പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജ്യത്ത് രാജകൊട്ടാരത്തിൽ ഉന്നത പദവിയിലിരിക്കെ, ഹിന്ദുമതത്തിൽ നിന്ന് ക്രിസ്തുമതം സ്വീകരിച്ച വ്യക്തിയാണ് വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള.

1712 ഏപ്രിൽ 23-m കന്യാകുമാരി ജില്ലയിലെ
നട്ടാളാത്ത് ജനിച്ചു. നീലകണ്ഠപിള്ള
എന്നായിരുന്നു പേര്. അദ്ദേഹം ശക്തൻ തമ്പുരാൻ മാർത്താണ്ഡ വർമ്മ മഹാരാജാവിന്റെ മന്ത്രിയായിരുന്നു.
കുളച്ചൽ യുദ്ധത്തിൽ തിരുവിതാംകൂർ സൈന്യം ഡച്ച് സൈന്യത്ത
പരാജയപ്പെടുത്തി. തുടർന്ന്,തിരുവിതാംകൂർ സൈന്യത്തിന്റെ നവീകരണച്ചുമതല മാർത്താണ്ഡവർമ മഹാരാജാവ് ഡച്ച് സൈന്യാധിപൻ ഡിലനോയിയെ ഏൽപ്പിച്ചു. ഡിലനോയിയുടെ സഹായിയായി മഹാരാജാവ് പിള്ളയെ നിയമിച്ചു. അദ്ദേഹത്തിൽ നിന്നാണ് പിള്ള ക്രിസ്തുമതത്തെക്കുറിച്ച് കേട്ടറിഞ്ഞത്.

  • തുടർന്ന്, തെക്കൻ തിരുവിതാംകൂറിലെ നേമം എന്ന സ്ഥലത്ത് മിഷനറിയായിരുന്ന ബുട്ടാരി എന്ന

ഈശോസഭാവൈദികനിൽ നിന്ന് 1745 മേയ് 17-ന് അദ്ദേഹം ജ്ഞാനസ്നാനം സ്വീകരിച്ച് ദേവസഹായം പിള്ള എന്ന പേര് സ്വീകരിച്ചു. അന്നുമുതൽ പിള്ളയുടെ ജീവിതം പീഢനങ്ങളുടെ കാലമായി മാറി. അന്നത്തെ തിരുവതാംകൂറിലെ ബ്രാഹ്മണ പുരോഹിതർ, ഫ്യൂഡൽ പ്രഭുക്കൾ, രാജകുടുംബാംഗങ്ങൾ എന്നിവർ ദിവാനായ രാമയ്യൻ ദളവയ്ക്ക് പിള്ളയ്ക്ക് എതിരേ തെറ്റായ ആരോപണ ങ്ങൾ ഉന്നയിക്കുകയു ണ്ടായി. അദ്ദേഹത്തി ന്റെ മേൽ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ടു. ക്രിസ്തുമതം ഉപേക്ഷിച്ചാൽ വിധിക്കപ്പെട്ട ശിക്ഷകൾ ഒഴിവാക്കി കൊട്ടാരത്തി ലെ ജോലി തിരികെ നല്കാമെന്നും അന്നത്തെ തിരുവതാംകൂർ രാജാവ് വാഗ്ദാനം നല്കി. എന്നാൽ പിള്ള അത് നിരസിച്ചു. ക്രിസ്തീയ വിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ നാലു കൊല്ലം ജയിലിൽ കിടക്കേണ്ടി വന്ന അദ്ദേഹത്തിന് അതിക്രൂരമായ പീഢനങ്ങൾ സഹിക്കേണ്ടി വന്നു. അവസാനം 1752-ൽ ജനുവരി 14 ന് കാറ്റാടി മലയിൽ വച്ച് രാജകല്പനപ്രകാരം വെടിയേറ്റ് രക്തസാക്ഷിയായി.

ദേവസഹായം പിള്ളയെ രക്തസാക്ഷി വിശുദ്ധ പദവിയിലേക്ക് ഉയർത്താനുള്ള നടപടികൾക്ക് 2012-ൽ ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ അംഗീകാരം ലഭിച്ചു. 2012 ഡിസംബർ 2-ന്ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.അദേഹത്തിന്റെ വിശുദ്ധപദ പ്രഖ്യാപനം അതിവിദൂര ത്തല്ല. ആ അനുഗ്രഹീത ദിനത്തിനായി നമുക്ക് പ്രാർത്ഥിച്ച് കാത്തിരിക്കാം.

അനുഭവിച്ചറിഞ്ഞ ഈശോയ്ക്ക് വേണ്ടി കഠിനമായ സഹനങ്ങൾ പോലും ഏറ്റെടുത്ത ദേവസഹായം പിള്ള, നമ്മുടെ നിസ്സാര സഹനങ്ങളിൽ നിരാശരാകാതെ ഈശോയിൽ മുറുകെ പിടിച്ചു നില്ക്കാൻ ശക്തിയും പ്രചോദനവും പകരട്ടെ…

കർത്താവായ ഈശോയെ, ഞങ്ങളുടെ ജീവിതത്തിൽ അങ്ങ് അനുവദിക്കുന്ന സഹനങ്ങളെ സന്തോഷപൂർവ്വം സ്വാഗതം ചെയ്യാൻ ഞങ്ങളെ പഠിപ്പിക്കണ മെയെന്ന് അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കു ന്നു.

നിങ്ങൾ വിട്ടുപോയത്