കേരളം മറ്റൊരു “ബെർഗമോ” ആകാനുള്ള എല്ലാ സാധ്യതകളും ഈ ചിത്രം വ്യക്തമാക്കുന്നു…
കൺമുമ്പിൽ കാണുന്ന അനുഭവം ഇവിടെ ഞാൻ കോറിയിടുന്നത് ആർക്ക് എങ്കിലും നന്മയായ് ഭവിക്കട്ടെ എന്ന പ്രതീക്ഷയോടെ ആണ്. കൊറൊണ സംഹാര താണ്ഡവമാടിയ ഇറ്റലിയിൽ നീണ്ട മൂന്നു മാസത്തെ ലോക്ക് ഡൗണിന് ശേഷം ജൂൺ മാസം അവസാനം വെറും 100 പേർക്ക് മാത്രമായിരുന്നു പുതുതായ് കൊറോണ കേസ് റിപ്പോർട്ട് ചെയ്തത്. സമ്പത്ത് വ്യവസ്ഥയുടെ പകുതിഭാഗം ടൂറിസത്തിൽ നിന്നായതിനാൽ ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ രാജ്യം മുഴുവൻ ലോക്ഡോൺ പിൻവലിച്ചു ടൂറിസത്തിന് വേണ്ടി തുറന്നുകൊടുത്തു ഇറ്റാലിയൻ ഗവൺമെൻ്റ്. എന്നാൽ സെപ്റ്റംബർ പകുതിയോട് കൂടി കൊറോണ വളരെയധികം വർദ്ധിക്കുകയും ഒക്ടോബർ, നവംബർ മാസങ്ങളിൽ 40,000 നും 30,000 നും ഇടയിൽ പുതിയ കേസുകൾ അനുദിനവും റിപ്പോർട്ട് ചെയ്തു. ദിവസവും അഞ്ഞൂറിനും ആയിരത്തിനും ഇടയിൽ ആൾക്കാർ മരണമടഞ്ഞു… ഇന്നും ഇരുപതിനായിരത്തിന് അടുത്ത് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നു, നൂറുകണക്കിനാളുകൾ ദിവസവും മരിക്കുകയും ചെയ്യുന്നതിനാൽ അടുത്ത ഏപ്രിൽ 30 വരെ അടിയന്തരാവസ്ഥ നീട്ടിവയ്ക്കാൻ ഇന്നലെ ഇറ്റാലിയൻ ഗവൺമെൻ്റ് തീരുമാനിച്ചു.
നമ്മുടെ കൊച്ച് കേരളത്തിൽ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും ഇല്ലാതെ ഈ ചിത്രത്തിൽ കാണുന്നതുപോലെ ആളുകൾ തടിച്ചുകൂടുന്നത് നാശത്തിൻ്റെ തുടക്കമാണ്… “അവനവൻ സൂക്ഷിച്ചാൽ അവനവന് കൊള്ളാം”.
സ്നേഹപൂർവ്വം,
സി. സോണിയ തെരേസ്