“If you faint in the day of adversity, your strength is small.”
‭‭(Proverbs‬ ‭24‬:‭10‬) ✝️

നാം പലപ്പോഴും കഷ്ടതകളിലൂടെ ഈ ജീവിതത്തില്‍ കടന്നു പോകേണ്ടി വരുന്നു. അപ്പോഴെല്ലാം നമ്മള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ഉടനടി ഉത്തരമോ സമാധനമോ ലഭിക്കാത്ത അനുഭവങ്ങള്‍ നമ്മളുടെ ജീവിതത്തിലുണ്ട്.
പ്രതിസന്ധികൾ തിരമാലകൾ പോലെയും കൊടുങ്കാറ്റ് പോലെയും എതിരെ ആഞ്ഞടിക്കുമ്പോൾ നാം പരിഭ്രമിച്ച് പോകാറുണ്ട്. അതിന്റെ നടുവിൽ പ്രാർത്ഥിക്കുവാൻ ഉള്ള കഴിവ് നഷ്ടപ്പെട്ടു, കുഴഞ്ഞു പോയി എന്ന് വരാം. എന്ത് പ്രാർത്ഥിക്കണം, എങ്ങനെ പ്രാർത്ഥിക്കണം എന്ന് അറിയാതെ നിസ്സഹായരാകുന്ന സാഹചര്യങ്ങൾ, എന്നാൽ ഏത് സാഹചര്യത്തിലും പൂർണ്ണമായി കർത്താവിൽ വിശ്വസിക്കുയും, ദൈവത്തിന്റെ കൃപയിൽ ശരണപ്പെടുകയും ചെയ്യുക
.

നമ്മുടെ ദൈവം ജീവിക്കുന്ന ദൈവമാണ്. ദൈവം നമ്മളുടെ നിലവിളക്ക് എല്ലാ സമയത്തും ഉത്തരം നൽകുന്നു. എന്നാൽ ചില വ്യക്തികൾ വർഷങ്ങളായി പ്രാർത്ഥിച്ചിട്ട് ചില കാര്യങ്ങൾക്ക് ഉത്തരം ലഭിക്കുന്നില്ല എന്ന് പരാതി ഉണ്ടാകും. ലൂക്കാ 18:1-8 അദ്ധ്യായത്തിൽ നിരാശരാകാതെ പ്രാര്‍ത്ഥിക്കണം എന്ന് വ്യക്തമാക്കാന്‍ വേണ്ടിയാണ് ന്യായാധിപന്റെയും വിധവയുടെയും ഉപമ യേശു പറയുന്നത്. ചില ആളുകള്‍ പ്രാര്‍ത്ഥിക്കുന്നുണ്ടെങ്കിലും എന്നാൽ ആവശ്യം നടക്കാതെ വരുമ്പോള്‍ വേഗം മടുത്ത് പ്രാര്‍ത്ഥന നിറുത്തുന്നു. എന്നാൽ നമ്മുടെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം ലഭിക്കുന്നില്ലെങ്കിലും നാം നിരാശരാകാതെ പ്രാർത്ഥിക്കണം എന്ന് യേശു പറയുന്നു.

ജീവിതത്തിൽ പലവിധ പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോൾ നാം തളർന്നു പോകരുത്. കർത്താവിലും അവന്റെ അമിത ബലത്തിലും ശക്തി പ്രാപിക്കുക. നാം മനസിലാക്കേണ്ടത് കർത്താവിന്റെ കരത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില എന്നുള്ളതാണ്. ജീവിതത്തിൽ മനസ്സ് തകർന്നു ഇന്ന് പലരും നിസാര കാരണത്താൽ ആത്മഹത്യയ്ക്ക് ശ്രമിയ്ക്കുന്നു. എന്നാൽ കർത്താവിൽ ആശ്രയിക്കുന്നവൻ ധൈര്യത്തോടെ നിലകൊളളും. നമ്മുടെ പരീക്ഷകളിലും വേദനകളിലും നമ്മെ കൈവിട്ടുകളയാതെ അന്ത്യംവരെയും നമ്മുടെ കൂടെ നിൽക്കുന്ന, യേശുക്രിസ്തു ഇന്നു നമ്മുടെ കൂടെ ഉണ്ട്. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

നിങ്ങൾ വിട്ടുപോയത്