ജീവിതത്തിൽ പരീക്ഷണങ്ങൾ സാത്താനാൽ അടിച്ചേൽപ്പിക്കപ്പെടുന്നു, ദൈവ കൃപയാൽ നാം അതിനെ മറികടക്കുന്നു. സാത്താൻ നമ്മെ പരീക്ഷിക്കുന്നത് പരാജയവും നിത്യമരണവും ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെയാണ് (സാത്താൻ ക്രിസ്തുവിനെ പരീക്ഷിച്ചു (മത്തായി 4:1-11). എന്നാൽ വചനത്തിന്റെയും പ്രാർത്ഥനയുടെയും ശക്തിയാൽ ക്രിസ്തു അവനെ കീഴടക്കി. മനുഷ്യർ ദൈവവുമായി ബന്ധം വേർപെടുത്തുമ്പോൾ പാപത്തിൽ വീഴുന്നു. സാത്താൻ “ഗർജ്ജിക്കുന്ന സിംഹത്തെ പോലെ ആരെയെങ്കിലും വിഴുങ്ങാൻ നോക്കുന്നതുപോലെ മനുഷ്യരെ നിരന്തരം പ്രലോഭിപ്പിക്കുന്നു. അതിനാൽ, കർത്താവ് വിശ്വാസികളെ ഉദ്ബോധിപ്പിക്കുന്നു, “ദൈവത്തിന് കീഴടങ്ങുക. പിശാചിനെ ചെറുക്കുക, അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും”

പരീക്ഷണം തിന്മയാലുള്ള പരീക്ഷണമാണ് – അഥവാ, പ്രലോഭനമാണ്‌. ദൈവത്തിൽ തിന്മ ഇല്ലാത്തതിനാൽ, വേണമെന്നു വച്ചാൽപോലും ദൈവത്തിനു ആരെയും പ്രലോഭിപ്പിക്കുവാൻ സാധിക്കുകയില്ല. മാത്രവുമല്ല, ദൈവം പരീക്ഷണങ്ങൾ അനുവദിക്കുകയാണ് ചെയ്യുന്നത്. ജോബിന്റെ കാര്യത്തിലും, യേശുവിന്റെ കാര്യത്തിലും മരുഭൂമിയിലെ പരീക്ഷയിൽ എല്ലാം പിശാചിന്റെ പരീക്ഷണം അനുവദിക്കുന്ന ദൈവത്തെ നമുക്ക് കാണാൻ സാധിക്കും. ഇവിടെയും പിശാചിന്റെ പരീക്ഷണങ്ങളെ പ്രലോഭനങ്ങൾ ആക്കി മാറ്റുന്നത് നമ്മിലെ പാപാവസ്ഥകളാണ്. ജോബിനെയും യേശുവിനെയും പോലെ ദൈവകൃപയിൽ നാം പരീക്ഷിക്കപ്പെടുമ്പോൾ അവയിലൂടെ നമ്മുടെ ബലഹീനതകൾ തിരിച്ചറിഞ്ഞ്, ദൈവത്തിൽ കൂടുതൽ ആശ്രയിക്കാൻ നമുക്കാവും

നാം നമ്മെ തന്നെ സ്വയം പരീക്ഷിച്ചു അറിയണമെന്ന് തിരുവചനം പറയുന്നു. നിങ്ങള്‍ നിങ്ങളുടെ വിശ്വവാസത്തില്‍ നിലനില്‍ക്കുന്നുണ്ടോ എന്ന്‌ പരിശോധിക്കാൻ വി പൗലോസ് 2 കോറിന്തോസ് 13:5 പറയുന്നു. നമ്മുടെ വിശ്വാസം പരീക്ഷിക്കപ്പെടുമ്പോൾ അത് വളരുകയും ബലപ്പെടുകയും ചെയ്യുന്നു; നമ്മെ കാത്തിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് കൂടുതൽ അവബോധത്തോടെ ജീവിതം നയിക്കാനും ദൈവത്തെ കൂടുതൽ അന്വേഷിക്കാനും ദൈവത്തിൽ കൂടുതൽ ആത്മവിശ്വാസം നേടാനും ഇത് നമ്മെ സഹായിക്കുന്നു. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.

Phone 9446329343

നിങ്ങൾ വിട്ടുപോയത്