
1976 ജൂൺ 10 ന് പ്രവർത്തനമാരംഭിച്ച കുടുംബപ്രേഷിത കേന്ദ്രം 50 ാം വർഷത്തിലേക്ക് പ്രവേശിച്ചു. 2025 ജൂലൈ 12ന് ദമ്പതി വിശുദ്ധരായ ലൂയി- സെലിൻ വിശുദ്ധരുടെ തിരുനാൾ ദിനത്തിൽ *കെട്ടുറപ്പിന്റെ 50 വർഷം* എന്ന ആശയത്തോടെ ജൂബിലി വർഷം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. മാത്യു കിലുക്കൻ ജൂബിലി പതാക ഉയർത്തുകയും അതിരൂപത പ്രോ പ്രോട്ടോ സിഞ്ചെലൂസ് റവ. ഡോ. ജിമ്മി പൂച്ചക്കാട്ട് ജൂബിലി വർഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. 1976 ജൂൺ മുതൽ ഇന്ന് വരെ മുന്നേ പറക്കുന്ന അതിരൂപതയുടെ ദീർഘവീക്ഷണത്തെയും സീറോ മലബാർ സഭയ്ക്ക് നൽകിയ സംഭാവനകളെയും എടുത്തുപറഞ്ഞു.

വിവാഹ ഒരു കോഴ്സ് തുടങ്ങിയ അതിരൂപത എറണാകുളം അതിരൂപത്രയാണെന്നും, കടന്നു പോയ ഓരോ ഡയറക്ടർമാരും ആത്മാർത്ഥമായ സംഭാവനകൾ നൽകിയെന്നും പ്രസ്താവിച്ചു. ഈ ജൂബിലി വർഷം കൂടുതൽ കുതിക്കാനുള്ള നാളുകൾ ആവട്ടെ എന്ന് ഫാ. അഗസ്റ്റിൻ കല്ലേലി ആശംസയിലൂടെ അറിയിച്ചു. മുൻ ഡയറക്ടർമാരായിരുന്ന ഫാ. പോൾ മണവാളൻ, ഫാ. പോൾ കല്ലൂക്കാരൻ,ഫാ. സെബാസ്റ്റ്യൻ തോട്ടാപ്പിള്ളി,ഫാ. ജോർജ് മാങ്കുഴിക്കരി,ഫാ. സഖറിയാസ് പറനിലം, ഫാ. ആൻറണി പെരുമായൻ, ഫാ. വർഗിസ് പുളിക്കൽ, ഫാ. അഗസ്റ്റിൻ കല്ലേലി റിസോഴ്സ് ടീം ആയിരുന്ന ശ്രീ. റൈഫൻ ജോസഫ്, ശ്രീ. വിൻസെൻ്റ് ജോസഫ്, ശ്രീ. ജോസ് മഴുവഞ്ചേരി ,സി. ഗോൺസാഗ SABS എന്നിവരെ അനുമോദിക്കുകയും ആദരിക്കുകയും ചെയ്തു. തുടർന്ന് ജൂബിലി വർഷത്തിന്റെ കർമ്മ പദ്ധതി ഫാ. റിജു വെളിയിൽ (FACE) ശ്രീ. റൂബി മേജോ കോയിപറമ്പിൽ (എംസിസി) ശ്രീമതി ഡെയ്സിഅഗസ്റ്റിൻ (യൂദിത്ത്) അവതരിപ്പിച്ചു.അതിരൂപതയുടെ കുടുംബ കേന്ദ്രം കടന്നുവന്ന നാൾവഴികളുടെ അവതരണവും ഉണ്ടായിരുന്നു. തുടർന്ന്

വിശുദ്ധ ലൂയി സെലിൻ ദമ്പതികളുടെ നൊവേന ദേവാലയത്തിൽ ആരംഭിച്ചു. കറുക്കുറ്റി ഫൊറോന ഡയറക്ടർ ഫാ.കുര്യാക്കോസ് തേങ്ങാതറ കാർമികത്വം വഹിച്ചു. വചന സന്ദേശം നൽകിയത് ഫാ. ജേക്കബ് മുളവരിക്കൻ SDV ആണ്. ആഘോഷമായ പ്രദക്ഷിണം, തിരുശേഷിപ്പ് വണക്കം, സ്നേഹവിരുന്ന് ജൂബിലി ആഘോഷത്തിന്റെ നിറവിനു കാരണമായി. വിവിധ സന്യാസഭവനങ്ങളിൽ നിന്നും സിസ്റ്റേഴ്സും ഡിപ്പാർട്ട്മെൻറ് നിന്നും വൈദികരും മുൻ അസിസ്റ്റൻറ് ഡയറക്ടർ ഫാ. സാൻജോ കണ്ണമ്പിള്ളി, റവ.ഡോ. പോൾ തേലക്കാട്ട്, FACE Staff, നാട്ടുകാർ എന്നിവർ സാന്നിധ്യം കൊണ്ട് അനുഗ്രഹിച്ചു. കുടുംബപ്രേഷിത കേന്ദ്രം ഡയറക്ടർ ജോസഫ് മണവാളൻ, അസി.ഡയറക്ടമാർ ഫാ. റിജു വെളിയിൽ, ഫാ. ചാൾസ് തെറ്റയിൽ, സി. അലിൻ മരിയ CHF, സി. അഖില CMC, സി. റോസിറ്റ CSN, ശ്രീ. ബിജു പാറക്കൽ എന്നിവർ ജൂബിലി ഉദ്ഘാടന ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.