചേരണമെങ്കിൽ നീ അനുദിനം പ്രാർത്ഥിക്കണം

4 ഈ മുന്നേറ്റത്തിൽ പങ്കുപറ്റണമെങ്കിൽ യേശുവിന്റെ ജീവിത രഹസ്യങ്ങൾ നീ ധ്യാനിക്കണം

5 നീ ദുശീലങ്ങൾ ഉപേക്ഷിച്ചു അനുതപിച്ചു കുമ്പസാരിച്ചു വിശുദ്ധ കുർബാന സ്വീകരിക്കണം

6 ഈ സമൂഹത്തിന്റെ ഭാഗമായി തുടരാൻ നീ ജീവ കാരുണ്യ പ്രവർത്തികൾ ചെയ്യണം

7 ഈ വഴിയേ സഞ്ചരിക്കുമ്പോൾ നീ മനുഷ്യരുടെ ജീവിതത്തിൽ ഇടപെടാൻ ആഗ്രഹിക്കുന്ന സ്വർഗ്ഗത്തെക്കുറിച്ചു മറ്റുള്ളവരോട് പറയണം

അനുഗ്രഹം വാങ്ങി ഒന്നും പറയാതെ പൊയ്ക്കളയുന്ന ഒമ്പതുപേരെ പോലെയല്ല, യേശുവിന്റെ പ്രശംസ പിടിച്ചു പറ്റിയ പത്താമനെപ്പോലെ തിരിച്ചുവന്നു നീ ദൈവത്തെ സ്തുതിക്കണം.

പുരാതന കാലത്തു വിശുദ്ധർ രൂപപ്പെടുത്തിയ പരമ്പരാഗതമായ കത്തോലിക്കാ അനുഷ്‌ടനങ്ങളോടൊപ്പം സാക്ഷരലോകത്തിന്റെ പ്രകാശവും ഒത്തുചേർന്ന ഒരു മനോഹരമായ ഈ മുന്നേറ്റത്തിലെ ദൈവീക ഇടപെടൽ സുവിശേഷത്തിന്റെ ശത്രുക്കൾ പരിഹസിക്കുന്നു എന്ന കാരണത്താൽ ഞാൻ ഈ കൂട്ടത്തിലില്ലേ, ഞാൻ ഇത്തിരി വിവരം കൂടിയ വിശുദ്ധനാണെ, എന്ന് പറഞ്ഞു മാറി നിൽക്കാതെ എളിമയോടെ, പുത്തൻ ഫാത്തിമയുടെ പൊൻവെളിച്ചം കൈകളിൽ ഏന്തുക. ഫരിസേയർ എന്തും പറഞ്ഞുകൊള്ളട്ടെ. ശിഷ്യരാകാൻ ധൈര്യമില്ലെങ്കിൽ രാത്രി ഒളിച്ചു വന്ന നിക്കോദീമോസ് എങ്കിലും ആകാൻ ശ്രമിക്കുക. തിരുസഭയുടെ തീരുമാനം ദ്രുതഗതിയിൽ ആകുവാൻ പ്രത്യക്ഷീകരണ പ്രാർത്ഥന ഒരിക്കലെങ്കിലും ചൊല്ലുക.

ജോസഫ് ദാസൻ

നിങ്ങൾ വിട്ടുപോയത്