ഈശോയിൽ പ്രിയ അച്ചൻമാരേ,

നമ്മുടെ കുട്ടികളിലും യുവജനങ്ങളിലും വിദേശ പഠനത്തോടും വിദേശ ജോലിയോടുമുള്ള ഭ്രമം വളരെയധികം വർദ്ധിച്ചിരിക്കുകയാണല്ലോ. ഇത് നമ്മുടെ സമൂഹത്തെ വളരെയധികം ദോഷകരമായി ബാധിക്കും. അതിനാൽ അവർക്കും മാതാപിതാക്കൾക്കും ഇന്ത്യയിൽ തന്നെയുള്ള പഠന സാധ്യതകളെക്കുറിച്ചും മികച്ച തൊഴിലവസരങ്ങളെക്കുറിച്ചും  പറഞ്ഞു മനസിലാക്കിക്കൊടുക്കേണ്ടത് അത്യാവശ്യമാണ്.

ഇതിന് സഹായകരമായ ഒരു വീഡിയോ അതിരൂപതയിലെ വിവിധ ഡിപ്പാർട്ടുമെൻ്റുകൾ ചേർന്ന് നയ്യാറാക്കി MACTV യിൽ അപ് ലോഡ് ചെയ്തിരിക്കുകയാണ്.

ഇത് വിശ്വാസോത്സവത്തിൻ്റെ ഒരു ദിവസം 8 മുതൽ 12 വരെ ക്ലാസുകളിലുള്ള എല്ലാ കുട്ടികളെയും പ്രൊജക്ടർ ഉപയോഗിച്ച് പ്രദർശിപ്പിക്കേണ്ടതാണ്.

കൂടാതെ യുവജനങ്ങൾ, മാതാപിതാക്കൾ എന്നിവരെയും ഈ വീഡിയോ കാണിക്കുന്നത് ഉചിതമായിരിക്കും. നമ്മുടെ അതിരൂപതയിലെ എല്ലാ വിദ്യാർത്ഥികൾക്കും മികച്ച കരിയർ ഗൈഡൻസ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. 

വളരെ കഠിനാധ്വാനത്തോടെ രൂപപ്പെടുത്തിയ ഈ വീഡിയോ നമ്മുടെ അതിരൂപതയിലെ എല്ലാ കുട്ടികൾക്കും യുവജനങ്ങൾക്കും പ്രയോജനപ്പെടുത്തുവാൻ ബഹു. അച്ചൻമാർ ശ്രദ്ധിക്കുമല്ലോ.

  • ബിഷപ് തോമസ് തറയിൽ

അനുഗ്രഹകരമായ അറിവുകൾ നൽകുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനത്തെയും അനുമോദിക്കുന്നു .

എല്ലാ രൂപതകൾക്കും മാതൃക .

ഉന്നത വിദ്യാഭ്യാസവും തൊഴിൽ അവസരങ്ങളും ആഗ്രഹിക്കുന്ന മുഴുവൻ വിദ്യാർത്ഥികളെയും,യുവതിയുവാക്കളെയും അറിയിക്കുവാൻ സഹായിക്കുക .

ലഭിച്ച അറിവുകൾ പ്രയോജനപ്പെടുത്തുവാൻ അഭ്യർത്ഥിക്കുന്നു .

അമൽ സാബു.

എഡിറ്റർ ,മംഗളവാർത്ത

Great Initiative

👍

Need of the hour, Very informative video everybody must watch

നിങ്ങൾ വിട്ടുപോയത്