സംതൃപ്തനാക്കുന്ന ദൈവമാണ് നമ്മുടെ ദൈവം. തിരുവചനത്തിൽ അഞ്ചപ്പവും രണ്ടു മീനും കൊണ്ട് നിരവധി പേരെ സംതൃപ്തനാക്കിയ ദൈവമാണ് നമ്മുടെ ദൈവം. തിബേരിയൂസ് എന്നറിയപ്പെടുന്ന ഗലീലിയാ കടലിന്റെ മറുതീരത്ത് ഒരു വലിയ ജനാവലി യേശുവിന്റെ വചനം കേൾക്കാൻ കാത്തിരുന്നു. ആൽമീയ ഭോജനമായി വചനം നൽകുന്നതോടൊപ്പം തന്നെ അവരുടെ ശാരീരിക കാര്യങ്ങളിലും അവിടുന്ന് അതീവ ശ്രദ്ധ ചെലുത്തുന്നതായി കാണാം. യേശുവിന്റെ മുന്നിലിരിക്കുന്ന വ്യക്തികളുടെ ശാരിരിക ബുദ്ധിമുട്ട് മനസിലാക്കി അവർക്ക് മുഴുവൻ ഭക്ഷണമൊരുക്കാൻ യേശു താൽപര്യം പ്രകടിപിക്കുന്നു.

മനുഷ്യദൃഷ്ടിയിൽ അഞ്ച് അപ്പവും രണ്ടുമീനും ജനക്കൂട്ടത്തിന്റേത് പോയിട്ട് ഒരു കുടുംബത്തിന്റെ പോലും വിശപ്പടക്കാൻ പര്യാപ്തമായെന്നു വരികയില്ല. എന്നാൽ ദൈവത്തിന്റെ കരസ്പർശമേറ്റപ്പോൾ അവ വലിയൊരു ജനക്കൂട്ടത്തിന്റെ വിശപ്പടക്കുവാൻ ഉപയുക്തമായെന്നു മാത്രമല്ല, ധാരാളമായി ബാക്കി വരാനും കാരണമായി. നിസ്സാരമെന്നു കരുതി നമ്മൾ കാര്യമാക്കി എടുക്കാത്ത നമ്മിലെ പല കഴിവുകളും വിശ്വാസത്തോടെ ദൈവകരങ്ങളിലേക്ക് കൊടുക്കാൻ നാം തയ്യാറായാൽ, അവ ഉപയോഗിച്ച് നമുക്ക് സ്വപ്നം കാണുവാൻ പോലും സാധിക്കാത്ത വിധത്തിലുള്ള ഫലങ്ങൾ പുറപ്പെടുവിക്കുവാൻ ഇന്നും ദൈവത്തിനാകും.

കാനായിലെ വീട്ടിൽ വീഞ്ഞു തീർന്നു പോയപ്പോൾ കൽഭരണികളിൽ വെള്ളം കോരി നിറയ്ക്കാൻ ഈശോ ആവശ്യപ്പെടുകയും വെള്ളം വീഞ്ഞാക്കുകയും ചെയ്തു. നമ്മുടെ ആവശ്യങ്ങളിൽ കണ്ടറിഞ്ഞു സഹായിക്കുന്ന ദൈവത്തെയാണ് നാം കാണുന്നത്. സമ്യദ്ധിയുടെ കാലങ്ങൾ ദൈവം നൽകുന്നതിന്റെ ഒരു കാരണം ആവശ്യമുള്ള കാലങ്ങൾക്കായി ഒരുങ്ങുവാൻ കഴിയേണ്ടതിനാണ്. സമുദ്ധിയുടെ കാലത്ത് കൊയ്തെടുത്ത ധാന്യത്തിന്റെ ഇരുപത് ശതമാനം ജോസഫ് ജ്ഞാനത്തോട സൂക്ഷിച്ചു വെച്ചു അതുകൊണ്ടു ക്ഷാമത്തിന്റ ഈജിപ്തിനെ മാത്രം അല്ല അടുത്തുള്ള സകല ദേശങ്ങളെയും രക്ഷിക്കുവാൻ സാധിച്ചു. നമ്മളെ കാത്തു പരിപാലിക്കുന്ന ദൈവത്തിന് നന്ദിപറയാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

Phone 9446329343

നിങ്ങൾ വിട്ടുപോയത്