കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർദ്ധക്യ സഹജമായ രോഗത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മോൺ. മാത്യു ചാലിൽ അച്ചന്റെ ഭൗതികശരീരം ഇന്ന് രാവിലെ 8 മണി മുതൽ ഉച്ചകഴിഞ്ഞ് നാലുമണിവരെ കരുവഞ്ചാൽ പ്രീസ്റ്റ് ഹോമിലും നാലുമണി മുതൽ 6 മണി വരെ ചെമ്പേരിയിലുള്ള സ്വഭവനത്തിലും ആറുമണി മുതൽ ചെമ്പേരി പള്ളിയിലും പൊതു ദർശനത്തിന് വയ്ക്കുന്നതാണ്.
നാളെ രാവിലെ 10 മുതൽ 11 വരെ ചെമ്പേരി എഞ്ചിനീയറിങ് കോളേജിലും പൊതുദർശനത്തിന് വയ്ക്കും. മൃതസംസ്കാര ശുശ്രൂഷ നാളെ ആറാം തീയതി തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2 30ന് ചെമ്പേരി ലൂർദ് മാതാ ദേവാലയത്തിൽ ആരംഭിക്കുന്നതുമാണ്.
മലബാറിന്റെ വികസനത്തിനായി അക്ഷീണം പ്രവർത്തിച്ച,പള്ളിയോടൊപ്പം പള്ളിക്കൂടങ്ങൾ പണിത് മലയോരത്തിന്റെ വികസന ശില്പി കൂടിയായിരുന്നു പ്രിയപ്പെട്ട ചാലിലച്ചൻ.
ചെമ്പേരിയിൽ വിമൽജ്യോതി എഞ്ചിനീയറിംഗ് കോളേജ് പണിത് മലയോരത്തിന്റെയും ഉത്തരമലബാറിലെയും ഉന്നത വിദ്യാഭ്യാസ രംഗത്ത് മഹത്തായ സംഭാവനകൾ നൽകിയ കർമശ്രേഷ്ഠന് വേദനയോടെ വിട….
പരേതന്റെ ആത്മശാന്തിക്കായി പ്രാർഥനകളോടെ..


