“During famine, he will rescue you from death, and during war, from the hand of the sword.”
‭‭(Job‬ ‭5‬:‭20‬) ✝️

ഭൂമിയിലെ സകല ചരാചരങ്ങളെയും സൃഷ്ടിച്ച ദൈവത്തിന് കഴിയാത്തത് ഉണ്ടോ? ജനനത്തെയും, മരണത്തെയും അവിടുന്ന് നിയന്ത്രിക്കുന്നു. ജീവിതത്തിൽ ദൈവിക പ്രവർത്തിക്കുവേണ്ടി വളരെനാൾ കാത്തിരിക്കേണ്ടി വന്നേക്കാം. ദൈവത്തിന്റെ സമയത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് വളരെ കയ്പ്പ് നിറഞ്ഞതാണ്. പ്രതികൂല സാഹചര്യങ്ങളിൽ നൂറു ശതമാനം കർത്താവിനെ ആശയിക്കുക എന്നതാണ് നാം ചെയ്യേണ്ടത്. ദൈവത്തിന്റെ മക്കളായ നാം ഒരോരുത്തരും എന്ത് ചെയ്താലും, ദൈവത്തിന്റെ സംരക്ഷണം ഉണ്ടാകും എന്നു വിചാരിക്കരുത് . നാം ചെയ്യുന്ന ഒരോ പ്രവർത്തിയും, ദൈവിക വിശുദ്ധിക്കും ദൈവത്തിന്റെ ഹിതത്തിനും അനുസരിച്ച് ആയിരിക്കണം എന്നതാണ് പ്രധാനം.

യേശുക്രിസ്തുവിന്റെ ജീവിതം പരിശോധിക്കുമ്പോൾ അവന്റെ പ്രവൃത്തികളും പ്രവർത്തനങ്ങളും എല്ലാം സമൂഹത്തിൽ ഒറ്റപ്പെട്ട് പോയവരോടും ഒഴിവാക്കപ്പെട്ടവരോടും അകറ്റിനിർത്തിയവരോടും  ഒപ്പം ചേർത്തുകൊണ്ടായിരുന്നു എന്ന് നമുക്ക് മനസിലാക്കാൻ സാധിക്കും. വചനം വായിക്കുമ്പോൾ ക്ഷാമകാലത്ത് പോലും എളിയവരും ദരിദ്രരോടുമുള്ള കരുതൽ’ ദൈവത്തിന് എത്രമാത്രം ഉണ്ടന്ന് മനസിലാക്കാൻ നമുക്ക് സാധിക്കും. ദൈവം മരുഭൂമിയിലൂടെയുള്ള യാത്രയിൽ ഇസ്രായേൽ ജനത്തിനു സ്വർഗ്ഗത്തിൽനിന്ന് മന്ന നൽകി അവരുടെ വിശപ്പടക്കി. പുതിയ നിയമത്തിൽ നാലു സുവിശേഷകരും ഒരു പോലെ രേഖപ്പെടുത്തിയിരിക്കുന്ന ഒരു അത്ഭുതമാണ് ഈശോ അഞ്ചപ്പവും രണ്ടു മീനും കൊണ്ട് അയ്യായിരത്തിലധികം പേരെ തൃപ്തരാക്കിയ സംഭവം

പഴയനിയമത്തിൽ ദാവീദ് രാജാവിന്റെ കാലത്തും, ജോഷ്വയുടെ കാലത്തും, സോളമൻ രാജാവിന്റെ കാലത്തും നടന്ന യുദ്ധത്തിൽ തന്റെ ജനതയെ സംരക്ഷിക്കുന്ന ദൈവത്തെ വചനത്തിൽ ഉടനീളം കാണാം. നമ്മുടെ ആവശ്യങ്ങളിൽ കണ്ടറിഞ്ഞു സഹായിക്കുന്ന ദൈവത്തെയാണ് നാം കാണുന്നത്. നാം പ്രാർത്ഥിച്ച കാര്യത്തിന് ദൈവം ഉത്തരം നൽകുവാൻ താമസിക്കുകയാണെങ്കിൽ പോലും നാം ദൈവത്തിൽ നിന്ന് അകന്നു പോകാതെ ചേർന്ന് നിൽക്കുകയും, പ്രാർത്ഥനയിൽ മടുപ്പ് കാണിക്കുകയും ചെയ്യരുത്. നമ്മളെ കാത്തു പരിപാലിക്കുന്ന ദൈവത്തിന് നന്ദിപറയാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ❤️

നിങ്ങൾ വിട്ടുപോയത്