സത്യദീപത്തിന്റെ മുൻ ചീഫ് എഡിറ്റർ ഫാ. ചെറിയാൻ നേരെവീട്ടിൽ നിര്യാതനായി.

എറണാകുളം – അങ്കമാലി അതിരൂപതയിലെ മരട് സെന്റ് ജാന്നാ പള്ളി വികാരിയായിരുന്നു. മരട് പിഎസ് മിഷന്‍ ആശുപത്രിയ്ക്കു സമീപം കഴിഞ്ഞ 13നു വൈകുന്നേരം നടക്കുന്നതിനിടെ ആശുപത്രിയിലെ ജീവനക്കാരന്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ചാണു അച്ചനു തലയ്ക്കു ഗുരുതര പരിക്കേറ്റത്. അന്നു തന്നെ ലേക് ഷോര്‍ ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. തുടർന്ന് ആരോഗ്യനിലയിൽ പുരോഗതിയുണ്ടായപ്പോൾ വെന്റിലേറ്ററിൽ നിന്നു മാറ്റിയിരുന്നു.നേരത്തെ വൃക്കദാനം നടത്തിയിട്ടുള്ള വൈദികനാണ് ഫാ. നേരേവീട്ടില്‍.1971 ജൂൺ എട്ടിനു ഇടപ്പള്ളി തോപ്പിൽ ഇടവകയിലാണു ജനനം. 1997 ജനുവരി ഒന്നിന് ബിഷപ് മാർ ജേക്കബ് മനത്തോടത്തിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചു.ജീസസ് യൂത്ത് ഇന്റര്‍നാഷണല്‍ കൗണ്‍സിലിന്റെ ചാപ്ലയിനായും സേവനം ചെയ്തിട്ടുണ്ട്.അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച് ബിഷപ് മാർ ആന്റണി കരിയിൽ ഇന്നലെ ആശുപത്രിയിലെത്തി അച്ചനെ സന്ദർശിച്ചു പ്രാർഥിച്ചിരുന്നു.

റോഡപകടത്തെ തുടർന്ന് ആശുപത്രിയിലായിരുന്നു.ശാന്തനെങ്കിലും തികഞ്ഞ ബോധ്യവും ഉറച്ച വീക്ഷണവും ഉണ്ടായിരുന്ന വ്യക്തിത്വമായിരുന്നു.

സമീപിക്കുന്നവർക്ക് ഹൃദ്യമായി ഒരുമിച്ചു നടക്കാവുന്ന ക്രിസ്തുരൂപം.തീക്ഷ്ണമതിയായിരുന്നോ? തികച്ചും തീക്ഷ്ണമതിയായിരുന്നു, എന്നാൽ തീക്ഷ്ണതയെ സ്നേഹരാഹിത്യം കീഴടക്കാൻ അനുവദിക്കാതെ ക്രിസ്തുവിന്റെ വഴിത്താരയിൽ ആണ് ശരി എന്ന് കണ്ടുകൊണ്ട് മുന്നോട്ടു നടന്ന മനുഷ്യരൂപം. ദൈവമനുഷ്യന്റെ കണ്ടുമുട്ടലിൽ മനുഷ്യന് വെളിച്ചം ലഭിക്കുന്ന ചില നിമിത്തങ്ങളിൽ, അത്തരം പകർച്ചയെ സത്യമാക്കിയ ഒരു കൂദാശ തന്നെയായിരുന്നു അങ്ങിലെ മനുഷ്യൻ. ഉള്ളിൽ വെളിച്ചമുണ്ടായിരുന്ന പ്രവാചകനാണ് ചെറിയാച്ചൻ, വെളിച്ചത്തിലേയ്ക്കു ചൂണ്ടിക്കാണിക്കാനുള്ള ധൈര്യവും അദ്ദേഹത്തിനുണ്ട്. ഇങ്ങനെയൊരാൾ ജീവിച്ചിരിക്കുന്നു എന്നതുതന്നെ ഒരു ഉൾക്കരുത്തായിരുന്നു.

ധാർമ്മികതയുടെ ധീരതയുള്ള, സത്യസന്ധനായ ഒരു പച്ചമനുഷ്യൻ, ശാന്തനായ ഒരു പ്രവാചകൻ അച്ചൻ എന്നും നടന്നത് ദൈവത്തിനെ കൂടെത്തന്നെയായിരിരുന്നല്ലോ, ദൈവത്തിന്റെ അടുത്തേക്ക് പോയി എന്നത് ശരിയാവുമെന്നു തോന്നുന്നില്ല. അതുകൊണ്ട് ദൈവത്തിന്റെ കൂടെ ഇനിയും ഞങ്ങൾക്കിടയിൽ നടക്കുക.-

ഫാ. മാത്യു കിലുക്കൻ

(ചീഫ് എഡിറ്റർ),സത്യദീപം കുടുംബാംഗങ്ങൾ .

Sathyadeepam – സത്യദീപം

ആദരാഞ്ജലികൾ അർപ്പിക്കുന്നു

നിങ്ങൾ വിട്ടുപോയത്