ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾക്കു ലഭിച്ച പരിശുദ്ധാത്മാവിന്റെ വരങ്ങളിൽ ഒന്നായിരുന്നു ഭാഷാവരം.ഭാഷാവരം എന്നു പറയുന്നത് ക്രിസ്തീയ പശ്ചാത്തലത്തിൽ പരിശുദ്ധാൽമാവിന്റെ പ്രത്യക്ഷ സൂചനയായി പറയുന്നു. മുമ്പു പഠിച്ചിട്ടില്ലാത്ത ഭാഷയിൽ സംസാരിക്കാൻ ആദ്യകാല ക്രിസ്ത്യാനികളെ പ്രാപ്തരാക്കിയ അത്ഭുതകരമായ കഴിവിനെയാണു “അന്യഭാഷകളിൽ” സംസാരിക്കാനുള്ള കഴിവ് അഥവാ ഭാഷാവരം എന്നു പറയുന്നത്. (അപ്പ പ്രവൃത്തികൾ 10:46) സംസാരിക്കുന്ന ആളിന്റെ ഭാഷ ഭാഷ അറിയാവുന്നവർക്ക് അയാൾ പറയുന്നത് എളുപ്പം മനസ്സിലാക്കാൻ കഴിയുമായിരുന്നു. (അ പ്രവൃത്തികൾ 2:4-8). ആയതിനാൽ ആദിമ ക്രിസ്ത്യാനികൾ ഭാഷാവരത്താൽ പരസ്പരം സംസാരിക്കുകയും, പ്രവചിക്കുകയും ചെയ്തിരുന്നു .
ഭാഷാവരം ആദ്യം സംഭവിച്ചത് എ.ഡി 33-ൽ പെന്തിക്കോസ്ത് നാളിൽ ജെറുസലേമിൽ വെച്ചായിരുന്നു. യഹൂദന്മാരുടെ ഉത്സവമായിരുന്നു പെന്തിക്കോസ്ത് നാളിൽ അവിടെ കൂടിവന്നിരുന്ന യേശുവിന്റെ ഏകദേശം 120 ശിഷ്യന്മാർ പരിശുദ്ധാത്മാവ് നിറഞ്ഞവരായി, ആത്മാവ് കൊടുത്ത കഴിവനുസരിച്ച് വ്യത്യസ്തഭാഷകളിൽ സംസാരിക്കാൻ തുടങ്ങി. ഭാഷാവരത്തിന്റെ ഉദേശം എന്തായിരുന്നു? ക്രിസ്ത്യാനികൾക്കു ദൈവത്തിന്റെ പിന്തുണയുണ്ടെന്നു കാണിക്കാൻ ദൈവം കൊടുത്ത അനുഗ്രഹം ആയിരുന്നു ഭാഷാവരം. പണ്ടു മോശയെപ്പോലുള്ള വിശ്വസ്തരായ ആളുകൾക്കു ദൈവത്തിന്റെ പിന്തുണയുണ്ടെന്നതിന്റെ തെളിവായി ദൈവം അത്ഭുതകരമായ അടയാളങ്ങൾ ചെയ്യാനുള്ള കഴിവ് കൊടുത്തു. (പുറപ്പാട് 4:1-9, 29-31; സംഖ്യ 17:10) ഭാഷാവരവും പുതിയ നിയമകാലഘട്ടത്തിൽ ഇതുപോലുള്ള അടയാളമായിരുന്നു. പുതുതായി രൂപംകൊണ്ട ക്രിസ്തീയസഭയ്ക്കു ദൈവത്തിന്റെ പിന്തുണയുണ്ടെന്നതിന്റെ തെളിവായിരുന്നു അത്.
ഭാഷാവരം എന്നത് മനുഷ്യന് ദൈവവുമായി സംവാദിക്കുന്ന ദൈവത്തിന്റെ ഭാഷയാണ്. ദൈവത്തെ അന്വേഷിക്കുന്നവർക്ക് പരിശുദ്ധാൽമാവിന്നെ തേടുന്നവർക്ക് ഇന്നും ദൈവം ഭാഷാവരം സമൃദ്ധിയായി നൽകുന്നു. നാം ഓരോരുത്തർക്കും ദിനംപ്രതി ദൈവത്തോട് സംസാരിക്കുന്നവരാകാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.