You are good and do good. (Psalm 119:68) ✝️

ആധുനിക ഭാഷകളിലും “നന്മ” എന്നത്‌ പൊതുവായ അർഥത്തിൽ ഉപയോഗിക്കുന്ന ഒരു പദമാണ്‌. എന്നാൽ ബൈബിളിൽ വെളിപ്പെടുത്തിയിരിക്കുന്ന പ്രകാരം, നന്മ സദ്‌ഗുണത്തെയും ധാർമിക വൈശിഷ്ട്യത്തെയും പരാമർശിക്കുന്നു. അപ്പോൾ, ഒരു അർഥത്തിൽ, ദൈവം നന്മയുടെ നിറകുടമാണ്‌ എന്നു നമുക്കു പറയാവുന്നതാണ്‌. ശക്തി, നീതി, ജ്ഞാനം എന്നിവ ഉൾപ്പെടെയുള്ള അവന്റെ സകല ഗുണങ്ങളും എല്ലാ അർഥത്തിലും പൂർണമാണ്‌. നാമോരോരുത്തരും നമ്മുടെ ജീവിതത്തിൽ പുറകോട്ടു തിരിഞ്ഞു നോക്കിയാൽ കർത്താവ് നല്ലവനും നന്മനിറഞ്ഞവൻ ആണെന്ന് നമ്മുടെ ജീവിതാനുഭവങ്ങളെ കൂടി നമുക്ക് കാണുവാൻ സാധിക്കും. നമ്മുടെ പ്രതിസന്ധി കാലഘട്ടങ്ങളിൽ നമ്മുടെ പ്രിയപ്പെട്ടവർ നമ്മളെ ഉപേക്ഷിച്ചപോഴും കർത്താവ് നമ്മളെ താങ്ങി.

മനുഷ്യന്റെ പരിമിതികളുള്ള ഗ്രാഹ്യശക്തിക്ക് അതീതമാണ് ഈ ദൈവത്തിന്റെ ചിന്തകളും പ്രവർത്തികളും. ദൈവത്തിന് മനുഷ്യനോടുള്ള അചഞ്ചലമായ സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ലെന്ന് തിരുവചനം നമ്മെ മനസ്സിലാക്കുന്നു. ഒരു തലമുറയിൽ നിന്ന് മറ്റൊരു തലമുറയിലേക്ക്, ദൈവം തന്റെ സ്നേഹത്തിന്റെ വാഗ്ദാനം പാലിക്കുന്നു. കൂടാതെ, കർത്താവിന്റെ കരുണ എപ്പോഴും നമ്മളോട് ഒപ്പം ഉണ്ട്. പെറ്റമ്മ മറന്നാലും ഞാൻ നിന്നെ ഒരുനാളും മറക്കില്ല എന്ന് നമ്മളോട് വചനത്തിലൂടെ ഉറപ്പ് നൽകിയ കർത്താവാണ് നമ്മുടെ കൂടെയുള്ളത്

മാനുഷികമായ എല്ലാറ്റിനോടും ജോലി, സൗഹൃദം, കുടുംബം യേശുവിന് അത്യധികമായ സ്നേഹം ഉണ്ടായിരുന്നു. എന്നാൽ, അവയെക്കാളും ഉപരിയായി അവിടുന്ന് മനുഷ്യനെ സ്നേഹിച്ചിരുന്നു. പ്രത്യേകിച്ചും കുറ്റങ്ങളും കുറവുകളും രോഗങ്ങളും വേദനകളും ക്ലേശങ്ങളും ആകുലതകളും ഉള്ളവരെ സ്നേഹിച്ചിരുന്നതായി വചനത്തിൽ ഉടനീളം കാണാം. ഭൂമിയിലെ തന്റെ ജീവിതംകൊണ്ട് മനുഷ്യർ എങ്ങിനെ ഭൂമിയിൽ ജീവിക്കണം എന്നതിനു മാതൃക നല്കാൻ യേശുവിനായി, “ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിനു ഞാൻ നിങ്ങൾക്കൊരു മാതൃക നൽകിയിരിക്കുന്നു എന്നു യോഹന്നാൻ 13:15 പറയുന്നു. നന്മനിറഞ്ഞവനും, നല്ലവനുമായ കർത്താവിൽ പൂർണ്ണഹൃദയത്തോടെ നമുക്ക് ആശ്രയിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 😇

“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.


Good morning. May God bless you today, Tuesday, in a very special way with all the blessings of the day
🙏

Phone 9446329343

നിങ്ങൾ വിട്ടുപോയത്