ദൈവഭയമുള്ള വ്യക്തി എന്ന വിശേഷണം ബഹുമതിയായി വീക്ഷിക്കപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ദൈവത്തെ ഭയപ്പെടുക എന്ന ആശയം പഴഞ്ചനും ഉൾക്കൊള്ളാൻ പ്രയാസമുള്ളതുമാണെന്ന്‌ ഇന്ന്‌ അനേകരും വിചാരിക്കുന്നു. ‘ദൈവം സ്‌നേഹമാണെങ്കിൽ പിന്നെന്തിന്‌ ദൈവത്തെ ഭയപ്പെടണം, എന്ന് പലവിധ വ്യക്തിക്കൾ ചോദിച്ചേക്കാം. അവരെ സംബന്ധിച്ചിടത്തോളം ദൈവഭയം എന്നത്‌ അനഭികാമ്യവും തളർത്തിക്കളയുന്നതുമായ ഒരു വികാരമാണ്‌. എന്നാൽ യഥാർഥ ദൈവഭയത്തിനു വളരെ വിശാലമായ ഒരു അർഥമാണുള്ളത്‌;

ദൈവഭയം കേവലമൊരു തോന്നലോ വികാരമോ അല്ല. ദൈവത്തോടുള്ള ഗാഢമായ ഭക്തിയും ആഴമായ ആദരവും ദൈവത്തെ അപ്രീതിപ്പെടുത്താതിരിക്കാനുള്ള ശക്തമായ ആഗ്രഹവുമാണ്‌ ദൈവഭയം. ദൈവത്തിന്റെ വചനം അംഗീകരിക്കുന്നതും കർശനമായി പിൻപറ്റുന്നതും ശരിയും തെറ്റും സംബന്ധിച്ചുള്ള ദൈവഹിതത്തിന് അനുസ്യതമായി ജീവിക്കുന്നതും ദൈവഭയം നമ്മിൽ ഉടലെടുക്കുമ്പോഴാണ്. ഇന്ന് മനുഷ്യൻ ദൈവത്തെ ഭയപ്പെടുന്നതിന് പകരം, മനുഷ്യനെ ഭയപ്പെടുന്നു. ദൈവത്തെ ഭയപ്പെടുന്നവന് മനുഷ്യനെ ഭയപ്പെടേണ്ടതിന്റെ ആവശ്യമില്ല. നിയമാവര്‍ത്തനം 1 : 17 ൽ പറയുന്നു, ന്യായവിധി ദൈവത്തിന്റേതാകയാല്‍ നിങ്ങള്‍ മനുഷ്യനെ ഭയപ്പെടേണ്ടാ.

ദൈവത്തെ ഭയപ്പെടുന്നതിനു പകരം മനുഷഭയം പ്രകടമാക്കിയ ഇസ്രായേലിലെ ആദ്യത്തെ രാജാവായിരുന്ന സാവൂളിനെ ദൈവം തള്ളിക്കളഞ്ഞു എന്നാൽ ദൈവത്തെ ഭയപ്പെട്ട ദാവീദ് രാജാവിനെ ദൈവം സമ്യദ്ധിയായി അനുഗ്രഹിച്ചു. സുഭാഷിതങ്ങള്‍ 9 : 10 ൽ പറയുന്നു, ദൈവഭക്‌തിയാണ്‌ ജ്‌ഞാനത്തിന്റെ ഉറവിടം. ദൈവഭയം ജ്ഞാനത്തിനു പുറമേ സന്തോഷം, സമാധാനം, അഭിവൃദ്ധി, ദീർഘായുസ്സ്‌, പ്രത്യാശ, ആശ്രയം, ആത്മവിശ്വാസം തുടങ്ങിയ മനുഷ്യജീവിതത്തിന്റെ ഒട്ടുമിക്ക മേഖലകളിലും പ്രഭാവം ചെലുത്തുന്നു. നാം ഓരോരുത്തർക്കും ദൈവത്തെ ഭയപ്പെടുന്നവരാകാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ

Phone 9446329343

നിങ്ങൾ വിട്ടുപോയത്