പെട്രോള്‍ – ഡീസല്‍ – മണ്ണെണ്ണ വില വര്‍ദ്ധനവ്, മത്സ്യമേഖലയ്ക്ക് ദോഷകരമായ കേന്ദ്ര സംസ്ഥാന നിയമങ്ങള്‍, മത്സ്യത്തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങളുടെ അപര്യാപ്തത, മത്സ്യഫെഡിന്റെ കാര്യക്ഷമതയില്ലായ്മ, തീരദേശ നിയന്ത്രണ നിയമം അനുസരിച്ച് അനുഭവിക്കുന്ന യാതനകളും പുനര്‍ഗേഹം പദ്ധതി അനുസരിച്ചുള്ള നിര്‍ബന്ധിത കുടിയൊഴിപ്പിക്കലും, ഉള്‍നാടന്‍ ജലാശയങ്ങളിലെ എക്കലും ചെളിയും നീക്കം ചെയ്യാത്ത അവസ്ഥ, ഉള്‍നാടന്‍ ജലാശയവും ജലസമ്പത്തും സംരക്ഷിക്കുന്നതിന് എം എസ് സ്വാമിനാഥന് കമ്മീഷന് ശുപാര്‍ശകള്‍ നടപ്പിലാക്കാത്ത അവസ്ഥ, കടലിലും ഉള്‍നാടന്‍ ജലാശയങ്ങളിലും ഉള്ള പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ഉണ്ടാക്കുന്ന പ്രതിസന്ധികള്‍, മത്സ്യത്തില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കല്‍, മണ്ണെണ്ണ ദൗര്‍ലഭ്യം പരിഹരിക്കാന്‍ 25 രൂപ നിരക്കില്‍ മണ്ണെണ്ണ നല്കുന്ന പ്രശ്നം, പ്രകൃതിക്ഷോഭം മൂലവും മത്സ്യസമ്പത്തിന്റെ കുറവുമൂലവും തൊഴില്‍ രഹിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് സാമ്പത്തിക പാക്കേജ് അനുവദിക്കുന്നതിനെ സംബന്ധിച്ച് , നിയമ വിരുദ്ധമായി നടത്തുന്ന കരിമണല്‍ ഖനനം അവസാനിപ്പിക്കുന്നത് സംബന്ധിച്ച്, മാരിടൈം സോണ്‍ നിയമം ഭേദഗതി ചെയ്യുന്നതിനെ സംബന്ധിച്ച്, തീരവും തീരദേശവാസികളേയും സംരക്ഷിക്കുന്നതിനെ സംബന്ധിച്ച് , മത്സ്യത്തൊഴിലാളി വിഭാഗങ്ങളെ പട്ടികജാതി/പട്ടിക വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന മണ്ഡല് കമ്മീഷന് ശുപാര്‍ശ നടപ്പിലാക്കുന്നതിനെ സംബന്ധിച്ച് മുതലായ വിഷയങ്ങള്‍ ഉയര്‍ത്തി സമരപ്രഖ്യാപന കണ്വെന്ഷന് നടത്തി. മെയ് 23 ന് മത്സ്യമേഖലയില്‍ പണിമുടക്ക് സംഘടിപ്പിക്കും.




മത്സ്യമേഖലയില്‍ വിവിധ തലങ്ങളില്‍ തൊഴിലെടുത്ത് ഉപജീവനം നടത്തിവരുന്നവരുടെ പ്രതിസന്ധി അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയും കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തു നിന്നും അനുകൂല സമീപനം സ്വീകരിക്കാത്തതുമായ സാഹചര്യത്തില്‍ കക്ഷി രാഷ്ട്രീയത്തിനതീതമായി മത്സ്യമേഖലയുടെ പുരോഗതി ലക്ഷ്യം വെച്ച് സ്വതന്ത്ര നിലപാട് എടുക്കാന്‍ തയ്യാറായ മത്സ്യത്തൊഴിലാളി മേഖലയിലെ സംഘടനകള്‍ ഒരു പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ രൂപീകരിച്ച ഐക്യപ്രസ്ഥാനമാണ് കേരള മത്സ്യ മേഖല സംരക്ഷണ സമിതി.
കേരള റീജണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍, അഖില കേരള ധീവര സഭ, കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്, കേരള ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷന്, കേരള ലാറ്റിന്‍ കാത്തലിക് അസ്സോസിയേഷന്, സ്വതന്ത മത്സ്യത്തൊഴിലാളി ഫെഡറേഷന് ഉള്‍നാടന്‍,മത്സ്യതൊഴിലാളി ഫോറം, കേരള ലേബര്‍ മൂവ്മെന്റ്, ട്രിവാന്‍ഡ്രം മത്സ്യതൊഴിലാളി ഫോറം തുടങ്ങിയ സംഘടനകള്‍ ഇപ്പോള്‍ സഹകരിക്കുന്നുണ്ട്.
സമ്മേളനം ചെയര്മാന് വി.ദിനകരന് എക്സ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജോസഫ് സേവ്യര്‍ കളപ്പുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ഫാ. തോമസ്സ് തറയില്‍, ജോസഫ് ജൂഡ്, അഡ്വ ഷെറി ജെ തോമസ്, , എ ദാമോദരന്‍, ഡോ. സാബാസ് ഇഗ്നേഷ്യസ്, പി പി ജോണ്‍, ബാബു തണ്ണിക്കോട് , ശ്രീ ബോസ്ക്കോ, , പി എം സുഗതന്, ബേസില്‍ മുക്കത്ത്, വി വി അനിൽ, പി കെ സുധാകരൻ, വിൻസ് പെ രിഞ്ചേരി, അഡ്വ ജസ്റ്റിൻ കരിപ്പാട്ട്, റോയ് പാളയത്തിൽ, ആഷ്ലിൻ പോൾ, ടി കെ സോമനാഥൻ എന്നിവർ പ്രസംഗിച്ചു.