നാം പ്രതീക്ഷിക്കുന്ന സ്നേഹം യഥാർത്ഥത്തിൽ നൽകാൻ കഴിയുന്ന ഒരേയൊരു വ്യക്തി ദൈവം മാത്രമാണ്. നമ്മുടെ ഹൃദയത്തിലെ ആഗ്രഹം തൃപ്തിപ്പെടുത്താൻ മറ്റാർക്കും കഴിയില്ല. ഒരു അമ്മ തന്റെ കുഞ്ഞിനെ പരിപാലിക്കുന്നതുപോലെ ദൈവം നമ്മെ പരിപാലിക്കുന്നു. ദൈവം പറയുന്നു ’അമ്മ തന്റെ കുഞ്ഞിനെ മറന്നാലും ഞാൻ നിന്നെ മറക്കില്ല’ ( ഏശയ്യാ 49:15). അത് വളരെ ശരിയാണ്. ഈ ദിവസങ്ങളിൽ ദുഷ്ടത വർദ്ധിക്കുകയും പല അമ്മമാരും വിവിധ കാരണങ്ങളാൽ മക്കളെ ഉപേക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ നമ്മുടെ ജീവിതത്തെക്കുറിച്ച് ദൈവം ശ്രദ്ധാലുവാണ്
നാം ഓരോരുത്തരുടെയും ജീവിതത്തിൽ കഷ്ടതയുടെ അനുഭവത്തിൽ കൂടി നാം കടന്നു പോകേണ്ടതുണ്ടായിരിക്കും. പഴയനിയമ പ്രവാചകൻമാരായ മോശയും, അബ്രാഹവും, ദാവീദും എന്തിനേറെ പറയുന്നു, യേശു കർത്താവ് പോലും ക്രൂശുമരണ സമയത്ത് ഒറ്റപ്പെടുന്ന അവസ്ഥയിൽ കൂടി കടന്ന് പോയി. എന്നാൽ അവരുടെ ഒറ്റപ്പെട്ട അവസ്ഥയിൽ പോലും സ്വർഗ്ഗീയ പിതാവിന്റെ അദ്യശ്യമായി സാന്നിദ്ധ്യം അവരുടെ ഒപ്പം ഉണ്ടായിരുന്നു. ആൽമാവിന്റെ ശക്തിയാൽ ദൈവത്തിന്റെ സാന്നിദ്ധ്യത്തെ അവർ തിരിച്ചറിഞ്ഞു. അതുപോലെ നാം കഷ്ടതയുടെ അനുഭവത്തിലും ദൈവസാന്നിദ്ധ്യത്തെ തിരിച്ചറിയണം.
ക്രിസ്തീയ വിശ്വാസത്തിൽ നാം സ്വയം പര്യാപ്ത നേടുവാൻ ആണ്, കഷ്ടതയുടെ അനുഭവം ജീവിതത്തിൽ കർത്താവ് അനുവദിക്കുന്നത്, ഏതും സാഹചര്യത്തിലും, സാചര്യം നോക്കാതെ, പൂർണ്ണ ഹൃദയത്തോടെയും, പൂർണ്ണ മനസോടെയും കർത്താവിനെ മുറുകെ പിടിക്കുക.
നമ്മളെ ഉപേക്ഷിക്കുന്നവനല്ല, ചേർത്ത് പിടിക്കുന്നവനാണ് കർത്താവ്. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ