He will cast all our sins into the depths of the sea. (Micah‬ ‭7‬:‭19‬) ✝️

നാം ചെയ്യുന്ന ഓരോ പാപത്തിന്റെയും അനന്തരഫലങ്ങൾ നമുക്ക് അജ്ഞാതമാണ്. എന്നാൽ മനുഷ്യർ എത്ര മാരകമായ പാപം ചെയ്താലും അവയെല്ലാം ക്ഷമിക്കുന്ന കരുണാമയനാണ്‌ ദൈവം. തന്റെ ഏകജാതനെ മനുഷ്യർ നിന്ദിക്കുമെന്നും അവഹേളിക്കുമെന്നും മാരകമായി പീഡിപ്പിക്കുമെന്നും ഒരു ശപിക്കപ്പെട്ടവനേപ്പോലെ മരത്തിൽ തറച്ചു കൊല്ലുമെന്നും അറിഞ്ഞിട്ടും അവരുടെ പാപങ്ങൾ പൊറുക്കപ്പെടുന്നതിനായി ഈശോയെ ഭൂമിയിലേക്കയക്കുവാൻ മാത്രം ദൈവം നമ്മെ സ്നേഹിച്ചു. യേശു ലോകത്തിലെ മനുഷ്യരുടെ പാപങ്ങൾക്ക് വേണ്ടിയാണ് ക്രൂശിൽയാഗം ചെയ്തത്.

അപ്പോസ്തലനായ യോഹന്നാൻ എഴുതി, നാം പാപങ്ങള്‍ ഏറ്റുപറയുന്നെങ്കില്‍, അവന്‍ വിശ്വസ്തനും നീതിമാനുമാകയാല്‍, പാപങ്ങള്‍ ക്ഷമിക്കുകയും എല്ലാ അനീതികളിലും നിന്നു നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും എന്നാണ് 1യോഹന്നാൻ 1:9 ൽ പറയുന്നത്. പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നവർക്കും, യേശുവിൽ ജലത്താലും, ആത്‌മാവിനാലും, വീണ്ടും ജനനം പ്രാപിച്ച വർക്കും യേശുവിനെ സ്വന്തം രക്ഷിതാവായി പൂർണമായി വിശ്വസിക്കുന്നവർക്കും ശിക്ഷാവിധി ഇല്ല. പാപം തൂത്ത് എറിയുക എന്നതിനർത്ഥം ദൈവം പാപം പാപിയുടെ അക്കൗണ്ടിൽ ക്രഡിറ്റ് ചെയ്യുന്നില്ല എന്നാണ്. ദൈവം നമ്മുടെ പാപം ക്ഷമിക്കുക മാത്രമല്ല, അനുതപിക്കുന്ന പാപിയെ അവൻ ഒരിക്കലും പാപം ചെയ്തിട്ടില്ലെന്ന മട്ടിൽ സ്വീകരിക്കുകയും ചെയ്യുന്നു.

പാപമോചനത്തിന് ഒരേയൊരു അടിസ്ഥാനമേയുള്ളൂ, അത് “മാനസാന്തരംആണ്. ദൈവം ആവശ്യപ്പെടുന്നത് അനുതപിക്കുന്ന ഹൃദയമാണ് ഒരു പാപിക്ക് വേണ്ടത്. യേശുവിനെ രക്ഷകനായി ഏറ്റുപറയുന്ന ഏവർക്കും ക്രിസ്തു വഴിയായുള്ള പാപമോചനവും  രക്ഷയും ലഭ്യമാണ്. ദൈവത്തിന്റെ ആൽമാവിന്റെ ശക്തിയാൽ പാപം ചെയ്യുന്നവൻ തന്റെ ജീവിതത്തിൽ നിന്ന് പാപത്തെ എന്നേയ്ക്കുമായി പുറന്തള്ളണം എന്നാണ് ക്രിസ്തു ആഗ്രഹിക്കുന്നത്. ദൈവാത്മാവിന്റെ സാന്നിധ്യം ഒന്നുമാത്രമാണ് പാപത്തിൽ നിന്ന് അകന്നു നിൽക്കാൻ മനുഷ്യനെ സഹായിക്കുന്നത്. നാം ഒരോരുത്തർക്കും പരിശുദ്ധാൽമാവിന്റെ ശക്തിയാൽ പാപത്തിൽ നിന്ന് അകന്നു നിൽക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

നിങ്ങൾ വിട്ടുപോയത്