God made man upright, but they have sought out many schemes. ‭‭(Ecclesiastes‬ ‭7‬:‭29‬)

ദൈവത്തിന്റെ കരവേലയായ ഈ ഭൂമിയിൽ ഉള്ള യാതൊന്നിലും മനുഷ്യന് സംതൃപ്തി ലഭിക്കില്ല. എന്റെ ശരീരത്തിന്റെ സംതൃപ്തിക്ക് എന്റെ സമ്പത്ത്’ മതിയാകില്ലെന്ന ചിന്തയാണ് പലപ്പോഴും മനുഷ്യനെ ആകുലപ്പെടുത്തുന്നത്. ധനം മാത്രമല്ല ഞാൻ ഭൗതികമായി കാണുന്നെതെല്ലാം  എന്റെ സമ്പത്താണ്. എന്റെ സൗന്ദര്യം, വസ്തുവകകൾ സ്ഥാനമാനങ്ങളെല്ലാം എന്റെ സമ്പാദ്യമാണ്.  വസ്ത്രമാണെങ്കിലും  ഭക്ഷണമാണെങ്കിലും  നൈമിഷിക നേരത്തേക്ക് എന്റെ ശരീരത്തിന് ഇവ തൃപ്തി തരുന്നുണ്ടെങ്കിലും ഇവയ്ക്കു ഒരിക്കലും മനുഷ്യന്  പൂർണ്ണ സംത്യപ്തി തരുവാൻ സാധിക്കുന്നില്ല. ഒന്നു നോക്കിയാൽ സംത്യപ്തരാകതെ നിരാശയിൽ കഴിയുന്ന എത്രയോ മനുഷ്യരാണ് നമ്മുക്ക് ചുറ്റും.

  ഭൗതിക നേട്ടങ്ങളായി നമ്മൾ കാണുന്ന സമ്പത്തിലെല്ലാം നമുക്ക്  സംത്യപ്തി 
അവകാശപെടാനാകുമോ? ശരീരത്തിന്റെ ഭൗതിക ആവശ്യങ്ങളിൽ മാത്രം  ശ്രദ്ധാലുവാകുന്നതാണ്
നമ്മളൊക്കെ ആകുലരാകുന്നതെന്ന് ക്രിസ്തു ഭാഷ്യം. കാക്കയിൽ നിന്നും വയലിലെ ലില്ലിയിൽ നിന്നും പഠിക്കുവനാണ് ക്രിസ്തു പറയുക. പഴയനിയമം ലേവ്യരുടെ പുസ്തകം 11 അദ്ധ്യായം വാക്യം 14 പ്രകാരം കാക്ക ഒരു അശുദ്ധമായ ഒരു പക്ഷിയാണ്. അവയെ സ്പർശിക്കുന്നതുപോലും ഇസ്രയേൽ ജനത അശുദ്ധമായിട്ടാണ് കണ്ടിരുന്നത്. ഇത്രയും അശുദ്ധമായതിനേ പോലും തീറ്റിപോറ്റുന്ന ദൈവത്തിന് എന്തുകൊണ്ടും താൻ രൂപം കൊണ്ടുത്ത മനുഷ്യനെ പരിപാലിക്കാനാകും. എന്നാൽ ഈ ഒരു ദൈവപരിപാലനയെ ആശ്രയിക്കുവാൻ പലപോഴും മനുഷ്യൻ പരാജയപെടുകയാണ്. ഈ പരാജയമാണ് സത്യത്തിൽ നമ്മുടെ വിശ്വാസത്തിന്റെ അടിത്തറയിളക്കുന്നത്.

ആശ്രയം തരുന്നവനിൽ ആശ്രയിക്കുവാൻ കഴിയുന്നതുവരെ നമ്മുടെ വിശ്വാസം പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കും. അല്പ വിശ്വാസിയുടെ ഗണത്തിലേക്ക് ക്രിസ്തു നമ്മെ തരം താഴ്ത്തും. കാരണം ‘അൽപ വിശ്വാസമാണ് ആകുലതയുടെ അടയാളം. ജീവൻ ഭക്ഷണത്തിനും ശരീരം വസ്ത്രത്തിനും ഉപരിയാണ്. ഭൗതിക തലത്തിൽ മാത്രം ഈ ശരീരത്തേയും ജീവിനേയും വിലയിടരുത് അതിന് അപ്പുറം ശരീരത്തിനും ജീവനും ഒരു ആത്മീയതലമുണ്ട്. ഓരോ ജീവനും ദൈവത്തിന്റെ ശ്വാസമാണ് .ഈ ജീവശ്വാസം കുടികൊള്ളുന്ന ആലയങ്ങളാണ് ഓരോ ശരീരം. വി. പൗലോസിന്റെ വാക്കുകളിൽ പറഞ്ഞാൽ ‘നിങ്ങൾ ദൈവത്തിന്റെ ആലയങ്ങളാണ്’. അതിനാൽ തന്നെ ഭൗതിക ഭോജനത്തേക്കുറിച്ചുള്ള ചിന്തകളെയെല്ലാം നമ്മൾ കർത്താവിന് സമർപിക്കുന്നതാണ് നല്ലത്. സ്വർഗ്ഗരാജ്യത്തെ സ്വന്തമാക്കുവാനുള്ള ആത്മീയ സമ്പത്തിനെ അന്വേഷിക്കുന്നവരാകുവാനാണ് ക്രിസ്തു ശിഷ്യന്റെ വിളി. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

നിങ്ങൾ വിട്ടുപോയത്