Do not work for the food that perishes, but for the food that endures to eternal life(John 6:27) ✝️

യേശു അഞ്ചപ്പവും രണ്ടുമീനും വർദ്ധിപ്പിച്ച് ആയിരക്കണക്കിന് ആൾക്കാരെ തൃപ്തിയാക്കിയ വാർത്ത തീർച്ചയായും ഗലീലിക്കടലിന്റെ തീരത്തുള്ള തിബേരിയാസിലും പരിസരപ്രദേശത്തും കാട്ടുതീപോലെ പടർന്നിരുന്നു. കടലിന്റെ മറുകരയിൽ യേശുവിനെ കണ്ടെത്തിയപ്പോൾ അപ്പം വർദ്ധിപ്പിച്ച മാന്ത്രിക പ്രവർത്തകനിൽ നിന്നും, തലേദിവസത്തെക്കാളും വലിയ ഒരു അത്ഭുതം ജനങ്ങൾ തീർച്ചയായും പ്രതീക്ഷിച്ചിരിക്കണം. എല്ലാമറിയുന്ന യേശുവിന് അവരുടെ മനോഗതം മനസ്സിലാക്കാൻ തീരെ ബുദ്ധിമുട്ടേണ്ടി വന്നില്ല എന്ന് അവിടുന്ന് ജനത്തിന് നൽകുന്ന മറുപടിയിൽനിന്നും വ്യക്തമാണ്

അത്ഭുതപ്രവർത്തകനായ ഈശോയെ മാത്രം അന്വേഷിക്കുന്ന പ്രവണത ഇന്നും നമ്മിലുണ്ട്. നശ്വരമായ അപ്പത്തിനു വേണ്ടിയാണ് പലപ്പോഴും അവിടുത്തെ സന്നിധിയിൽ അഭയം പ്രാപിക്കുന്നത്. ആത്മാവിന്റെ വിശപ്പടക്കാൻ കഴിവുള്ള അനശ്വരമായ അപ്പമാണ് അവിടുന്ന് എന്ന ബോധ്യത്തോടുകൂടി ആയിരിക്കണം ദൈവത്തെ അന്വേഷിക്കേണ്ടത്. നസറായനായ യേശു, സർവവും സൃഷ്ടിച്ച പിതാവായ ദൈവത്തിന്റെ ഏകജാതനാണെന്നുള്ള വിശ്വാസമാണ് ഈയൊരു ബോധ്യത്തിലേക്ക് നമ്മെ നയിക്കുന്നത്. തന്നോടൊപ്പം ആയിരിക്കുവാനും ജീവദായകമായ തന്റെ വചനങ്ങൾ ശ്രവിക്കുവാനുമായി എത്തിയ ജനക്കൂട്ടത്തിനു വേണ്ടിയാണ് ഈശോ അപ്പം വർധിപ്പിച്ചത്.

ശരീരത്തിന്റെ വിശപ്പടക്കാനല്ലായിരുന്നു അവർ യേശുവിനെ സമീപിച്ചത്. എന്നാൽ കരുണാമയനായ യേശുവാകട്ടെ, തന്റെ വചനത്തിലൂടെ അവരുടെ ആത്മാവിന്റെ വിശപ്പടക്കിയതിനൊപ്പം, അവർ ചോദിക്കാതെ തന്നെ അവരുടെ ശരീരത്തിന്റെ വിശപ്പും അടക്കി. കേവലം ചില കാര്യങ്ങൾക്ക് മാത്രമായി യേശുവിനെ അന്വേഷിക്കാതെ, ദൈവസന്നിധിയിൽ നമ്മെ മുഴുവനായും സമർപ്പിക്കാൻ നമുക്കാവുന്നുണ്ടോ? നാം ഓരോരുത്തർക്കും നിത്യജീവന്റ അനശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കാം.

“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.


Good morning. May God bless you today, Tuesday, in a very special way with all the blessings of the day
🙏

Phone 9446329343

നിങ്ങൾ വിട്ടുപോയത്