ദൈവം നമ്മുടെ ഹൃദയങ്ങളെ അറിയുകയും, അഭിലാഷങ്ങളെ മനസ്സിലാക്കുകയും അത് നമുക്ക് സാധിച്ചു തരികയും ചെയ്യുന്നു അതോടൊപ്പം തന്നെ പാപത്തിൽനിന്ന് രക്ഷ നാം ഓരോരുത്തർക്കും പ്രദാനം ചെയ്യുന്നു. നമ്മുടെ കൂടെ ജീവിക്കുന്ന വ്യക്തികൾക്കാ അഥവാ സുഹൃത്തുക്കൾക്കോ നമ്മുടെ അഭിലാഷങ്ങളെ മനസ്സിലാക്കാൻ സാധിക്കുകയില്ല. നാം ഓരോരുത്തരുടെയും ജീവിതത്തിൽ ദൈവത്തിന് ഇടപെടാൻ അവസരം കൊടുത്തെങ്കിൽ മാത്രമേ ദൈവത്തിൻറെ അനുഗ്രഹം നമ്മുടെ ജീവിതത്തിൽ ഉണ്ടാവുകയുള്ളൂ. അതോടൊപ്പം അനുഗ്രഹത്തിനായി യേശുവുമായി ഇടപെടാന്‍ സാധ്യതയുള്ള അവസരങ്ങള്‍ നാം ഉപയോഗിക്കണം.
നാം ഓരോരുത്തരുടെയും ഭാവിയെപ്പറ്റിയുള്ള വാഗ്ദാനങ്ങൾ സഹചര്യങ്ങളുടെ മുൻപിൽ തകർന്നടിയുന്നതല്ല. നാം ഒരോരുത്തരും അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിനു മുൻപ് തന്നെ നാം ഓരോരുത്തരുടെയും ഭാവിയെപ്പറ്റി കർത്താവ് നിശ്ചയിച്ചിട്ടുള്ളതാണ്. ഇസ്രായേൽ ജനത ഫറവോ സൈന്യത്തിനു മുൻപിൽ തകർന്നടിയുമോ എന്ന ആശങ്കയോടെ നിന്നപ്പോൾ ദൈവത്തിൻറെ സ്വന്തം ജനതയ്ക്ക് കടൽ രണ്ടായി വിഭജിച്ച് വഴിയൊരുക്കിവനാണ് നമ്മുടെ ദൈവം. ആയതിനാൽ നാമോരോരുത്തർക്കും ഏതു പ്രതിസന്ധിയിലും പൂർണ്ണ വിശ്വാസത്തോടെ കർത്താവിനെ ആശ്രയിക്കാം. അവൻ വിശ്വസ്തനും നീതിമാനും ആണ്.
കർത്താവു തൻറെ മക്കളായി വിളിക്കുന്നവർക്ക് പരിശുദ്ധാത്മാവിന്റെ ശക്തിയാൽ ദൈവിക സമാധാനമാണ് ആദ്യം പ്രധാനം ചെയ്യുന്നത്. ദൈവിക സമാധാനം സകല ബുദ്ധിയെയും കവിയുന്ന സമാധാനമാകുന്നു എന്ന് തിരുവചനം പറയുന്നു (ഫിലിപ്പി 4:7). മനുഷ്യന് ചിന്തിക്കാൻ പോലും കഴിയാത്തതും, സകല ചിന്തകൾക്കും വിചാരങ്ങൾക്കും ഉപരിയായതുമാണ് ആ സമാധനം. അത് നിങ്ങളുടെ എല്ലാ ചിന്തകളെയും ശമിപ്പിക്കും. പല വ്യക്തികളുടെയും ജീവിതത്തിൽ മുന്നോട്ട് എങ്ങനെ ജീവിക്കും എന്ന് ചിന്തിക്കുന്നുണ്ടായിരിക്കാം. പൂർണ്ണ വിശ്വാസത്തോടെ ദൈവത്തോട് പറയുക, എനിക്ക് തീർച്ചയായും നല്ലൊരു ഭാവിയുണ്ട്. നാം ഓരോരുത്തരുടെയും അഭിലാഷങ്ങളെ മനസിലാക്കുന്ന ദൈവത്തിനു നന്ദി പറയാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ