You not stir up or awaken love until it pleases.“
(Song of Solomon 2:7)
ദൈവം ജ്ഞാനം പകർന്നു നൽകിയ സോളമൻ രാജാവ് പറയുന്നത് പ്രേമം വീഞ്ഞിനെക്കാള്‍ മാധുര്യമുള്ളത് എന്നാണ് അതുപോലെ പ്രേമം വീഞ്ഞിനെക്കാൾ ലഹരിയുള്ളതും ആണ്. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ഉള്ള കാര്യം ആണ് നമ്മളെ ഒരാളാൽ സ്നേഹിക്കപ്പെടുക എന്നുള്ളതാണ്. ആ സ്നേഹത്തിനു വേണ്ടി പലപ്പോഴും ഇന്ന് ചെറുപ്രായത്തിൽ തന്നെ മാധുര്യമുള്ള പ്രേമത്തെ പല വ്യക്തികളും സമയാകും മുൻപെ തട്ടി ഉണർത്തുകയും എന്നാൽ അങ്ങനെ തട്ടി ഉണർത്തുന്ന പ്രേമം തെറ്റായ ബന്ധങ്ങളിൽ ചെന്നു ചാടാറുണ്ട്. നാം നമ്മുടെ പ്രേമം തട്ടി ഉണർത്തേണ്ടത് ദൈവം അനുവദിക്കുന്ന സമയത്ത് ആയിരിക്കണം.
ദൈവവചനം നോക്കിയാൽ തെറ്റായ പ്രേമബന്ധത്തിൽ പെട്ട് തകർന്നു പോയ വ്യക്തിയാണ് സാംസൺ. നമ്മുടെ ജീവിതത്തിൽ പ്രേമ ബന്ധമോ, വിവാഹ ബന്ധമോ ദൈവഹിതത്തിന് അനുസരിച്ച് തിരഞ്ഞെടുത്തില്ലെങ്കിൽ മുന്നോട്ട് ഉള്ള ജീവിതത്തിൽ വലിയ വില കൊടുക്കേണ്ടി വരും ചിലപ്പോൾ നമ്മളെ നിത്യമായ വേദനകളിലേയ്ക്ക് തള്ളിയിടും. സ്നേഹം നമ്മൾക്ക് എല്ലാവരോടും തോന്നാം, എന്നാൽ പ്രേമം തോന്നേണ്ടത് നമ്മുടെ പങ്കാളിയോട് മാത്രം ആയിരിക്കണം. ഇന്നത്തെ സമൂഹത്തിൽ വിവാഹത്തിനുശേഷം ദമ്പതികളിൽ പ്രേമം ഇല്ല പകരം ജീവിതത്തിനു വേണ്ടിയുള്ള നെട്ടോട്ടം ആണ്.
ദൈവം തന്നിരിക്കുന്ന പങ്കാളിയ്ലേയ്ക്ക് നോക്കുമ്പോൾ ഒത്തിരി കുറവുകൾ ഉണ്ടായിരിക്കാം ഭർത്താവ് നോക്കുമ്പോൾ ഭാര്യയുടെ ശരീരത്തിന് പഴയ സൗന്ദര്യം ഇല്ലായിരിക്കാം, ഭാര്യ നോക്കുമ്പോൾ ഭർത്താവ് എന്ന ആൾ ജീവിതം കൂട്ടുമുട്ടിയ്ക്കാനുള്ള നെട്ടോട്ടത്തിൽ ഭാര്യയുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത ആൾ ആയിരിക്കാം. എന്നാൽ ഈ കുറവുകൾ എല്ലാം ഭാര്യ ഭർത്താക്കൻമാർ പരസ്പരം ക്ഷമിച്ച് ഈ വാലന്റെയിൻസ് ദിനത്തിൽ നഷ്ടപ്പെട്ട പ്രേമത്തെ വീണ്ടും കൂട്ടി യോജിപ്പിക്കാം. ലോകത്തിലെ ഓരോ യുവതി യുവാക്കളും പരസ്പരം പ്രണയം കൈമാറുന്ന ദിനത്തിൽ നിർമ്മലവും പരിശുദ്ധവും വിശുദ്ധവുമായ, നിത്യവുമായ ബന്ധങ്ങൾ മാത്രം ഉണ്ടാകട്ടെ. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.