ഇന്നു മുതൽ കേരളത്തിലെ വിവിധ തീയറ്ററുകളിൽ വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച സിനിമ, “The Face of the Faceless” (ദ് ഫെയ്സ് ഓഫ് ദ് ഫെയ്സ് ലെസ്) എന്ന പേരിൽ പുറത്തിറങ്ങുകയാണ്.
മികച്ച നടിക്കുള്ള സ്റ്റേറ്റ് അവാർഡ് കിട്ടിയ വിൻസി അലോഷ്യസ് ആണ് സിസ്റ്റർ റാണി മരിയയുടെ വേഷത്തിൽ എത്തുന്നത്… സുവിശേഷ വേലയ്ക്കിടെ കുത്തുകൊണ്ട് അവർ രക്തസാക്ഷിത്വം വരിച്ചു… അവരുടെ സഹോദരി ആ പ്രതിക്ക് മാപ്പ് കൊടുത്തുകൊണ്ട് അയാളുടെ കൈയിൽ രാഖി കെട്ടികൊണ്ട് അയാളെ സഹോദരനായി സ്വീകരിച്ചു…
അത് ആ മൃഗത്തെയും മനുഷ്യൻ ആക്കി…ഒരു വശത്ത് നമ്മൾ നീതിക്കായി മുറവിളി കൂട്ടുന്ന സന്ദർഭങ്ങൾ ഒരുപാടുണ്ട്… നമ്മുടെ സ്വന്തക്കാർക്ക് പ്രത്യേകിച്ച് സ്ത്രീകൾക്ക് ഒരു അപകടം ഉണ്ടാവുമ്പോൾ… ആ പ്രതികളെ കൊല്ലണം എന്നത് എല്ലാവരുടെയും മനസ്സിൽ ആദ്യം വരുന്ന ചിന്തയാണ്… അവിടെയാണ് സിസ്റ്ററിന്റെ കുടുംബം വ്യത്യസ്തമാവുന്നതത്.
യഥാർത്ഥ ക്രൈസ്തവൻ അങ്ങനെയാണ്… അവന്റെ ജീവിതം കുരിശിലെ ക്രിസ്തുവിനെപോലെ ആവണം… കുരിശിൽ കിടക്കുമ്പോഴും അവൻ പ്രാർത്ഥിച്ചത് “ഇവർ ചെയ്യുന്നത് എന്താണെന്ന് ഇവർക്ക് അറിയില്ല…
ഇവരോട് ക്ഷമിക്കണം എന്നാണ് “… നമ്മളെ ദ്രോഹിക്കുന്നവരെ സ്നേഹിക്കുക… അവർക്ക് വേണ്ടി പ്രാർത്ഥിക്കുക.. നമ്മുടെ പ്രാർത്ഥന അവരുടെ ശിരസ്സിന് മുകളിൽ ഒരു തീക്കട്ട പോലെ ഉണ്ടാവും.. അത് അവരെ മാറ്റി എടുക്കും…ഞാൻ ഇപ്പോൾ പറഞ്ഞ കാര്യം എന്റെ ജീവിതത്തിൽ നടപ്പിലാക്കാൻ എനിക്ക് പറ്റുമോ എന്നുറപ്പില്ല.. പക്ഷെ , ഞാൻ അതിനു ശ്രമിക്കും…
ഒരു സന്യാസിനിയുടെ ജീവചരിത്രം ഇതുപോലെ സിനിമയായി കേരളത്തിലെ ബിഗ് സ്ക്രീനുകളിൽ ഇതിനു മുമ്പ് എത്തിയിട്ടില്ല.
ഇനി എന്നെങ്കിലും എത്തുമോ എന്നറിയില്ല. കുടുംബസമേതം എല്ലാവരും ഈ സിനിമ കണ്ട് ക്രൈസ്തവ സന്യസ്തരെ പ്രോത്സാഹിപ്പിക്കണം.
കാരണം ദൈവ സ്നേഹത്തേയും സഹോദര സ്നേഹത്തേയും പ്രതി സ്വന്തം ഭവനത്തെയും മാതാപിതാക്കളെയും ഉറ്റവരെയും സ്വദേശത്തെയും ഒക്കെ ഉപേക്ഷിച്ച് ഇന്ത്യയുടെ അല്ലെങ്കിൽ ലോകത്തിന്റെ ഏതെങ്കിലും ഒരു കുഗ്രാമത്തിൽ മറ്റുള്ളവർക്കായി മാറ്റി വച്ചിരിക്കുന്ന ഒരു ജീവിതമാണ് അവരുടെ….പരിശുദ്ധ കത്തോലിക്കാ സഭയുടെ ശക്തി എന്നത് പടുകൂറ്റൻ പള്ളികളോ, കോടാനുകോടി വരുന്ന സ്വത്തുക്കളോ നിക്ഷേപങ്ങളോ ഒന്നുമല്ല… നാല് ചുവരുകൾക്ക് ഉള്ളിൽ അടച്ചു പൂട്ടി കഴിയുന്ന , സമൂഹത്തിലേക്ക് ഇറങ്ങി ചെല്ലുന്ന ഇത്തരം വിശുദ്ധരുടെ ജീവിതം തന്നെയാണ്…
കക്കുകളി എന്ന വിദ്വേഷ നാടകം പ്രൊമോട്ട് ചെയ്ത ഗവണ്മെന്റ് പോലും ഈ വിശുദ്ധയുടെ ജീവിതം സിനിമ ആവുന്നത് അറിഞ്ഞില്ല…
ഓരോ കൊച്ചു സിനിമകൾ പോലും പ്രൊമോട്ട് ചെയുന്ന പല സിനിമ ഗ്രൂപുകളിൽ പോലും ഈ സിനിമ ഒരു ചർച്ച ആയിട്ടില്ല… അത് എപ്പോഴും അങ്ങനെ അല്ലെ വരൂ… കരിവാരിതേക്കാൻ ഒരുപാട് പേരുണ്ടാവും… നല്ലതിനെ അംഗീകരിക്കാൻ ആരും വരില്ല…