I have come to do your will, O God. 

(Hebrews 10:7) ✝️

ദൈവത്തിന്റെ ഇഷ്ടം എന്നു പറയുന്നത് ദൈവഹിതം ആണ്. കര്‍ത്താവിന്റെ ഹിതം മനസിലാക്കിയ ഒരാള്‍ അതിനായി ത്യാഗം ചെയ്ത് പ്രാര്‍ത്ഥിച്ചാല്‍ എത്ര വലിയ ചെങ്കടല്‍ ആണെങ്കിലും അത് വഴിമാറും. ദൈവത്തിന് എന്നെക്കുറിച്ച് ഒരു ഹിതം ഉണ്ടെന്നോര്‍ത്ത് അത് ഞാന്‍ സഹകരിച്ചാലും ഇല്ലെങ്കിലും നടക്കുമെന്ന് കരുതരുത്. ദൈവഹിതം മനസിലാക്കി ആ ദൈവഹിതം എനിക്ക് എത്ര ബുദ്ധിമുട്ടേറിയതാണെങ്കിലും അത് നടക്കാനായി ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നവരുടെ ജീവിതത്തിലാണ് ദൈവഹിതം പൂവണിയുക.

എല്ലാ കാര്യത്തിലും ഒരു ദൈവഹിതമുണ്ട് എന്ന സത്യം നാം മറക്കരുത്! ഈശോ പഠിപ്പിച്ച ഏക പ്രാര്‍ത്ഥനയില്‍ നാം പ്രാര്‍ത്ഥിക്കുന്നത് ഇങ്ങനെയാണല്ലോ: അങ്ങയുടെ തിരുമനസ് സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ. സ്വര്‍ഗത്തിന് എന്നെക്കുറിച്ചും എല്ലാത്തിനെക്കുറിച്ചും ഒരു ഹിതമുണ്ട്. ആ ഹിതമാണ് നടക്കേണ്ടത്. കാരണം ആ ഹിതം അനുഗ്രഹത്തിലേക്കുള്ള യാത്രയാണ്.
എല്ലാത്തിനെക്കുറിച്ചുമുണ്ട് ഈ ദൈവഹിതം. ഞാന്‍ ഏത് ജോലി തിരഞ്ഞെടുക്കണം, ഞാന്‍ ആരെ വിവാഹം കഴിക്കണം, എനിക്ക് എത്ര കുട്ടികള്‍ വേണം, ആ കുട്ടികള്‍ ഏത് സ്‌കൂളില്‍ പഠിക്കണം, അവര്‍ ഏത് കോഴ്‌സ് പഠിക്കണം…. ഇങ്ങനെ എല്ലാ കാര്യങ്ങളെക്കുറിച്ചുമുണ്ട് ഒരു ദൈവഹിതം ഉണ്ട് . ഒന്നും നമ്മുടെ ജീവിതത്തില്‍ ആകസ്മികമായി സംഭവിക്കേണ്ടതല്ല.

അഹങ്കാരംകൊണ്ടും സ്വാര്‍ത്ഥതകൊണ്ടും ബലഹീനതകൊണ്ടും തങ്ങളെക്കുറിച്ചുള്ള ദൈവഹിതം നിരസിച്ചുകളഞ്ഞ് അനുഗ്രഹമാകേണ്ടതിനുപകരം ശാപമായിത്തീരുന്നവരുമുണ്ട് എന്ന വസ്തുത നമുക്ക് മറക്കാതിരിക്കാം. വചനം പഠിപ്പിക്കുന്നു: ”ഫരിസേയരും നിയമജ്ഞരുമാകട്ടെ യോഹന്നാന്റെ ജ്ഞാനസ്‌നാനം സ്വീകരിക്കാതെ തങ്ങളെപ്പറ്റിയുള്ള ദൈവഹിതം നിരസിച്ചുകളഞ്ഞു” (ലൂക്കാ 7:30). നമുക്ക് നമ്മെക്കുറിച്ചുള്ള ദൈവഹിതത്തെ മനസിലാക്കി, ദൈവഹിതം നമ്മുടെ ജീവിതത്തില്‍ പൂവണിയാനായി പ്രാര്‍ത്ഥിക്കാം. എന്റെ സുഖമോ എന്റെ ഇഷ്ടമോ ഒന്നുമല്ല ദൈവത്തിന്റെ ഹിതമാണ് പ്രധാനം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.


Good morning. May God bless you today, Tuesday, in a very special way with all the blessings of the day
🙏

Phone 9446329343

നിങ്ങൾ വിട്ടുപോയത്