Though an army encamp against me, my heart shall not fear
(Psalm 27:3) 💜

പൂർണ്ണമായും കർത്താവിൽ ആശ്രയിക്കുന്നവന്റെ ഹൃദയം ഭയം അറിയുകയില്ല, കാരണം കർത്താവിൻറെ വലതുകരം അവനെ താങ്ങുന്നു. തിരുവചനത്തിലേക്ക് നോക്കിയാൽ, ജീവിതത്തിൽ വളരെയേറെ ദുഃഖിച്ച ഒരു വ്യക്തിയാണ് ദാവീദ് രാജാവ്. ദാവീദ് രാജാവാണ് പ്രസ്തുത വചനത്തിലൂടെ പറയുകയാണ്, പ്രശ്നങ്ങൾ ജീവിതത്തിൽ ഉണ്ടായാലും ഞാൻ ഭയം അറിയുകയില്ല എന്ന്. ആട്ടിടയനായ, പൊക്കം കുറഞ്ഞ ദാവീദ് ഗോലിയാത്ത് എന്ന മല്ലനായ മനുഷ്യനെ നേരിട്ടപ്പോൾ, ഇസ്രായേൽ സൈന്യവും ഫെലിസ്ത്യർ സൈന്യവും ഒന്നടങ്കം ദാവീദിന്റെ രൂപം നോക്കി പുച്ഛിച്ചുതള്ളി. എന്നാൽ ദാവീദ് ഗോലിയാത്തിനെ നേരിട്ടപ്പോൾ ദാവീദ് ആദ്യം തന്നെ മനസ്സുകൊണ്ട് ഗോലിയാത്തിന് എതിരെയുള്ള യുദ്ധത്തെ വിജയിച്ചു, രണ്ടാമത് ശക്തികൊണ്ടും വിജയിച്ചു. കർത്താവിൻറെ കരം ദാവീദിന്റെമേൽ ഉള്ളതുകൊണ്ടാണ് ദാവീദിന് മനസ്സുകൊണ്ടും ശക്തികൊണ്ടും വിജയിക്കാൻ കഴിഞ്ഞത്.

നാം ഓരോരുത്തരുടെയും ജീവിതത്തിൽ, പ്രശ്നങ്ങൾ വരുമ്പോൾ, ആദ്യം നാം വിജയിക്കേണ്ടത് മനസ്സ് കൊണ്ടാണ്. സാത്താനിക ശക്തികൾ ചിന്തകൾ കൊണ്ടും, പ്രലോഭനങ്ങൾ കൊണ്ടും നാം ഓരോരുത്തരുടെയും മനസ്സിനെ കീഴ്പ്പെടുത്തുവാൻ ശ്രമിക്കും. നാം ഓരോരുത്തരും ദൈവിക ശക്തിയാൽ സാത്താനിക ചിന്തകളെ കീഴ്പ്പെടുത്തണം. കർത്താവ് അമ്മയുടെ ഉദരത്തിൽ വച്ചുതന്നെ നാം ഓരോരുത്തരുടെയും ഭാവിയെ നിർണ്ണയിച്ചതാണ്, ആയതിനാൽ സാഹചര്യങ്ങളുടെ മുൻപിൽ തകർന്നു പോകുന്നതല്ല നാം ഒരോരുത്തരുടെയും ജീവിതം. നിങ്ങളുടെ പ്രശ്നങ്ങളെ കർത്താവിൻറെ കരങ്ങളിൽ സമർപ്പിച്ചു, പൂർണ്ണ ശക്തിയോടെയും, പൂർണ്ണ ഹൃദയത്തോടെയും, മനസ്സിൽ ശക്തി നേടുക.

നാം ഒരോരുത്തരുടെയും, അനുഗ്രഹങ്ങളിലും, പ്രതികൂലസാഹചര്യങ്ങളിലും, പൂർണ്ണ വിശ്വാസത്തോടെ കർത്താവിനെ സ്തുതിക്കുക. ജോബ് തൻറെ പ്രതികൂല സാഹചര്യത്തിൽ, പലവിധ കുറ്റപ്പെടുത്തലുകൾ ഉണ്ടായിട്ടുപോലും, പൂർണ്ണ വിശ്വാസത്തോടെ ദൈവത്തെ മുറുകെ പിടിച്ചു. അനുഗ്രഹങ്ങൾ ഉണ്ടാവുമ്പോൾ മാത്രമല്ല, പ്രതികൂല സാഹചര്യങ്ങളിലും ദൈവത്തിൽ പൂർണ്ണ വിശ്വാസം അർപ്പിച്ചുകൊണ്ട്, പൂർണ്ണ സന്തോഷത്തോടും, പൂർണ്ണ ആൽമാവോടും, പൂർണ്ണ ഹൃദയത്തോടും കൂടി ദൈവത്തെ സ്തുതിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.





“നന്മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.
Good morning. May God bless you today, Tuesday, in a very special way with all the blessings of the day🙏




