Go in peace, and the God of Israel grant your petition that you have made to him. (1 Samuel 1:17)
പ്രാർത്ഥന ദൈവവുമായുള്ള സംഭാഷണമാണ്. പ്രാര്‍ത്ഥന ദൈവത്തോടുള്ള ശക്തിയേറിയ ഒരു സംവേദനരീതിയാണ്. നാം ഓരോരുത്തരുടെയും പ്രാർത്ഥനകൾ കേൾക്കുന്ന ദൈവമാണ് നമുക്ക് ഉള്ളത്.ഒരു ക്രിസ്തു വിശ്വാസിക്ക് പ്രാര്‍ത്ഥന ശ്വാസോഛ്വാസത്തിനു തുല്യമാണ്. നിരവധി കാര്യങ്ങൾക്കായി നാം പ്രാർത്ഥിക്കാറുണ്ട് വാസ്തവത്തില്‍ പ്രര്‍ത്ഥന എന്നത് ദൈവത്തെ സേവിക്കുന്നതിനു തുല്യമാണ് (ലൂക്കോ.2:36, 38) പ്രാർത്ഥന ദൈവത്തെ അനുസരിക്കലാണ്. നാം ചോദിക്കുന്ന എല്ലാ കാര്യങ്ങൾക്കും ദൈവഹിതത്താൽ ഉത്തരം നൽകുന്നവനാണ് കർത്താവ്. എന്നാൽ ജീവിതത്തിൽ ദൈവത്തിൻറെ ഹിതം എന്താണെന്ന് പ്രാർത്ഥിക്കുമ്പോൾ തന്നെ മറുപടി ഉണ്ടാവുകയില്ല.
ദൈവത്തിൻറെ മറുപടിക്ക് ഒരു കാത്തിരിപ്പ് ആവശ്യമാണ്. ദൈവത്താൽ തീരുമാനങ്ങൾ ക്രമീകരിക്കുമ്പോൾ നമുക്ക് സമാധാനവും സന്തോഷവും ജീവിതം ശുഭവും ആയിരിക്കും. പ്രാർത്ഥനയിലൂടെ ദൈവവുമായി സജീവബന്ധം പുലർത്തുന്ന ഒരു വ്യക്തി, തനിക്കു കിട്ടാതെ പോയതിനെ ഓർത്തു പരിഭവിക്കുകയല്ല ചെയ്യേണ്ടത്. നമ്മൾ ചോദിക്കാതെ തന്നെ ദൈവം നമ്മളിലേയ്ക്ക് ചൊരിഞ്ഞിരിക്കുന്ന ഒട്ടനവധിയായ നന്മകളെ പ്രതി സന്തോഷിക്കുവാനും ദൈവത്തിനു നന്ദി പറയുവാനും നമുക്കാവണം. സഹോദരന്റെ നന്മയെ ലക്ഷ്യം വച്ചുള്ളതാകണം പ്രാർത്ഥനയും നമ്മുടെ പ്രവർത്തിയുംനാം ഓരോരുത്തരുടെയും ഹൃദയങ്ങളെ ഭരിക്കേണ്ടത്, ക്രിസ്തുവിൻറെ സമാധാനമാണ്. കർത്താവു തൻറെ മക്കളായി വിളിക്കുന്നവർക്ക് പരിശുദ്ധാത്മാവിന്റെ ശക്തിയാൽ ദൈവിക സമാധാനമാണ് ആദ്യം പ്രധാനം ചെയ്യുന്നത്. ദൈവിക സമാധാനം സകല ബുദ്ധിയെയും കവിയുന്ന സമാധാനമാകുന്നു എന്ന് തിരുവചനം പറയുന്നു (ഫിലിപ്പി 4:7).
മനുഷ്യന് ചിന്തിക്കാൻ പോലും കഴിയാത്തതും, സകല ചിന്തകൾക്കും വിചാരങ്ങൾക്കും ഉപരിയായതുമാണ് ആ സമാധനം. അത് നിങ്ങളുടെ എല്ലാ ചിന്തകളെയും ശമിപ്പിക്കും. അപ്പോൾ ദൈവത്തിൽ നിന്നുള്ള ഉത്തരം നിങ്ങൾക്ക് ലഭിക്കും. ദൈവശബ്ദം നിങ്ങളോടു സംസാരിക്കാൻ തുടങ്ങും. ദൈവത്തിന്റെ വഴികളും പരിഹാരങ്ങളും നിങ്ങൾ കേൾക്കാൻ തുടങ്ങും. അതെ എത്ര വലിയ കാര്യമാണ് ഈ സമാധാനം നമുക്ക് നൽകുന്നത്. അതുകൊണ്ടു ക്രിസ്തു നൽകുന്ന സമാധാനം നാം ആദ്യം പ്രാപിക്കേണ്ടതുണ്ട്. ദൈവം നമ്മുടെ പ്രാർത്ഥന കേൾക്കുകയും ദൈവത്തിന്റെ സമാധാനം ഹൃദയങ്ങളെ ഭരിക്കുകയും ചെയ്യട്ടെ. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.