PRAISE THE LORD

പ്രിയ സ്നേഹിതരേ, നമുക്കേവർക്കും തകർച്ചയുടെ ചില അനുഭവങ്ങൾ വന്നു ഭവിച്ചിട്ടുള്ളവരാണെന്നതിൽ തർക്കമില്ല-അന്നേരം, ഏറെ തകർത്തു കളഞ്ഞല്ലോ എന്ന് ഓർത്ത് വല്ലാതെ വേദനിക്കുന്ന നാളുകൾ ആയിരുന്നാലും, അവയെല്ലാം നമ്മെ ഏറെ മനോഹരമായും അതിബലവത്തായും മാറ്റേണ്ടതിനായും വന്നു ഭവിച്ചതായിരുന്നു എന്ന് പിന്നത്തേതിൽ നമുക്കു ബോധ്യമാകും.

ഞങ്ങളുടെയും (എന്റെ മാതാപിതാക്കൾ, ഭാര്യ, മുന്നു മക്കൾ. പ്രിയ സഹോദരങ്ങൾ) ജീവിതത്തിൽ ഒറ്റ ദിനം കൊണ്ടു എല്ലാം തകർന്നു പ്രതീക്ഷകൾ എല്ലാം അസ്തമിച്ച ഒരു ദിവസം ആയിരുന്നു ജൂലൈ 11.

അന്ന് ഞാൻ ഞങ്ങളുടെ പുരയിടത്തിലുണ്ടായിരുന്ന ഒരു മരംമുറിക്കുന്നതിനു ശ്രമിക്കുന്ന സമയത്ത് (ഏകദേശം 6 pm) 40 അടിയോളം ഉയരത്തിൽ നിന്ന് താഴെ വീണു. ശരീരം വല്ലാതെ നുറുങ്ങി തകർന്നു. നട്ടെലിലെ കശേരുക്കൾ പൊട്ടി ഉടഞ്ഞു. സുഷുമ്ന നാഡിയുടെ പ്രവർത്തനം നിലച്ചു. കൈകളും കാലുകളും അടക്കം ശരീരം മുഴുവനും തളർന്നു. അവിടെ നിന്ന് മെഡി: കോളേജിലേക്കു 1 മണിക്കൂർ ദൂരം. കാറിൽ കൂടെയുണ്ടായിരുന്നവർക്കോ പിന്നാലെ മറ്റു വാഹനങ്ങളിൽ വന്നിരുന്നവർക്കൊന്നും തന്നെ ആശുപത്രി വരെ ജീവനോടെ എത്തിക്കാം എന്ന പ്രതീക്ഷ ഇല്ലായിരുന്നു.

വാവിട്ട് നിലവിളിക്കാൻ തോന്നിയിട്ടും ഹൃദയം തകർന്ന് കവിൾത്തടങ്ങളിലൂടെ കണ്ണുനീർ ഒഴുകുന്ന പിതാവിന്റെ മടിയിൽ കിടത്തി കാർ അശുപത്രി വരെ എത്തി, അത്യാഹിത വിഭാഗത്തിൽ പ്രാഥമിക ചികിത്സയ്ക്കു തുടങ്ങുമ്പോൾ ഡോക്ടർമാർക്കും യാതൊരു പ്രതീക്ഷകളും ഇല്ലായിരുന്നു. വൈദ്യശാസ്ത്രം ഒരു വരദാനം തന്നെയാണ്, എന്നിരുന്നാലും പ്രതീക്ഷിക്കേണ്ട വിഷയങ്ങൾക്കു പരിമിഥിയുണ്ടെന്ന കാര്യം ഏവർക്കും നന്നായ് അറിയാവുന്നതാണല്ലോ, രണ്ടു മണിക്കൂറിലധികം ഇനി ഈ ശരീരത്തിൽ ജീവനുണ്ടാവാൻ സാധ്യത ഇല്ലെന്നു പറഞ്ഞ സ്ഥാനത്ത് അവിടെ തന്നെ 25 ദിവസങ്ങൾ മുന്നോട്ടു പോയി. അന്നേരം മറ്റൊരു ആശുപത്രിയിലേക്കു മാറ്റി. അവിടെയും പ്രതീക്ഷയുള്ള ഒരു വാക്കും ഡോക്ടേഴ്സിൽ നിന്നും ഉണ്ടായില്ല. അവിടെയും ചില സർജ്ജറികൾ ചെയ്തു അസ്ഥികളിൽ കമ്പികളും സ്റ്റീൽ പ്ലേറ്റുകളും പിടിപ്പിച്ചു,ഉണ്ടായിരുന്ന ട്യൂബുകൾക്ക് പകരം പുതിയവ പിടിപ്പിച്ചു വീട്ടിലേയക്കു വിട്ടു. പിന്നെ അവസ്ഥകൾ വളരെ വഷളായി അവസാനമായി ഒരു നോക്കു കാണാൻ ഒരാഴ്ചയോളം ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളുമൊക്കെ വന്നു കൊണ്ടേ യിരുന്നു.

ഇനി ഒരു ചികിത്സ ഈ ശരീരത്തിൽ ചെയ്യേണ്ട, ആയിരം രൂപ നിങ്ങൾ വെള്ളത്തിൽ വലിച്ചെറിയുന്നു എന്നു കരുതി ചിലവാക്കുന്നതിലുപരി മറ്റൊന്നും ചെയ്യേണ്ട എന്ന് ഡോക്ടർമാർ പോലും പ്രിയപ്പെട്ടവരോടു പറഞ്ഞു. കാരണം എന്റെ ശരീരം അഴുകി പുഴുക്കൾ കൊണ്ടു നിറഞ്ഞു കഴിഞ്ഞിരുന്നു, അസഹനീയമായ ദുർഗന്ധം, ഒപ്പം ആഴത്തിലുള്ള വലിയ വ്രണങ്ങളും. കാണുന്നവർക്കാർക്കും ടോക്ടർമാർ പറയുന്നതിലധികം ഒന്നും പറയാനില്ലായിരുന്നു. സ്നേഹമുള്ളവരാരും ഇവനിനി ജീവിച്ചിരിക്കണം എന്നു പ്രാർത്ഥിച്ചിട്ടുണ്ടാവില്ല.ഉണ്ടായിരുന്ന വസ്തുവകകളെല്ലാം നഷ്ടപ്പെട്ടു കടത്തിന് മേൽ കടം. പ്രിയഭാര്യയും മക്കളും മാതാപിതാക്കളും അനുഭവിക്കുന്ന കഷ്ടത ഏറെയായിരുന്നു. ഈ സമയത്തും അവർക്കു മാത്രം പ്രതീക്ഷ നഷ്ടമായില്ല: അതിനു കാരണം, മെഡി:കോളേജിൽ കിടന്നിരുന്നപ്പോൾ അസഹനീയ വേദന അനുഭവിച്ചു ഞാൻ മരണത്തോടു മല്ലിടുന്ന ഒരു ദിവസം എന്റെ പ്രിയപ്പെട്ടവൾ കണ്ണുനീരോടെ പ്രാർത്ഥിച്ചു കൊണ്ടിരിക്കുബോൾ വിശുദ്ധസത്യവേദപുസ്തകത്തിലെ118 -ാം സങ്കീർത്തനത്തിലെ ഒരു വചനം ആരോ സംസാരിക്കുന്നതു പോലെ തോന്നി. അത് ഇപ്രകാരം ആയിരുന്നു.”നീ മരിക്കയില്ല ജീവനോടെയിരുന്നു എന്റെ പ്രവൃത്തികളെ ഘോഷിക്കും.” ഇത് സ്രഷ്ടാവായസ്വർഗ്ഗസ്ഥ പിതാവിന്റെ ശബദമായിരുന്നു. അവിടുന്നു വാക്കു മാറുന്ന കർത്താവല്ല. പരിമിധികൾ ഉള്ള ലോകത്തിലെശാസ്ത്രങ്ങൾ പരാചയപെടുന്നതാണ്: എന്നിരുന്നാലും ആകാശവും ഭൂമിയും ഒഴിഞ്ഞു പോയാലും നീക്കം വരാത്ത ജീവനുള്ള വചനങ്ങൾക്കു പരാചയം ഇല്ല പ്രിയരേ, അതു കൊണ്ടു തന്നെയാണ് തിരുവചനം ലോകത്തിൽ ജീവനായ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതും.

ഒരു പരാധികളും ഇല്ലാതെ എന്നെ സുശ്രൂഷിക്കുതിനൊപ്പം, സ്വർഗ്ഗസ്ഥ പിതാവിൽ നിന്നും ലഭിച്ച അത്ഭുതവചനത്തെ- അബ്രഹാമിനെപ്പോലെ ആശക്കു വിരോധമായ് ആശയോടെ വിശ്വസിച്ച എന്റെ പ്രിയപ്പെട്ടവർ (3പിഞ്ചു പെൺമക്കളടക്കം) എപ്പോഴും ഉയരത്തിലേയ്ക്ക് കൈകളുയർത്തി നിലവിളിച്ച നിലവിളി തമ്പുരാൻ കേട്ടു. ലോകം മരിച്ചു പോകും എന്നു പറഞ്ഞ ഇടത്ത്, “നിന്നെ എനിക്കാവശ്യമുണ്ട്, നീ ജീവനോടെ കുറച്ചു നാളുകൾ കൂടെ ഇരുന്ന് എന്റെ പ്രവൃത്തികളേ ഘോഷിക്കുന്ന, എന്റെ കരങ്ങളിലെ ഒരു അത്ഭുത ഉപകരണമാക” എന്ന് പറഞ്ഞു ആ മാർവ്വോടു ചേർത്തണച്ച പൊന്നു പിതാവിന്റെ കൃപ വർണ്ണിപ്പാനാവുന്നതിലും വലുതാണ്.അത് അതി മനോഹരം തന്നെയാണ്. “ബലഹീനതകളിൽ എന്റെ കൃപ നിന്നെ ശകതീകരിക്കും” എന്നു ബലപ്പെടുത്തുന്ന രക്ഷകന്റെ ഇൻപശബ്ദം ഇടവിടാതെ എന്റെയും കാതുകളിൽ ആശ്വാസമായ് കേൾക്കുന്നുണ്ട്. അവിടുത്തെ ആത്മശക്തി എന്നെ ശക്തനാക്കി മാറ്റുന്നു.പ്രിയരേ,ജീവിതത്തിലെ ഒരു ദുരന്തങ്ങളും തകർച്ചയല്ല. അത് കുശവൻ കുറെക്കൂടെ മാറ്റുള്ളതയ് നമ്മെ പണിയുന്നതിനായാണെന്നു ഓർക്കുക. ഈ നല്ലതാതനായ് നാളെല്ലാം സാക്ഷിയാകുന്നതിനും തകർച്ചയിലൂടെ പോയ്കൊണ്ടിരിക്കുന്ന അനേകർക്ക് ആശ്വാസമായ് മാറുന്നതിനും തിരുകൃപ തരുന്നതോർത്ത് തിരുനാമത്തെ നന്ദിയോടെ സ്തുതിക്കുന്നു. സ്നേഹിതരേ നിങ്ങൾ ഇന്ന് ഏതെങ്കിലും തകർച്ചകൾ ഓർത്തു കുറെക്കൂടെ തകരുകയാണോ. അതെല്ലാം സകലത്തിന്റെയും സ്രഷ്ടാവ് മേൽത്തരമായ ഒരു മാറ്റത്തിലേയ്ക്ക് നിങ്ങളെയും നയിക്കും എന്നതിൽ തർക്കമില്ല.

GOD BLESS YOU ALL 🙏🙏🙏

A.L. Vincent Vellanad

നിങ്ങൾ വിട്ടുപോയത്