“How could it be that my way is not fair? And is it not instead your ways that are perverse?” (Ezekiel 18:25)✝️
ഓരോ ക്രിസ്ത്യാനിയുടെയും ജീവിത ലക്ഷ്യവും ആഗ്രഹവും ദൈവം പ്രസാദിക്കുന്ന ഒരു ജീവിതം നയിക്കുക എന്നതാണ്. പ്രസാദിക്കുക എന്ന പദത്തിന്റെ അർഥം മറ്റുള്ളവരിൽ സന്തോഷം കണ്ടെത്തുക , തൃപ്തിപ്പെടുത്തുക എന്നൊക്കെയാണ്. അനുദിന ജീവിത്തിൽ നാം മറ്റുള്ളവരെ പ്രസദി പ്പിക്കുവാൻ പാടുപെടുന്നവരാണ്. കുടുംബ ജീവിതത്തിൽ ഭാര്യ ഭർത്താവിനെയും, ഭർത്താവു ഭാര്യയെയും പ്രസാദിപ്പിക്കാൻ പാടുപെടുന്നു. എന്നാൽ വിഷമകരം എന്നു പറയട്ടെ ഇപ്പോഴത്തെ ക്രിസ്ത്യാനികൾ മനുഷ്യരെ പ്രസാദിപ്പിക്കുന്ന തിരക്ക് പിടിച്ച ജീവിതത്തിനു നടുവിൽ ദൈവം പ്രസാദിക്കുന്ന ജീവിതം നയിക്കുവാൻ വിട്ടുപോകുന്നു.
ദൈവത്തെ പ്രസാദിപ്പിക്കാൻ മനുഷ്യന് വേണ്ടതാണ് വിശ്വാസം (ഹെബ്രായർ 11:6). വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കുക അസാധ്യമാണ് എന്ന് ആണ് തിരുവചനം പറയുന്നത്. ദൈവം എപ്രകാരമാണ് നമ്മളോട് കരുണ കാണിക്കുന്നത് എന്നതിനെക്കുറിച്ച് നാം ചിന്തിച്ചിട്ടുണ്ടോ?. പല അപകടങ്ങളില് നിന്നും ദൈവം നമ്മളെ രക്ഷിച്ചിട്ടുണ്ട്. ആധ്യാത്മികവും ഭൗതികവുമായ പല അനുഗ്രഹങ്ങളും നമ്മൾക്ക് നൽകിയിട്ടുണ്ട്. അപ്പോഴൊക്കെ ദൈവം എന്നോട് കരുണ കാണിച്ചു എന്ന് നാം പറയാറുണ്ട്. എന്നാൽ ദൈവത്തിന്റെ ഏറ്റവും വലിയ കരുണ നമ്മുടെ പാപങ്ങൾ ക്ഷമിക്കുകയും ചെയ്തുപോയ പാപങ്ങളെ വിശുദ്ധീകരിക്കുകയും ചെയ്തു എന്നുള്ളതാണ്
നമ്മുടെ ജീവിതത്തിൽ കർത്താവിന്റെ കരുണ സജീവമാകുമ്പോൾ, പരീക്ഷണങ്ങളും കഷ്ടപ്പാടുകളും പഴയകാല കാര്യമായി മാറും. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ദൈവത്തിന്റെ കരുണ ആവശ്യമാണ്. നാം പാപിയാണെങ്കിലും, മാനസാന്തരപ്പെട്ട്, പാപങ്ങൾ എല്ലാം ഏറ്റു പറഞ്ഞ് വിശുദ്ധി പ്രാപിച്ചാൽ ദൈവത്തിന്റെ കരുണ ധാരാളമായി ചൊരിയും. നാം ഓരോരുത്തരുടെയും ജീവിതത്തിന്റെ മേൽ കർത്താവിന്റെ കരുണയും പ്രസാദവും ഉണ്ടായിരിക്കട്ടെ. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ❤