LORD has heard your grumbling. (Exodus 16:8) 🛐
മനുഷ്യൻ ലോകത്തിൽ പലതും നേടിയെടുക്കുന്നതിനായി നെട്ടോട്ടമോടുകയാണ് പരസ്പരം ആവലാതികൾ മനസ്സിലാക്കുവാനോ പരിഹരിക്കാനും ആരുമില്ല. ഒരു കുഞ്ഞിൻറെ ആവലാതികൾ മനസ്സിലാക്കുന്നത് കുഞ്ഞിൻറെ അമ്മയാണ് അതുപോലെ നമ്മുടെ ആവലാതികൾ മനസ്സിലാക്കുന്നത് നമ്മളെ സൃഷ്ടിച്ച കർത്താവിന് ആണ്. എന്റെ പേരും വീടും ഞാന്‍ ഇപ്പോള്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും എന്നെ സൃഷ്ടിച്ച എന്റെ ദൈവം അറിയുന്നു. ഈ ലോകം മുഴുവന്‍ സൃഷ്ടിച്ചത് അവിടുന്നാകയാല്‍ സകല മനുഷ്യരുടെയും വേദനയും കണ്ണുനീരും അവിടുന്ന് മനസ്സിലാക്കുന്നു എന്നു സങ്കീര്‍ത്തനങ്ങള്‍ 56/8 ൽ പറയുന്നു.
മനുഷ്യൻ പലപ്പോഴും അവരുടെ ആവലാതികൾ മനസ്സിൽ ഒളിപ്പിക്കുകയാണ് ചെയ്യാറുള്ളത്. കാരണം നമ്മുടെ പ്രിയപ്പെട്ടവർക്ക് പോലും നമ്മുടെ ആവലാതികൾ മനസ്സിലാക്കുവാനോ പരിഹരിക്കാനോ സാധിക്കാറില്ല. നമ്മുടെ പ്രിയപ്പെട്ട എത്രപേർക്ക് നമ്മുടെ തലയിലെ മുടിയുടെ എണ്ണം അറിയാം, നമ്മുടെ തലമുടിയിഴപോലും എണ്ണപ്പെട്ടിരിക്കുന്നു, അതില്‍ ഒന്ന് കൊഴിയുന്നതുപോലും കർത്താവിനു അറിയാമെന്നും, തിരുവചനം പറയുന്നു. നമ്മളെ അറിയുന്ന എത്ര സുഹൃത്തുക്കൾക്ക് നമ്മുടെ പേര് അറിയാം എന്നാൽ നിന്റെ പേര് എന്റെ ഉള്ളംകൈയില്‍ ഞാന്‍ രേഖപ്പെടുത്തിയിരിക്കുന്നു എന്നു കർത്താവ് പറയുന്നു. മനുഷ്യമനസ്സിലെ ഒരു ചിന്തപോലുംകർത്താവിന് അജ്ഞാതമല്ല.
ജീവിതത്തിൽ ഏത് പ്രതിസന്ധിയിലും യേശു നമുക്ക് സമീപസ്ഥനാണ്. നമ്മുടെ ആവശ്യനേരത്ത് നമ്മളെ സഹായിക്കുവാനായി ദൈവം തക്കസമയത്തുതന്നെ വരും. അവിടുന്ന് വരുന്നത് ഒട്ടും നേരത്തെ ആയിരിക്കുകയില്ല, വരാൻ അവിടുന്ന് ഒട്ടും താമസിക്കുകയുമില്ല. ദൈവത്തിന്റെ ശക്തമായ കരത്തിൻ കീഴിൽ നിങ്ങൾ താഴ്മയോടെ നിൽക്കുവിൻ. അവിടുന്ന് തക്ക സമയത്ത് നിങ്ങളെ ഉയർത്തിക്കൊള്ളും. നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തെ ഏൽപ്പിക്കുവിൻ. അവിടുന്ന് നിങ്ങളുടെ കാര്യത്തിൽ ശ്രദ്ധാലുവാണ്”. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.