ഫാ.സ്റ്റാൻ സ്വാമി അന്തരിച്ചു

Pranams to Fr. Stan Swamy S.J. You will be the torchbearer of justice for the tribal people and all those who are denied justice. RIP

പാവങ്ങള്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും നീതി നിഷേധിക്കപ്പെട്ടവര്‍ക്കും ആദിവാസി ക്ഷേമത്തിനുമായി ജീവിതം സമര്‍പ്പിച്ച ഫാ. സ്റ്റാന്‍ ലൂര്‍ദുസ്വാമി എസ്.ജെക്ക് പ്രണാമം. 84 വയസായിരുന്നു. മുംബൈ ഹോളി ഫാമിലി ആശുപത്രിയില്‍ ഉച്ചയ്ക്കായിരുന്നു അന്ത്യം. കോവിഡ് ബാധിതനായ ഇദ്ദേഹത്തെ മുംബൈ ഹൈക്കോടതി ഇടപെട്ടാണ് ആശുപത്രിയിലാക്കിയത്. കോടതിയും ദേശീയ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടതു വൈകിയാണ്.

നീതിക്കു വേണ്ടി പോരാടുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന ശബ്ദങ്ങളെ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ പീഡനങ്ങളുടെ ഇരയാണ് കത്തോലിക്കാ ജെസ്യൂട്ട് വൈദികനായ സ്റ്റാന്‍ സ്വാമി. 2020 ഒക്ടോബര്‍ എട്ടിന് ജാര്‍ഖണ്ഡിലെ റാ്ഞ്ചിയിലുള്ള വസതിയില്‍ നിന്നു അര്‍ധരാത്രി അറസ്റ്റു ചെയ്ത മുംബൈയിലെ ജയിലിലടച്ച ഫാ. സ്റ്റാന്‍ സ്വാമിക്കെതിരേ ഒരു ഭീകരബന്ധവും തെളിയിക്കാന്‍ ഒമ്പതു മാസമായിട്ടും എന്‍ഐഎക്കു കഴിഞ്ഞില്ല. സത്യത്തിന്റെ ശബ്ദം കൂടുതല്‍ ഉച്ചത്തില്‍ കേള്‍ക്കാന്‍ ഈ മരണം കാരണമാകട്ടെ.

Father Stan Swamy Passes Away Ahead Of His Bail Hearing In Bombay High Court

https://www.livelaw.in/…/father-stan-swamy-passes-away…

ആദരാഞ്ജലികൾ അര്പ്പിക്കുന്നു

നിങ്ങൾ വിട്ടുപോയത്