സൃഷ്ടി സൃഷ്ടാവിനെ കൈവിടുമ്പോൾ ഉള്ള അവസ്ഥയാണ് പ്രസ്തുത വചനത്തിലൂടെ പ്രതിപാദിക്കുന്നത്. കർത്താവിനെ ഉപേക്ഷിക്കുന്നവൻ മരണത്തെ സ്നേഹിക്കുന്നു. കർത്താവ് നമ്മെ വെളിച്ചത്തിലേയ്ക്കും, നിത്യജീവനിലേയ്ക്കും വഴി നടത്തുന്നു. ലോകത്തിന്റെ ആരംഭകാലം മുഴുവൻ തന്നെ ദൈവത്തെയും, ദൈവത്തിന്റെ പ്രവർത്തികളെയും, ദൈവത്തിന്റെ അനുയായികളെയും ലോകം വെറുത്തു. കാരണം കർത്താവിനെ അനുഗമിക്കുന്നവർ പ്രസംഗിച്ചത് ലോകത്തിനു അനുരൂപമാകുന്ന കാര്യങ്ങളായിരുന്നില്ല, നിത്യജീവന്റെ വചസുകളായിരുന്നു. ദൈവവചന ഗ്രന്ഥാക്കളിൽ പലരും അന്നത്തെ കാലത്ത് അതിക്രൂരമായി ആണ് കൊല്ലപ്പെട്ടത്.

ലോകത്തിൽ ഇന്ന് പല വ്യക്തികളും കർത്താവിനെ ഉപേക്ഷിച്ച്, ശാസ്ത്രത്തിന്റെ പുറകെയാണ് സഞ്ചരിക്കുന്നത്. അവർ ദൈവം ഇല്ല എന്നു പറയുകയും, ദൈവത്തെ വെറുക്കുകയും ചെയ്യുന്നു.1 കോറിന്തോസ് 3 : 19 ൽ പറയുന്നു, എന്തെന്നാല്‍, ഈ ലോകത്തിന്റെ വിജ്‌ഞാനം ദൈവത്തിനു ഭോഷത്തമാണ്. ബുദ്ധിശാലികളെ അവരുടെ തന്ത്രങ്ങളില്‍ത്തന്നെ കുടുക്കുന്നു എന്നും ബുദ്ധിശാലികളുടെ ആലോചനകള്‍ വ്യര്‍ഥങ്ങളാണെന്നു കര്‍ത്താവ് അറിയുന്നു എന്നും എഴുതപ്പെട്ടിരിക്കുന്നു. ഒരോ മനുഷ്യനും ദൈവത്തെ അറിയുന്നത് സ്വന്തം കഴിവിനാലല്ല, മറിച്ച് ദൈവ കൃപയാലാണ്.

കർത്താവിൽ പൂർണ്ണ ഹൃദയത്തോടെ ആശ്രയിക്കുക. കർത്താവിന്റെ വഴികളിൽ നടക്കുന്നവനെ കർത്താവ് അനുഗ്രഹിക്കും. കർത്താവിന്റെ വഴികളിൽ നടക്കുന്നവൻ തിൻമകൾക്കെതിരെ പോരാട്ടം നടത്തുകയും. കർത്താവ് നമ്മിൽ ഏല്‍പ്പിച്ചിരിക്കുന്ന നല്ല നിക്ഷേപങ്ങള്‍ നമ്മില്‍ വസിക്കുന്ന പരിശുദ്ധാത്മാവിന്റെ ശക്തിയാലും, വിശുദ്ധിയാലും കാത്തുസൂക്ഷിക്കുകയും ചെയ്യും. ദൈവ വചനത്തിൽ അധിഷ്ഠിതമായും, ദൈവഹിതത്താലുമാണ് ദൈവത്താൽ നയിക്കപ്പെടുന്നവൻ സഞ്ചരിക്കുന്നത്. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.






