അൽഫോൻസ് കണ്ണന്താനം രാജ്യസഭയിൽ മുല്ലപ്പെരിയാറിൽ പുതിയ ഡാമിന്റെ ആവശ്യകതയെയപ്പറ്റി വികാരനിർഭരമായി പറഞ്ഞത്.
ഇതൊരു സുർക്കി ഡാം ആണ് സർ,മനുഷ്യൻ ഉണ്ടാക്കിയ എല്ലാ വസ്തുക്കൾക്കും കാലാവധി ഉണ്ട് സർ , എങ്ങനെയാണ് സാർ സുർക്കി കൊണ്ടുണ്ടാക്കിയ ഒരു ഡാമിന് 125 വർഷങ്ങൾ അതിനജീവിക്കാനാവുക?
ഞങ്ങൾ കോടതിയിൽ തോറ്റു ,1895 നിർമിച്ചതാണെങ്കിലും നിങ്ങൾക് ഒരു പുതിയ ഡാമിന്റെ ആവശ്യമില്ല എന്ന് കോടതി വിധിച്ചു.
ഈ ഡാം പൊട്ടിയാൽ കേരളത്തിന്റെ അഞ്ചു ജില്ലകൾ ഇല്ലാതാകും സർ ,ഈ ജില്ലകൾ ഒഴുകി പൂർണ്ണമായി ഒഴുകിപ്പോകും ,മുപ്പത്തിഅഞ്ചു ലക്ഷം ജനങ്ങൾ മരിക്കും.ലോക ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം ഇതായിരിക്കും സർ.
ഒരു മനുഷ്യനു ഇരുനൂറു വർഷങ്ങൾ ജീവിച്ചിരിക്കുവാൻ സാധ്യമല്ല സർ ,ഭാരതത്തിലെ ഒരു മനുഷ്യന്റെ ജീവകാലം അറുപത്തി അഞ്ചാണെങ്കിൽ കേരളത്തിൽ അത് എഴുപത്തി അഞ്ചെങ്കിലും ഉണ്ടായിരിക്കും സർ ,എല്ലാ വസ്തുക്കൾക്കും കാലാവധി ഉണ്ട് സർ , എങ്ങനെയാണ് സാർ സുർക്കി കൊണ്ടുണ്ടാക്കിയ ഒരു ഡാമിന് 125 വർഷങ്ങൾ അതിനജീവിക്കാനാവുക? കേരളത്തിലെ മുപ്പത്തി അഞ്ചു ലക്ഷത്തോളം മനുഷ്യർക്ക് ഉറങ്ങാൻ സാധിക്കുന്നില്ല സർ .
നമ്മൾക് പുതിയ ഡാം നിർമ്മിക്കണം, തമിഴ്നാടിനു ആവശ്യമുള്ള വെള്ളം നൽകാം സർ ,ആവശ്യമുള്ള വൈദ്യുതി അവർ ഉല്പാദിപ്പിച്ചോട്ടെ,ആവശ്യമുള്ള മീൻ പിടിച്ചോട്ടേ ,എങ്കിലും കേരളത്തിലെ ജനങ്ങളെ സമാധാനത്തോടെ ഉറങ്ങാൻ അനുവദിക്കൂ സർ .
ബഹുമാനപ്പെട്ട മന്ത്രി, നിങ്ങൾ ഒരു അത്യധികം കഴിവുള്ള അധികാരമുള്ള ഒരു വ്യക്തിയാണ് അങ്ങയ്ക് ഞങ്ങള്ക് വേണ്ടി വളരെയധികം കാര്യങ്ങൾ ചെയ്യാനാകും ,സഭയോടും രാജ്യത്തോടും പ്രധാനമന്ത്രിയോടും കാര്യങ്ങൾ വ്യക്തമാക്കൂ സർ , ഇന്ത്യ ഒന്നാണ് സർ,ഇന്ത്യയിലെ ജനങ്ങൾ ഒന്നാണ് സർ ….
ഞാൻ എൻ്റെ അമ്മ എന്നെ ഗർഭം ധരിച്ചത് മഹാരാഷ്ട്രയിലാണ്, ജനിച്ചത് കേരളത്തിലാണ് ,പഠിച്ചത് കേരളത്തിലാണ് ,ഷില്ലോങിലാണ് ,എം എൽ എ ആയത് കേരളത്തിലാണ് ,ഇപ്പോൾ രാജ്യസ്ഥാനിൽ നിന്നുമുള്ള ഒരു എംപിയാണ് ,നമ്മൾ എല്ലാവരും ഈ രാജ്യത്തിൻറെ ഭാഗമാണ്, നമ്മൾ ഒന്നാണ് സർ ഭാരതത്തിലെ ഓരോ ജീവനും സംരക്ഷിക്കേണ്ടത് നമ്മുടെ ബാധ്യത ആണ് സർ ..ഇക്കാര്യത്തിൽ ഞങ്ങൾ തോൽക്കുകയാണ് സർ .
ഞങ്ങൾ കേരളത്തിലെ ജനങ്ങൾ ആരുടെയും കാലുകൾ സ്പർശിക്കുന്നത് അഭിമാനമായി കാണുന്നില്ല സാർ , എന്നാൽ നോർത്ത് ഇന്ത്യയിൽ അങ്ങനല്ല ,കാലുകൾ സ്പർശിച്ച് വണങ്ങുന്നത് അവിടെയൊരു ദൈവിക കാര്യമാണ് ,എല്ലാവരുടെയും കാലുകൾ സ്പർശിച്ചു വണങ്ങുവാൻ തയാറാണ് സർ ,ഞങ്ങളെ ജീവിക്കാൻ അനുവദിക്കൂ….
Sanal Cherthala
ന്യൂദല്‍ഹി:ഡാം സുരക്ഷാ ബില്ലിന്മേല്‍ നടന്ന ചര്‍ച്ചയില്‍ കേരളത്തിന് വേണ്ടി വാ തുറക്കാതെ ഇടത് എംപിമാര്‍. തമിഴ്നാട്ടിലെ ഡിഎംകെ സര്‍ക്കാരിനെയും സ്റ്റാലിനെയും പിണക്കാതെ സിപിഎം എംപിമാര്‍ നിലപാടെടുത്തപ്പോള്‍ മലയാളിക്കും കേരളത്തിനും വേണ്ടി സംസാരിച്ചത് അല്‍ഫോണ്‍സ് കണ്ണന്താനം മാത്രം. ഡാം സുരക്ഷാ ബില്‍ ഇന്നലെ വൈകിട്ട് രാജ്യസഭയില്‍ പാസായി. 29നെതിരെ 80 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. 2019ല്‍ ലോക്സഭ പാസാക്കിയ നിയമമാണിത്.
ബുധനാഴ്ച രാജ്യസഭയില്‍ ബില്‍ ചര്‍ച്ചയ്ക്കെടുക്കാന്‍ ശ്രമിക്കവേ മലയാളി എംപിമാര്‍ ആരും സഭയില്‍ ഇല്ലാതിരുന്നതില്‍ സഭാധ്യക്ഷന്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ രാവിലെ മുതല്‍ രാജ്യസഭയില്‍ ബില്ലിന്മേല്‍ വിശദമായ ചര്‍ച്ച ആരംഭിച്ചത്. കക്ഷി രാഷ്ട്രീയ ഭേദമന്യേ തമിഴ്നാട്ടില്‍ നിന്നുള്ള എംപിമാര്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഒറ്റക്കെട്ടായി അണിനിരന്നു. അണ്ണാഡിഎംകെ നേതാവ് നവനീത കൃഷ്ണനും എംഡിഎംകെയുടെ വൈക്കോയും ഡിഎംകെയുടെ ഇളങ്കോവനും ഡാം സുരക്ഷാ ബില്ലിന്മേല്‍ നടന്ന ചര്‍ച്ചയില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാടിന് വേണ്ടി പ്രതിരോധം തീര്‍ത്തപ്പോള്‍ കേരളത്തിന് വേണ്ടി സംസാരിച്ച ശിവദാസന്‍ മുല്ലപ്പെരിയാറെന്ന പേരേ മിണ്ടിയില്ല.
ഡാം സുരക്ഷാ ബില്‍ ഫെഡറലിസത്തിന് എതിരാണെന്നും ബില്ലിന്റെ നിയമ സാധുത പരിശോധിക്കപ്പെടേണ്ടതാണെന്നുമായിരുന്നു ശിവദാസന്റെ ആവശ്യം. അന്തര്‍നദീജല തര്‍ക്ക വിഷയങ്ങളില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് പ്രയോജനകരമായ നിരവധി വ്യവസ്ഥകളുള്ള ബില്ലിനെ ശിവദാസന്‍ തമിഴ്നാടിന് വേണ്ടി എതിര്‍ക്കുകയായിരുന്നോ എന്ന ചോദ്യം പോലും ഉയരുന്നുണ്ട്.
ഡാം സുരക്ഷാ ബില്ലിന്മേല്‍ നടന്ന ചര്‍ച്ചയില്‍ കേരളത്തിനെതിരെ നിശിത വിമര്‍ശനമാണ് തമിഴ്നാട് എംപിമാര്‍ നടത്തിയത്. എല്ലാവരും മുല്ലപ്പെരിയാര്‍ കേന്ദ്രീകരിച്ചു മാത്രമാണ് സംസാരിച്ചത്. കേരളം തമിഴ്നാട്ടില്‍ നിന്നുള്ള പിഡബ്ല്യുഡി ഉദ്യോഗസ്ഥരെ ഡാമിലെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതില്‍ നിന്ന് തടയുന്നതായി നവനീത കൃഷ്ണന്‍ കുറ്റപ്പെടുത്തി. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് കേരളം നിരന്തരം വ്യാജ പ്രചാരണം നടത്തുകയാണെന്നും രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വൈക്കോ ആരോപിച്ചു. രണ്ടായിരം വര്‍ഷം പഴക്കമുള്ള ഡാമുകള്‍ വരെ ഉള്ള നാടാണിതെന്നും വ്യാജ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും ഡിഎംകെ നേതാവ് ഇളങ്കോവനും സഭയില്‍ ആവശ്യപ്പെട്ടു.
എന്നാല്‍ മുല്ലപ്പെരിയാറിലെ യഥാര്‍ത്ഥ അവസ്ഥ സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത് കണ്ണന്താനത്തിന്റെ പ്രസംഗമാണ്. മുല്ലപ്പെരിയാറിന് എന്തെങ്കിലും സംഭവിച്ചാല്‍ അഞ്ചു ജില്ലകള്‍ ഒലിച്ചു പോകുമെന്ന് കണ്ണന്താനം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ദുരന്തമായി ഇതു മാറും. കേന്ദ്രസര്‍ക്കാരും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രശ്ന പരിഹാരത്തിന് പ്രയത്നിക്കണമെന്നും കണ്ണന്താനം ആവശ്യപ്പെട്ടു.
അന്തര്‍ സംസ്ഥാന നദീജല തര്‍ക്കം, ഡാം തര്‍ക്കങ്ങള്‍ തുടങ്ങിയവ പരിഗണിക്കുന്നതിനായി ദേശീയ-സംസ്ഥാന തലത്തില്‍ വിവിധ കമ്മറ്റികള്‍ രൂപീകരിക്കാനും ദേശീയ ഡാം സുരക്ഷാ കമ്മീഷന്‍ രൂപീകരിച്ച് തര്‍ക്ക വിഷയങ്ങള്‍ കേന്ദ്രീകൃത പരിശോധന നടത്താനും ലക്ഷ്യമിട്ടുള്ളതാണ് ഡാം സുരക്ഷാ ബില്‍. തര്‍ക്കമുള്ള ഡാമുകളില്‍ ദേശീയ തലത്തിലുള്ള സമിതിക്ക് ഉത്തരവാദിത്വം ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. ബില്‍ സെലക്ട് കമ്മറ്റിക്ക് വിടണമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടെങ്കിലും ആവശ്യങ്ങള്‍ വോട്ടിനിട്ട് തള്ളി.