“You are a hiding place for me; you preserve me from trouble
‭‭(Psalm‬ ‭32‬:‭7‬ )

തിരുവചനത്തിൽ അനാദികാലം മുഴുവൻ അനർതങ്ങളിൽ നിന്ന് ദൈവത്തിന്റെ രക്ഷയെ കാണുവാൻ കഴിയും. ജലപ്രളയത്തിൽ നിന്ന് നോഹയെ രക്ഷിച്ച ദൈവം, കഷ്ടതകളിൽ നിന്ന് ജോസഫിനെ രക്ഷിച്ച ദൈവം, ചെങ്കടലിന്റെ മുൻപിൽ നിന്നും മോശയെയും ഇസ്രായേൽ ജനത്തെയും രക്ഷിച്ച ദൈവം. സിംഹക്കുഴിയിൽ നിന്ന് ദാനിയേലിനെ രക്ഷിച്ച ദൈവം. മരണമുഖത്ത് നിന്നു പോലും പൗലോസിനെ രക്ഷിച്ച ദൈവം എന്നിങ്ങനെ ദൈവത്തിന്റെ രക്ഷയെ ക്കുറിച്ചുള്ള നിരവധി സംഭവങ്ങൾ കാണാൻ കഴിയും.

സുവിശേഷത്തിൽ ഈശോ ആവർത്തിച്ചു പയോഗിക്കുന്ന വാക്കുകളിൽ ഒന്നാണ് “ഭയപ്പെടേണ്ട” എന്നത്. ഭയപ്പെടേണ്ട എന്ന് ഈശോ പറയുമ്പോൾ അതിനർത്ഥം നമ്മിലെ സന്തോഷത്തേയും സമാധാനത്തെയും ഹനിക്കുകയും, നമ്മെ അപകടപ്പെടുത്തുന്നവയുമായ യാതൊന്നും ഈ ലോകത്തിൽ ഇല്ല എന്നല്ല; തീർച്ചയായും നമ്മെ അപായപ്പെടുത്താൻ ശ്രമിക്കുന്ന നിരവധി ശക്തികളും സാഹചര്യങ്ങളും ഈ ലോകത്തിൽ സദാ സന്നിഹിതമാണ്. എന്നാൽ, ഈശോ പറയുന്നത് അവയെ ഭയപ്പെടുന്നതുകൊണ്ട് യാതൊരു പ്രയോജനവും ഇല്ല എന്നാണ്. നമുക്ക് അവയോടുള്ള ഭയം നമ്മെ ആക്രമിക്കുന്നതിൽ നിന്നും അവയെ തടയുന്നില്ല. എല്ലാ വിപത്തുകളിൽ നിന്നും നമ്മെ കാത്തു പരിപാലിക്കുന്നത് സർവശക്തനായ ദൈവം ഒരാൾ മാത്രമാണ്. ഈശോ നമ്മോടു ആവശ്യപ്പെടുന്നത്, പരാജയങ്ങളും കഷ്ടതകളും ഉണ്ടാകുമ്പോൾ ഭയംകൊണ്ട് മനസ്സിനെ നിറയ്ക്കാതെ, വിശ്വാസത്തോടെ ദൈവത്തിൽ ആശ്രയിക്കാനാണ്

നാം ഓരോരുത്തരെയും അമ്മയുടെ ഗർഭപാത്രത്തിൽ ജനനം പ്രാപിക്കുന്നതു മുതൽ മരണം വരെ ദൈവം കാത്തു പരിപാലിക്കുന്നു. നാം ഒരോരുത്തരും ദൈവത്തിന്റെ രക്ഷയെ അനുഭവിക്കാൻ യേശുവിനെ പൂർണ്ണ രക്ഷകനായി സ്വീകരിക്കണം. യേശുക്രിസ്തുവിനെ സ്വന്ത രക്ഷകനായി സ്വീകരിക്കുക എന്നാൽ നിങ്ങളുടെ പൂർണ്ണ വിശ്വാസവും ആശ്രയവും യേശുവിൽ വയ്ക്കുക എന്നാണർത്ഥം. നമ്മളുടെ ജീവിതത്തിൽ എന്ത് പ്രശ്നങ്ങളൾ ഉണ്ടെങ്കിലും രക്ഷകനായി യേശു കൂടെയുണ്ട്. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ

നിങ്ങൾ വിട്ടുപോയത്