ദൈവം മനുഷ്യനു നൽകിയ സുപ്രധാന കല്പന എന്നത് അവിടുത്തെ പൂർണ ഹൃദയത്തോടെ സ്നേഹിക്കണം എന്നതാണ്. ദൈവത്തോടുള്ള സ്നേഹവും, ബൈബിൾ വായിക്കുന്നതും തമ്മിൽ ആഴമായി ബന്ധപ്പെട്ടിരിക്കുന്നു. നാം ദൈവത്തെ യഥാർത്ഥമയി സ്നേഹിക്കുന്നു എങ്കിൽ,ദൈവത്തിന്റെ വചനത്തിലുടെ അവിടുത്തെ അറിയാനുള്ള ആഗ്രഹവും ഉണ്ടാകും. നാം ദൈവവചനത്തിനായ് സമയം എടുക്കാതെയും ജീവിതത്തിൽ പ്രവർത്തികമാക്കാതെയും ഇരുന്നാൽ, അത് ദൈവത്തോടുള്ള സ്നേഹത്തിന്റെ കുറവിനെ കാണിക്കുന്നു.
ദൈവവചനം ചരിത്രത്തിലെ ഏതു പുസ്തകത്തേക്കാളുമധികം ഭാഷകളിൽ വിവർത്തനം ചെയ്യപ്പെടുകയും വിപുലമായി വിതരണം ചെയ്യപ്പെടുകയും ചെയ്യപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, മിക്കവരും തങ്ങളുടെ പാദങ്ങൾക്ക് ഒരു വിളക്കെന്ന നിലയിൽ അതിനെ സ്വീകരിക്കാൻ വിസമ്മതിക്കുന്നു. ക്രിസ്ത്യാനികൾ എന്നവകാശപ്പെടുന്നവർ പോലും, ഏറിയ കൂറും, തങ്ങളുടെ പാതയെ പ്രകാശിപ്പിക്കാൻ ദൈവ വചനം എന്ന വെളിച്ചത്തെ അനുവദിക്കാതെ സ്വന്തം ആശയങ്ങൾ പിന്തുടരാൻ ഏറെ ഇഷ്ടപ്പെടുന്നു. മനുഷ്യകല്പിതവുമായ സിദ്ധാന്തങ്ങളിലേക്കും വിശ്വാസപ്രമാണങ്ങളിലേക്കും പാരമ്പര്യങ്ങളിലേക്കുമല്ല തിരിയേണ്ടത്. അവ സത്യമെന്ന് അവകാശപ്പെടുന്നെങ്കിലും, പൂർണ്ണമായും സത്യങ്ങളല്ല. ദൈവത്തിന്റെ വചനം മാത്രമാണ് പൂർണ്ണ സത്യം
നാം പ്രകാശമായ ദൈവത്തിൻ വചനം അംഗീകരിക്കുന്നില്ലെങ്കിൽ, അത് അന്ധകാരത്തിൽ നടക്കുന്നതിൽ ചെന്ന് അവസാനിക്കും, അതായത്, പാപത്തിൽ. കാരണം ദൈവവചനം പരിശുദ്ധ മാർഗത്തിലുടെയുള്ള അനുദിന ജീവിതം നയിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ തരുന്നു. പഴയ നിയമത്തിലെ വിശ്വാസികളും ദൈവത്തിന്റെ വചനം മുലം ലഭിക്കുന്ന ബലത്തെ അനുഭവിച്ചു. ഭൂമിയിലെ ദൈവത്തിന്റെ സൃഷ്ടിയിൽ പോലും തിരുവചനത്തിന്റെ നിഴൽ കാണുവാൻ സാധിക്കും. നാം ഒരോരുത്തർക്കും സത്യവചനത്തെ അനുസരിക്കുന്നവരാകാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.